പക 2 [SAiNU]

Posted by

അല്ല നീ ഓഫീസിൽ നിന്നും നേരെ ഇങ്ങോട്ട് വന്നതല്ലേ വീട്ടിൽ പോയില്ലല്ലോ. പ്രിയ തനിച്ചാകില്ലേ കാർത്തി.

ഞാൻ അവളോട്‌ വിളിച്ചു പറഞ്ഞിരുന്നെടാ എല്ലാ കാര്യവും

അവൾക്കറിയാവുന്നതല്ലേ.

അവൾ തനിച്ചാകും എന്ന ഭയം വേണ്ട

അവളുടെ അച്ഛനും അമ്മയും വന്നിട്ടുണ്ട്

 

ഹ്മ്മ് എന്നാൽ പോകാം അല്ലേ.

നിന്റെ വണ്ടി എന്ത് ചെയ്യും.

അതിവിടെ കിടന്നോട്ടെ നാളെ നീ എന്നെ ഇവിടെ കൊണ്ട് വന്നു വിട്ടാൽ മതി..ഇവിടെനിന്നും എടുത്തോണ്ട് ഓഫീസിൽ പോകാം.

ഹ്മ്മ് അതും ശരിയാ.

എന്നാൽ പോകാം.

മനു കീ കാർത്തിയെ ഏല്പിച്ചു.

കാർത്തി ഓഫീസ് പാർക്കിങ്കിൽ നിന്നും വണ്ടി പുറത്തേക്കെടുത്തതും മനു ഗേറ്റ് പൂട്ടി കൊണ്ട് വണ്ടിയിൽ കയറി.

 

വീട്ടിലെത്തുന്നത് വരെ മനു അവന്റെ അമ്മയെ കുറിച്ചോർത്തു സങ്കടപെട്ടു കൊണ്ടിരുന്നു.

കാർത്തി സാന്ത്വനം നിറഞ്ഞ വാക്കുകളിലൂടെ മനുവിനെ സമാധാനിപ്പിച്ചു കൊണ്ടും.

എത്ര ശ്രമിച്ചിട്ടും മനുവിന് അമ്മയുടെ ഓർമ്മകൾ മറക്കാൻ സാധിക്കുന്നില്ല.പത്തുവർഷം മുന്നേ നടന്ന ഓരോ കാര്യങ്ങളും അമ്മയുടെ സ്നേഹവും വാത്സല്യവും എല്ലാം അവന്റെ കണ്ണുകളെ ഈറനണിയിച്ചു കൊണ്ടിരുന്നു..

 

വീട്ടിലെത്തിയതും മനുവും കാർത്തിയും അവന്റെ അച്ഛനാടുത്തേക്ക് നീങ്ങി..

ആ കാർത്തി നിന്നെ ഇപ്പോ ഇങ്ങോട്ടൊന്നും കാണാറില്ലലോ എന്ത് പറ്റിയെടോ.

ഒന്നുമില്ല അച്ഛാ ഓഫീസിലെ തിരക്കുകൾ തന്നെ കാരണം.

എല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോയേക്കും നേരം ഒരുപാടാകും പിന്നെ വീട്ടിൽ അങ്ങ് കൂടും. പ്രിയ ഒറ്റക്കല്ലേയുള്ളൂ.

ഹ്മ്മ് അത് നല്ലതാ.

പ്രിയമോൾക്കും ഒരു തുണയാകുമല്ലോ.

ഹ്മ്മ് അതേ അച്ഛാ

ഇന്ന് അവളവിടെ ഇല്ലേ മോനേ.

ഉണ്ട് അവളുടെ അച്ഛനും അമ്മയും വന്നിട്ടുണ്ട് അതാ ഒന്ന് ഫ്രീ ആയെ

എന്നാൽ പിന്നെ അച്ഛനെ ഒന്ന് കണ്ടിട്ട് വരാം എന്ന് പറഞ്ചു ഇറങ്ങിയതാ.

ഹ്മ്മ്

ഇവിടെ ഇവന് പെണ്ണ് നോക്കട്ടെ നോക്കട്ടെ എന്ന് ചോദിച്ചു ഞാൻ പിറകെ നടക്കും. എന്നിട്ടെന്താ കാര്യം ആ ചിന്ത അവനും കൂടെ വേണ്ടേ

നമുക്ക് ശരിയാക്കാം അച്ഛാ.

ഞാനിവിടെ ഇല്ലേ.

ഹ്മ്മ് ഇനി വല്ല പിള്ളേരെയും നോട്ടമിട്ടുണ്ടോടാ ഇവൻ.

ഹേയ് അങ്ങിനെ ഒന്നും ഇല്ല കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *