വർഷങ്ങൾക്ക് ശേഷം 6 [വെറും മനോഹരൻ]

Posted by

എന്നാൽ…

ഇതിനിടയിൽ, യാദൃശ്ചികമായി അവന്റെ വലം കൈ, താലി മാലയിൽ കൊരുത്ത് കിടന്നിരുന്ന ‘Roshan’ എന്നെഴുതിയ ലോക്കറ്റിൽ ഉടക്കി… അത് തിരിച്ചറിഞ്ഞതും അവന്റെ ഇരു കൈകളും അവൻ അറിയാതെ തന്നെ നിശ്ചലമായിപ്പൊയി… ചുംബനത്തിനിടയിൽ ഇത് മനസ്സിലാക്കിയ അഞ്ജുവും ഒരു നിമിഷം അനക്കമറ്റ് നിന്നുപ്പോയി… അടുത്ത നിമിഷത്തിൽ … നേരത്തെ സംഭവിച്ച അതേ അവിചാരിതയോടെ, കറന്റും തിരികെയെത്തി.

വെളിച്ചം വീണതും സ്ഥല-കാല-ബോധത്തിലേക്ക് തിരികെയെത്തിയ ഇരുവരും പെട്ടന്ന് പരസ്പരം ശരീരങ്ങൾ വിട്ട് രണ്ടടി പിന്നോട്ട് മാറി…

വെളിച്ചത്തിൽ പരസ്പരം മുഖത്ത് നോക്കാനുള്ള ധൈര്യം രണ്ടുപേർക്കും ഇല്ലായിരുന്നു… നിലത്ത് തന്നെ നോക്കിക്കൊണ്ട് അവർ ഒരുപോലെ ശ്വാസം എടുത്ത് വിട്ടു… ചെയ്തത് തെറ്റാണെന്ന ചിന്ത ഇരു മനസ്സുകളിലേക്കും ഒരുപോലെ കടന്നു വന്നു… കുറച്ച് അധികം സമയം അവർ അതേ നിൽപ്പ് തുടർന്നു…

കുറച്ചു സമയത്തെ നിശബ്ദതക്ക് ശേഷം, റോഷൻ മെല്ലെ മുഖമുയർത്തി അഞ്ജുവിനെ നോക്കി. അപ്പോഴും അവളുടെ നോട്ടം നിലത്ത്, റോഷൻ മറിച്ചിട്ട പാത്രത്തിലേക്ക് തന്നെയായിരുന്നു… അവളോട് സംസാരിക്കാൻ അവൻ പിന്നേയും നിമിഷങ്ങൾ എടുത്തു.

“ഞാൻ ഇറങ്ങുന്നു….”, കുറ്റബോധം നിറഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു.

അഞ്ജു അവന്റെ മുഖത്തേക്ക് നോക്കാതെ, തലയാട്ടി… അവൻ പിന്നേയും എന്തോ സംസാരിക്കാൻ മുതിർന്നെങ്കിലും, അവളുടെ ആ നിൽപ്പ് കണ്ടതും വേണ്ടെന്ന് വച്ചു… അവൻ വെളിയിലേക്ക് നടന്നു…

അവൻ നടന്ന് വീടിന് പുറത്തെത്തിയെന്ന് മനസ്സിലാക്കിയ നിമിഷം അഞ്ജു തലയുയർത്തി അവനെ നോക്കി… എന്തു കൊണ്ടോ അവളുടെ കണ്ണുകൾ അന്നേരം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…. അപ്പോൾ അവന്റെ എച്ചിൽ കയ്യിൽ നിന്നും പറ്റിയ ഭക്ഷണത്തിന്റെ കറ അവളുടെ ഇളം ചുവപ്പ് ചുരിദാറിൽ ആകമാനം പടർന്ന് കിടന്നിരുന്നു…

പശ്ചാത്തലത്തിൽ അപ്പോഴും അമ്പലത്തിൽ നിന്നുമുള്ള ചെണ്ടകൊട്ട് കേട്ടു….

*** *** *** *** ***

പിറ്റേന്ന് രാവിലെ, കുളിച്ച് തോർത്തുന്ന സമയം, മൊബൈൽ പതിവില്ലാതെ റിംഗ് ചെയ്തു… ഈറൻ തോർത്തും ചുറ്റി വന്ന്, റോഷൻ ഫോൺ എടുത്ത് നോക്കി…. പരിചയമില്ലാത്ത നമ്പറാണ്… അവൻ അറ്റന്റ് ചെയ്തു.

റോഷൻ : “ഹലോ…”

മറുപടിയില്ല… അവൻ വീണ്ടും ഹലോ’ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *