വർഷങ്ങൾക്ക് ശേഷം 6 [വെറും മനോഹരൻ]

Posted by

ആ നിമിഷത്തിൽ…

പെട്ടന്ന് അവന്റെ ഫോൺ വീണ്ടും റിംഗ് ചെയ്തു… നോക്കിയപ്പോൾ ശരണ്യയാണ്… അവൻ അറ്റന്റ് ചെയ്തു…

“പറ ശരണ്യ…”, പറയവെ അവന്റെ ശബ്ദം ആകാരണമായി ഇടറി.

“എന്താണ് മിസ്റ്റർ സംസാരത്തിൽ ഒരു ഗൗരവം…?”, അവൾ കളിയായി ചോദിച്ചു.

“ഏയ്… ഒന്നുമില്ല…”, തന്റെ ദുഃഖം മറച്ചു വച്ചുകൊണ്ടു, റോഷൻ മറുപടി പറഞ്ഞു.

ശരണ്യ : “എനിക്ക് ഇന്ന് വല്യ പണിയൊന്നുമില്ല… അപ്പോ, ഫ്രീയാണേൽ ഒരു ചായക്കുടിക്കാൻ കമ്പനിക്ക് വിളിച്ചതാ… എന്താ പരിപാടി…?”

റോഷൻ : “പ്രത്യേകിച്ച് ഒന്നുമില്ല… ഒന്ന് പുകക്കാം എന്ന് വിചാരിച്ച് നിക്കുവായിരുന്നു…”

ശരണ്യ : “സാധനം കയ്യിലുണ്ടോ… അതോ വാങ്ങണോ…?”

റോഷൻ : “കയ്യിലുണ്ട്… എന്തേയ്…?”

“എന്നാ നീ ഒരു കാര്യം ചെയ്യ്‌… നേരെ സ്റ്റെപ്പ് കേറി ആറാമത്തെ ഫ്ലോറിലേക്ക് വാ… ഇവിടുന്ന് കത്തിക്കാം…”, അവൾ വളരെ കൂളായി പറഞ്ഞു.

“ഇവിടെ വച്ചോ…?”, അവൻ സംശയരൂപേണ ചോദിച്ചു.

“നീ വാടാ പൊട്ടാ…”, ചിരിയോടെ ഇത് പറഞ്ഞുകൊണ്ട് ശരണ്യ ഫോൺ കട്ട് ചെയ്തു.

എന്തു ചെയ്യണമെന്ന ആലോചനയോടെ റോഷൻ ഒരു നിമിഷം നിന്നു. അവന്റെ മനസ്സ് പോലെ തന്നെ രാത്രിയിൽ ആ ആശുപത്രിയും മൊത്തത്തിൽ മൂകമായി കാണപ്പെട്ടു. അവൻ സ്റ്റെപ്പ് കയറി, മുകളിലെ നില ലക്ഷ്യമാക്കി നടന്നു…

ആറാമത്തെ നിലയിലെത്തിയതും അവൻ ശരണ്യയെ തിരക്കി ചുറ്റും ഒന്ന് കണ്ണോടിച്ചു. പെട്ടന്ന് വീണ്ടും അവളുടെ കോൾ അവനെ തിരക്കിയെത്തി.

“ഡാ… ഞാൻ നിന്നെ കണ്ടു … തിരിഞ്ഞുനോക്ക്….”, എടുത്തപാടെ ശരണ്യ നിർദ്ദേശം നൽകി.

അവൻ തിരിഞ്ഞുനോക്കി. മുകളിലേക്കുള്ള സ്റ്റെപ്പിനരികിൽ, ശരണ്യ കാത്തു നിൽക്കുന്നു.

അവൾക്ക് അരികിലേക്ക് നടക്കവെ, ടെറസ്സിലേക്കുള്ള വാതിലിന്റെ ഏരിയയിൽ കിടക്കുന്ന നീളമുള്ള ടേബിളും, കസേരകളും അവൻ ശ്രദ്ധിച്ചു.

“ഇവിടെയിരുന്നാ ഞങ്ങൾ ലഞ്ച് കഴിക്കുന്നേ…”, അവന്റെ നോട്ടം കണ്ട്, ടെറസ്സിലേക്ക് കടക്കാനുള്ള ഇരുമ്പ് വാതിൽ തുറക്കുന്നതിനൊപ്പം അവൾ പറഞ്ഞു.

ശരണ്യ മുന്നിൽ നടന്നു… ചുറ്റും കണോടിച്ചുകൊണ്ട് അവൻ അവളുടെ പുറകെയും… പിന്നിലെ സ്പെഷ്യൽ വാർഡ് അവൾ തന്നെ കാണിക്കാനായി തന്നെ കൂടുതൽ ഇളക്കി നടക്കുന്ന പോലെ അവന് തോന്നി. എന്നാൽ എപ്പോഴത്തേയും പോലെ ആ ഗോളങ്ങളുടെ മുഴുപ്പും തള്ളിച്ചയും ആസ്വദിക്കാൻ കഴിയുന്ന ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൻ.

Leave a Reply

Your email address will not be published. Required fields are marked *