വർഷങ്ങൾക്ക് ശേഷം 6 [വെറും മനോഹരൻ]

Posted by

റോഷൻ അവളെ നോക്കി. അപ്പോഴും അവളുടെ നോട്ടം, ആ നരച്ച അടുക്കളച്ചുമരിലേക്ക് തന്നെയായിരുന്നു.

“ഫിലോസഫിയിൽ അപ്പോ താനും മോശമല്ല…”, സംസാരം കൂടുതൽ ഡാർക്കിലേക്ക് പോകാതിരിക്കാൻ, റോഷൻ തമാശയെ ആയുധമാക്കിപ്പറഞ്ഞു.

“Philosophy arrives when reality meets absurdity…”, അടുക്കളച്ചുമരിൽ നിന്നും കണ്ണെടുത്ത്, ഒരു ക്രൂരമായ തമാശയെന്നോണം അഞ്ജു സ്വയം പുലമ്പി.

തിരിച്ചെന്ത് പറയണമെന്ന് അറിയാതെ റോഷൻ രണ്ട് നിമിഷം നിശബ്ദനായി നിന്നു. പല ചിന്തകളാൽ നിരന്തരം കാടുകയറുന്ന അവളിൽ റോഷൻ സത്യത്തിൽ അവനെ തന്നെയാണ് കണ്ടത്… അവൻ തന്റെ കുപ്പിയിൽ നിന്നും ഒരു കവിൾ കൂടി കുടിച്ചിറക്കി വിട്ടു.

“Do you want a smoke…?”, കുപ്പി താഴെ വക്കുന്നതിനൊപ്പം അവൻ ചോദിച്ചു.

അഞ്ജു : “Of Course… Yeah”

ഇരുവരും അടുക്കള വാതിൽ തുറന്ന് വെളിയിലേക്ക് നടന്നു… നടത്തത്തിനിടെ, ഏതെക്കെയോ നിമിഷങ്ങളിൽ, അവൾ ബാലൻസിനായി റോഷന്റെ കയ്യിൽ അറിയാതെ പിടിച്ചു, വിട്ടു.

“Are you okay….?”, അവളുടെ നിലയുറക്കാതെ പടിയിറക്കം കണ്ട് അവൻ തമാശയായി ചോദിച്ചു.

“I’m tota…lly okay…”, അവളത് പറഞ്ഞത് ലക്ക് കെട്ട് വിമൽ പറയുന്ന ടോണിൽ ആയിരുന്നു.

“അവസാനം മുഖ്യമന്ത്രി രാജി വക്കണമെന്ന് പറയോ…?”, അവൻ കളിയായി ചോദിച്ചു.

“ഡാ… വേണ്ട… വേണ്ട…”, ആ കളിയാക്കൽ ആസ്വദിക്കുന്ന മട്ടിൽ, നടക്കുന്നതിനൊപ്പം, അഞ്ജു ചിരിച്ചുക്കൊണ്ട് പറഞ്ഞു.

വീടിന് പിന്നിലുള്ള മാവിനോട് ചേർന്ന്, അവരുടെ പഴയ കക്കൂസ് ഇപ്പോഴും പൊളിക്കാതെ ഇട്ടിട്ടുണ്ടായിരുന്നു. രാത്രി കടയിൽ നിന്നും റോഷൻ വാങ്ങി വച്ച പാക്കറ്റിൽ നിന്നും, ഇരുവരും ഓരോ സിഗരറ്റ് എടുത്ത് കത്തിച്ചു…

പതിവുപോലെ അവന്റെ മനസ്സിലേക്ക് പണ്ട് ഭാർഗ്ഗവിയമ്മ കാണാതെ, അവിടെയിരുന്ന് ഒളിച്ചും പാത്തും സിഗരറ്റ് വലിച്ച നിമിഷങ്ങൾ എത്തി നോക്കി മറഞ്ഞു… അന്ന് ഭയന്ന് വലിച്ചിരുന്ന അതേ സ്മാരകമന്ദിര’ത്തിന് മുന്നിൽ നിന്ന്, ഇന്ന് സർവ്വസ്വാതന്ത്രത്തിൽ താൻ പുക വലിക്കുകയാണെന്ന് ചിന്തിച്ചപ്പോൾ അറിയാതെ റോഷന്റെ മുഖത്ത് സ്വകാര്യമായ ഒരു ആനന്ദം കടന്നു വന്നു.

ചിന്തകളുടെയും പുകച്ചുരുളുകളുടെയും മധ്യത്തിൽ എപ്പഴോ റോഷന് തന്റെ ഓളം തെറ്റി തുടങ്ങിയെന്ന ബോധ്യം തിരികെ വന്നു… അവൻ തല ചെരിച്ച്, അഞ്ജുവിനെ ഒന്ന് നോക്കി. ഏതാണ്ട് ‘Out completely…’ ആകാൻ പോകും വണ്ണമാണ് അവളുടെയും നിൽപ്പ്. ഇനി അധികനേരം പുറത്ത് നിൽക്കുന്നത് പന്തിയല്ലെന്ന് അവന് മനസ്സിലായി. ശരീരം ‘ഗുഡ് നൈറ്റ്‌’ പറയും മുൻപ് ‘ഡിന്നർ’ കഴിക്കുന്ന കാര്യം അലവലാതി അവനെ ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *