ഒരു ചെന്നൈ പാലക്കാട്‌ യാത്ര [Aju Anand]

Posted by

ട്രെയിൻ തൽക്കാൽ ടിക്കറ്റ് ചേട്ടൻ നോക്കി ഒന്നും കൺഫോം ആകില്ല അതിനാൽ ബസിൽ ബുക്ക് ചെയ്യാമെന്ന് കരുതി അതും നോക്കി ബസ്സിലും ടിക്കറ്റ്സ് ഇല്ല. ഞാൻ പറഞ്ഞു സാരമില്ല ചെറിയ മോൻ അല്ലേ കൂടെ ഞാൻ രാത്രിയിലെ ഏതേലും ട്രെയിനിൽ സെക്കന്റ്‌ ക്ലാസ്സ്‌ ടിക്കറ്റ് എടുത്തു ലേഡീസിൽ കയറി പോകാം രാവിലെ പാലക്കാട്‌ എത്തുമല്ലോ. ഞാൻ അങ്ങനെ മക്കളുമായി നേരത്തെ പോയിട്ടുമുണ്ട്. ചേട്ടൻ ഒക്കെ പറഞ്ഞു.

 

രാത്രി 10.40 നുള്ള കൊച്ചുവേളി എക്സ്പ്രസിൽ പോകാൻ തീരുമാനിച്ചു. കാറിൽ റെയിൽവേ സ്റ്റേഷനിലേക്ക് വരും വഴി ഞങ്ങൾ ഒരു ബ്ലോക്കിൽ പെട്ടു. ഒരുവിധം റെയിൽവേ സ്റ്റേഷനിൽ എന്നെയും മോനെയും ഇറക്കി ടിക്കറ്റ് എടുത്തോളാൻ ചേട്ടൻ പറഞ്ഞു അവർ കാർ പാർക്ക്‌ ചെയ്യ്തു പിറകേ എത്താം എന്ന് പറഞ്ഞു ഞങ്ങൾ ടിക്കറ്റ് എടുത്തു. ട്രെയിൻ നിർത്തിയിരിക്കുന്ന പ്ലാറ്റ്ഫോമിലേക്ക് ഓടി. ലേഡീസ് കമ്പാർട്മെന്റ് ബാക്കിലാണ് ട്രെയിൻ വിടാൻ ഒരു മിനിറ്റ് കഷ്ടിച്ചില്ല ഓടികിതച്ചു ലേഡീസിൽ എത്തിയപ്പോഴേക്കും ട്രെയിൻ വിട്ടു തുടങ്ങി.

ഭയങ്കര തിരക്ക് വാതിൽ നിറഞ്ഞ് സ്ത്രീകൾ നിൽക്കുന്നു. ഞങ്ങൾക്ക് അതിൽ കയറാൻ പറ്റിയില്ല അതിന് തൊട്ട് പിറകിലുള്ള ഭിന്നശേഷിക്കാരുടെ കമ്പാർട്മെന്റിലേക്ക് ഞാൻ മോനെ കയറ്റി എന്നിട്ട് ബാഗുകൾ ഉള്ളിലേക്ക് ഇട്ട് അതിലേക്ക് ഞാനും കയറി ട്രെയിൻ വേഗത്തിലായി. അപ്പോഴും ഞങ്ങളെ യാത്രയാക്കാൻ വന്ന മോളും ചേട്ടനും അപ്പോഴും എത്തിയില്ല.

ഒരു സാധാ കംപ്പാർട്മെന്റിന്റെ പകുതിയുടെ പകുതി മാത്രം പോലും ഇല്ല ഭിന്നശേഷിക്കാരുടെ കംപാർട്മെന്റ്. ഞങ്ങൾ അകത്തേക്ക് കയറി.അഭിമുഖമായി നാലുപേർക്ക് ഇരിക്കാവുന്ന രണ്ട് സീറ്റുകൾ. സാധാരണ സീറ്റുകളെക്കാൾ കുറച്ചു ചെറുതാണെന്ന് തോന്നുന്നു. ഭാഗ്യം ഒരു സ്ത്രീ ഉണ്ട് അവരുടെ കൂടെ ഭർത്താവ് ആണെന്ന് തോന്നുന്നു ആൾക്ക് കണ്ണ് കാണില്ല എന്ന് തോന്നുന്നു കറുത്ത കണ്ണട വച്ചിട്ടുണ്ട്. അവർ രണ്ടുപേരും ഒരു സീറ്റിൽ ഇരിക്കുന്നു.

ഓപ്പോസിറ്റ് സീറ്റിൽ വെള്ള ജുബ്ബയും മുണ്ടും ധരിച്ചു ഒരു 56-56 വയസ്സ് തോന്നിക്കുന്ന ഒരാൾ ജനലരികിൽ ഇരിക്കുന്നു അയാളുടെ വാക്കിങ് സ്റ്റിക്ക് ജന്നലിൽ ചാരി വച്ചിട്ടുണ്ട് ഒരു കാൽ വെപ്പുകാൽ ആണ്. ഞാനും മോനും ആ സീറ്റിൽ ഇരുന്നു. അയാൾ ഞങ്ങളെ നോക്കി ചിരിച്ചു. ലേഡീസിൽ കയറാൻ പറ്റിയില്ല അതാണ് ഇതിൽ കയറിയത് എന്ന് അയാളോട് മലയാളം കളർന്ന എന്റെ തമിഴിൽ പറഞ്ഞു. പ്രശ്നം ഇല്ലയെ ലേഡീസ് ഒരു കൂട്ടമായിരിക്ക് ഗാർഡ് ഒന്നും വന്നില്ലെങ്കിൽ ഇതിൽ തന്നെ ഇരുന്നോളു എന്ന് പറഞ്ഞു. ഞാൻ ചേട്ടനെ വിളിച്ചു ഞങ്ങൾ കയറി സീറ്റ്‌ ഒക്കെ ഉണ്ട് പ്രശ്നമൊന്നും ഇല്ല എന്നും അവരോട് പൊക്കോളു എന്നും പറഞ്ഞു ഫോൺ വച്ചു.

Leave a Reply

Your email address will not be published. Required fields are marked *