വർഷങ്ങൾക്ക് ശേഷം 6 [വെറും മനോഹരൻ]

Posted by

“അപ്പോൾ എന്താണ്.. Mr. റോഷന്റെ.. ഭാവി പരിപാടികൾ…?”, ചോദിക്കവെ, ഇത്ര നേരം ഉള്ളിൽ കേറിയതിന്റെ കിക്ക് അവളുടെ നാവിൽ പ്രതിഫലിച്ചു തുടങ്ങിയിരുന്നു.

“എന്ത് പരിപാടി…! ആറാട്ട് കൂടണം… തിരിക്കണം… അത്ര തന്നെ…”,അലസ്സമായി മറുപടി പറയുന്നതിനൊപ്പം, അവൻ ബിയർ ഒരു കവിൾ കൂടി മൊത്തി.

“അതല്ലെടാ… What’s your.. real future plans…?”, അവൾ ചോദ്യം കൂടുതൽ വ്യക്തമാക്കി.

ഇതുവരെ പേര് വിളിച്ച് മാത്രം തന്നെ അഭിസംബോധന ചെയ്യാറുള്ള അഞ്ജു “ഡാ” വിളിയിലേക്ക് സ്വാതന്ത്രം എടുത്തത് അവനെ തെല്ലൊന്ന് അമ്പരപ്പിച്ചു. ഉള്ളിൽ ചെന്നിരിക്കുന്ന ചെങ്ങായി സത്യത്തിൽ ഇത്തരം കുറേ കെട്ടുകളെയാണല്ലോ പൊട്ടിക്കുക…!!! പലതിന്റെയും പേരിൽ നമ്മൾ ഉള്ളിൽ അടക്കി വച്ചിരുന്നവ യാതൊന്നിനേയും ഭയപ്പെടാതെ പുറത്ത് ചാടും… ലഹരിയിൽ നമ്മൾ മറ്റൊരാൾ ആവുകയല്ല ചെയ്യുന്നത്… മറിച്ച് നമ്മൾ പല പേടിയാലും അണിഞ്ഞിരുന്ന ചില മേലങ്കികൾ ഉപേക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്…’, അലവലാതിയുടെ ഫിലോസഫി…

“അങ്ങനെ പ്രത്യേകിച്ച് പ്ലാൻ പ്രകാരം ജീവിക്കുന്ന ഒരാളല്ലഡോ ഞാൻ… ലൈഫ് എങ്ങോട്ടെക്കെയോ ഒഴുക്കുന്നു… കൂടെ ഞാനും…”, ബിയർ തലക്ക് പിടിച്ച് തുടങ്ങിയതിന്റെ ചെറിയ ഓളത്തിൽ റോഷനും മറുപടി നൽകി.

അഞ്ജു: “ഹോ… ഫിലോസഫി… Nice…”

അവളുടെ നാവ് കുഴഞ്ഞുള്ള ആ പറച്ചില് കേട്ട് അവൻ പതിയെ ചിരിച്ചു.

റോഷൻ : “എന്നാ പിന്നെ… ഞാനിതേ ചോദ്യം.. അങ്ങോട്ട് ചോദിക്കട്ടെ… എന്താണ് Ms. സോറി… Mrs. അഞ്ജുവിന്റെ future plans…?”

“I don’t even have a pla…”, കേട്ടതും, ഫ്രണ്ട്‌സ് സീരീസിലെ ഫീബിയെ അനുകരിച്ചുകൊണ്ടു അവൾ പറഞ്ഞു.

അവളത് പറഞ്ഞതും ഇരുവരും ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി… അവരുടെ ചിരിയൊച്ചകൾ ആ നരച്ച അടുക്കളച്ചുമരിൽ തട്ടി പ്രതിധ്വനിച്ചു കേട്ടു…

“Do I really have a choice…?, അതും ഇങ്ങനെ ഒരു ടിപ്പിക്കൽ… യഥാസ്തിക കുടുംബജീവിതം സംഭവിച്ചതിന് ശേഷം…”, ചിരിക്കൊരു വിരാമം നൽകിക്കൊണ്ട് അവൾ ആരോടെന്നില്ലാതെ പറഞ്ഞു…

അവളുടെ പെട്ടന്നുള്ള ടോണൽ ഷിഫ്റ്റ് കണ്ടു, റോഷന്റെ മുഖത്തെ ചിരിയും അറിയാതെ ഗൗരവ്വത്തിലേക്ക് ഷിഫ്റ്റായി. അഞ്ജു തുടർന്നു…

“കുറച്ചു നാൾ കഴിയുമ്പോൾ ഞാൻ ഒരു അമ്മയാകും… പിന്നെ അവനോ / അവളോ മാത്രം ആകും എന്റെ ലോകം… അതും കഴിഞ്ഞാൽ ആ കുട്ടിയുടെ വളർച്ചയിലും നേട്ടത്തിലും മാത്രം കണ്ണുംനട്ട്, ഞാൻ സന്തോഷിക്കും… ഇതിനിടയിൽ എന്റെ മുടി നരക്കാൻ തുടങ്ങും… ശരീരം പഴയത് പോലെ മനസ്സിനൊപ്പം ഓടിയെത്താതെയാകും… ഇപ്പൊഴെ കുറവാണ്… അന്ന് വിമലിനു എന്നോടുള്ള കൗതുകവും ഇഷ്ട്ടവും ഒക്കെ വീണ്ടും കുറഞ്ഞു വരും… ഒടുവിൽ വിമലിന്റെ അമ്മയെപ്പോലെ, എന്നെങ്കിലും പരിചയമുള്ള ആരെങ്കിലും, ആ പടി കടന്ന് വരുന്നതും കാത്ത് ഞാനീ അടുക്കളയിൽ നിരന്തരം ചോറും കറിയും വക്കും… ഇന്നാട്ടിലെ ഭൂരിപക്ഷ സ്ത്രീകളും ജീവിച്ചു തീർക്കുന്ന.. അതേ സന്തോഷകരമായ’ ഭാവിയല്ലേ എന്നേയും കാത്തിരിക്കുന്നത്, റോഷാ…?”, ഒരു തമാശ പറയും പോലെ, അഞ്ജു തന്റെ ആകുലതകൾ വിളമ്പി…

Leave a Reply

Your email address will not be published. Required fields are marked *