വർഷങ്ങൾക്ക് ശേഷം 6 [വെറും മനോഹരൻ]

Posted by

ആ സുന്ദര നിമിഷത്തിൽ…. അവർ പോലും അറിയാതെ ഇരുവരുടെയും ചുണ്ടുകൾ അടുത്തടുത്ത് വന്ന് ചേർന്ന്ക്കൊണ്ടിരുന്നു…

പതിയെ…

പതിയെ….

പെട്ടന്ന്… ചുണ്ടുകൾ ഒന്ന് ചേരാൻ നൂലിഴ മാത്രം ബാക്കി നിൽക്കെ, അഞ്ജു അപ്രതീക്ഷിതമായി പിൻവാങ്ങി. അബദ്ധം പറ്റിയ കണക്ക് റോഷനും, മുഖം തിരിച്ചു. അവൻ അവളെ ഉയർത്തി, പടിക്കെട്ടിൽ നേരെ നിർത്തി.

“ഞാൻ വിളമ്പാം… നീ പറഞ്ഞാ മതി”, അവളെ നോക്കാതെ പറഞ്ഞുകൊണ്ട്, റോഷൻ ആദ്യം തന്നെ അടുക്കളയിലേക്ക് നടന്ന് കയറി. ഉള്ളിലെ വികാരങ്ങൾക്ക് കടിഞ്ഞാൺ ഇട്ടുകൊണ്ടു, അവന് പുറകെയായി അഞ്ജുവും.

റോഷനെ തന്നെ നോക്കിക്കൊണ്ട്, അഞ്ജു അടുക്കളയുടെ ഒരു ഭാഗത്ത് ഇരുന്നു.. റോഷൻ പാത്രങ്ങൾ പരതാൻ തുടങ്ങി.

അവൾ പറഞ്ഞ് കൊടുക്കുന്നതിന് അനുസരിച്ച് റോഷൻ ചോറും കറികളും, രണ്ട് പാത്രത്തിലേക്കായി വിളമ്പി. ഈ സമയം അത്രയും അവൻ തനിക്ക് ഐ കോൺടാക്റ്റ് നൽകുന്നില്ലെന്ന്, പാതി മറഞ്ഞ ബോധത്തിലും അഞ്ജു ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

വിളമ്പിയ പാത്രങ്ങൾ മേശപ്പുറത്തേക്ക് വച്ച ശേഷം, അവൻ തിരികെയെത്തി അഞ്ജുവിന് നേരെ കൈ നീട്ടി. അഞ്ജു ഒരു നിമിഷം വികാരവിവക്ഷയായി അവനെ നോക്കി.. ശേഷം അവന്റെ കയ്യിൽ തന്റെ കൈ ചേർത്തു… അവളുടെ കണ്ണുകളിൽ അല തല്ലുന്ന പ്രണയതിരമാലകൾ അവന്റെ ഹൃദയതീരത്ത് ആഞ്ഞടിച്ചുകൊണ്ടിരുന്നു…

ഇണക്കുരുവികളെന്ന പോലെ, റോഷന്റെ കയ്യിൽ താങ്ങി, അവൾ കഴിക്കാനായി കസേരയിലേക്ക് മെല്ലെ വന്നിരുന്നു. എന്നാൽ ഈ സമയം റോഷൻ, തന്റെ ഉള്ളിലെ വികാരത്തെ അടക്കി നിർത്താനെന്നോണം കഴിവതും അവളുടെ മുഖത്തേക്ക് നോക്കാതിരിക്കാൻ ശ്രദ്ധിച്ചു.

ഭക്ഷണം കഴിച്ചു കഴിയുന്ന സമയമത്രയും അഞ്ജു യാതൊരു മറയുമില്ലാതെ അവന്റെ മുഖത്തേക്ക് തന്നെ തുറിച്ച് നോക്കിക്കൊണ്ടിരുന്നു. എന്നാൽ റോഷനാകട്ടെ അവൾക്ക് മുഖം കൊടുക്കാതെ, കഴിച്ചു എന്ന് വരുത്തി, വേഗം എഴുന്നേൽക്കാനുള്ള തത്രപാടിലായിരുന്നു… എന്നാൽ ഈ നിമിഷങ്ങളിൽ ഒക്കെയും, പതിവുപോലെ അവന്റെ മനസ്സ് ഒരു കണ്ണാടിയിൽ എന്നപോലെ അഞ്ജു തെളിഞ്ഞു കാണുന്നുണ്ടായിരുന്നു…

കഴിച്ചു കഴിഞ്ഞ് അവൻ എഴുന്നേൽക്കാൻ ഒരുങ്ങിയ നിമിഷം, പെട്ടന്ന് അവിചാരിതമായി കറന്റ് പോയി… ഇരുവരുടെയും കാഴ്ചയെ മറച്ചുകൊണ്ട് ചുറ്റും ഇരുട്ട് പടർന്നു.

“നാശം…”, ഗതികേട് നിറഞ്ഞ സ്വരത്തിൽ റോഷൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *