ഇത് കേട്ടതും അഞ്ജു ഇരുന്നിടത്തിരുന്ന്, ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി… വെള്ളപ്പുറത്തുള്ള അവളുടെ പൊട്ടിച്ചിരി, സാധാരണയിൽ കവിഞ്ഞ് അൽപം ഓവാറായി തന്നെ മുഴങ്ങിക്കേട്ടൂ…
“കിണിക്കല്ലേ… ലാമ്പ് എവിടാ…?”, അവളുടെ ചിരി കേട്ടതും, തെല്ല് അരിശഭാവത്തോടെ അവൻ വിളിച്ച് ചോദിച്ചു…
“ആ മൂലക്കുള്ള ടീ-പോയിയിൽ …”, അത് പറയുമ്പോളും അവൾ ചിരി നിർത്തുന്നുണ്ടായിരുന്നില്ല.
“എവിടെ… ഇവിടെയാ–”, ചോദ്യം മുഴുമിക്കും മുന്നേ റോഷൻ നീങ്ങി, അവിടെ ഇരുന്നിരുന്ന എന്തോ സാധനം തട്ടി, നിലത്തിട്ടു…
ക്ണിം… ണിം… 🤭 നിം… ണിം…🧐
ശബ്ദം കേട്ട്, അഞ്ജു കൂടുതൽ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു. കേട്ട ശബ്ദത്തിൽ നിന്നും, വീണ സാധനം ഒരു പാത്രമാണെന്ന് റോഷനും ഊഹിച്ചു.
“നിക്ക്… ഞാൻ എടുത്ത് തരാം”, തന്റെ കസേരയിൽ നിന്നും എഴുന്നേൽക്കുന്നതിനൊപ്പം, അഞ്ജു ചിരി നിർത്താത്തെ പറഞ്ഞു.
“വേണ്ടാ-..”, റോഷൻ അത് പറഞ്ഞ് തീരും മുന്നേ… പക്ഷെ… നടന്നു നീങ്ങിയ അഞ്ജു ഇരുട്ടിൽ അവന്റെ ദേഹത്ത് വന്ന് ഇടിച്ച് കഴിഞ്ഞിരുന്നു…
തന്റെ നെഞ്ചിൽ അവളുടെ മുലകെട്ട് ഇടിച്ച് നിന്നതും, റോഷൻ അറിയാതെ ഒരടി പുറകോട്ട് നീങ്ങി… ഒപ്പം അവളും… ഇരുവരുടെയും ഉള്ളിലൂടെ ഒരു സിഗരറ്റ് അതിവേഗം പുകഞ്ഞു പുക തുപ്പി…
‘Ouch…’, അബദ്ധം പറ്റിയ മട്ടിൽ, അവൾ മുരണ്ടു. അവളുടെ കികികി’ ചിരി ഒറ്റയടിക്ക് നിന്നു. രണ്ട് നിമിഷം, ആ തരിപ്പിൽ ആരുമാരും അനങ്ങിയില്ല…
ഇരുട്ടിൽ പരസ്പരം മുഖം കാണേണ്ടാ എന്നത് രണ്ടുപേർക്കും എന്തോ അനുഗ്രഹം പോലെ തോന്നി.
ഇരുളിൽ പരസ്പരം കാണാൻ കഴിഞ്ഞില്ലെങ്കിൽ കൂടി, ഇരുവരുടെയും മുഖഭാവം എന്താന്നെന്ന് അവർക്ക് ഊഹിക്കാനാകുന്നുണ്ടായിരുന്നു… അവരുടെ ഹൃദയ താളത്തെ പ്രതിധ്വനിക്കും വിധം, അകലെ അമ്പലത്തിലെ ചെണ്ടകൊട്ട് പശ്ചാത്തലത്തിൽ ഉയർന്ന് കേട്ടു….
“ഞാൻ എടുക്കട്ടെ…?”, അൽപ സമയം നീണ്ട നിശബ്ദതക്ക് ശേഷം, അവൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
“മ്മ്…”, അവൻ മൂളി.
അവൾ മുന്നോട്ട് നീങ്ങി. റോഷൻ നിന്നിടത്ത് അനങ്ങാതെ നിന്നു. തന്റെ ദേഹത്തിന്റെ തൊട്ടു മുൻപിൽ അവൾ ചലിക്കുന്നത് അവന് അറിയാൻ സാധിക്കുന്നുണ്ടായിരുന്നു. മദ്യലഹരിയിൽ അവൾ കാലുറപ്പിക്കാൻ പ്രയാസപ്പെട്ടു. അവളുടെ വിരലുകൾ എമർജൻസി ലാമ്പിനായി ആ മൂലക്കലെ ടീ പോയി ആകെമാനം പരതി കളിച്ചു.