പ്രിയം പ്രിയതരം 9 [Freddy Nicholas]

Posted by

ഡോ : നോക്കൂ മിസ്റ്റർ ബിജു… ഷീ ഈസ്‌ അ ഡയ്യിങ് പേഷ്യന്റ്… എനി വേ ഷി ഈസ്‌ ആറ്റ് ഹോം… നമ്മുക്ക് ആശ്വസിക്കാം…

യൂ മെയ്‌ നോ ദാറ്റ്‌ ബോത്ത്‌ ഓഫ് ഹേർ കിഡ്‌നിസ് ആർ ഓൾറെഡി ഡാമേജ്ഡ്… യൂ ഗോട്ട് മി…?? സൊ, പ്രെസെന്റ്ലി വീ കാൻ ടു സച് എ തിങ് ദാറ്റ്‌…. നമ്മുക്ക് അവരുടെ ആയുസ്സ് നീട്ടി കൊണ്ടു പോകാനേ ഒക്കൂ… അതെർ വൈസ്………

നമ്മുക്ക് പ്രത്യാശിക്കാം… ഇഫ് എ മിറാക്കിൾ ഹാപ്പെൻസ്… മനുഷ്യരായ നമ്മുക്ക് എല്ലാറ്റിനും ലിമിറ്റേഷൻസ് ഉണ്ട്. ബാക്കിയൊക്കെ ദൈവത്തിന്റെ കരങ്ങളിൽ നിക്ഷിപ്തമാണ്.

ഡോ : സൊ, ഡോണ്ട് വറി, ആൻഡ് ടേക്ക് ക്രിറ്റിക്കൽ കെയർ ഓഫ് ഹേർ… ദാറ്റ്‌സ് ഇറ്റ്…. ശരി… അപ്പൊ ഞാൻ ഇറങ്ങുകയാ… എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ എന്നെ വിളിച്ചോളൂ. സമയമൊന്നും നോക്കണ്ട. ഞാൻ വരാം.

ഞാൻ : താങ്ക് യൂ സോ മച്ച് ഫോർ യുവർ കൈന്റ്നെസ് ഡോക്ടർ.

ഡോ : ഇറ്റ്സ് ഓക്കേ ബിജു… ഇറ്റ്സ് മൈ ഡ്യൂട്ടി.

പ്രിയ : എന്താ ഡോക്ടർ പറഞ്ഞെ…?? ഡോക്ടർ പോയ ഉടനെ പ്രിയ എന്റെ അടുത്ത് വന്നു ചോദിച്ചു.

ഞാൻ : പേടിക്കേണ്ട വിഷയമൊന്നുമില്ല… ഇപ്പോഴത്തെ കണ്ടിഷൻ തുടരും… അത്ര തന്നെ… ബാക്കിയെല്ലാം നമ്മുക്കറിയാവുന്നത് തന്നെ.

അപ്പച്ചി : എന്താ മോനെ ഡോക്ടർ പറഞ്ഞത്… വല്ല പ്രതീക്ഷയുമുണ്ടോ…??

ഞാൻ ഈർഷയോടെ അവരുടെ മുഖത്ത് നോക്കി.

ഇളയമ്മ : ഈശ്വരാ… ഭഗവാനെ… ആരായാലും ശരി… അധികം കഷ്ടപ്പെടുത്താതെ കൊണ്ടു പോയാ മതിയായിരുന്നു.

ഞാൻ : ഇതെന്തൊക്കെയാ ഈ അമ്മച്ചിമാര് പറയുന്നേ… ഒരു രോഗീടെ മുന്നീ നിന്നോണ്ടാണോ, സിനിമാ ഡയലോഗടിക്കുന്നെ..??

ഇളയമ്മ : ഞാൻ ഒരഭിപ്രായം പറഞ്ഞെന്നേയുള്ളൂ. എന്നാ ഞാൻ അങ്ങ് പോയേക്കാം.

ഞാൻ : ആ… തല്ക്കാലം ഇവിടെ അഭിപ്രായങ്ങളൊന്നും വേണ്ട ചോദിച്ചില്ലതാനും….

ഞാൻ അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി, എന്റെ വീട്ടിലേക്ക് പോയി, കുളിച്ചു, ഡ്രെസ്സ് മാറി ചായയും കുടിച്ച് അല്പം വിശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *