പ്രിയം പ്രിയതരം 6 [Freddy Nicholas]

Posted by

പ്രിയം പ്രിയതരം 6

Priyam Priyatharam Part 6 | Freddy Nicholas

[ Previous Part ] [ www.kkstories.com ]


 

പ്രിയ മെല്ലെ എന്റെ അടുത്തേക്ക് നീങ്ങി നിന്നു നിലത്തോട്ട് കുനിഞ്ഞു നിന്നു എന്റെ കാലിലോട്ട് തൊട്ടു…

“”എയ്…. എന്താ ഈ കാണിക്കുന്നേ…”” ഞാൻ അവളെ ഇരു തോളുകളിൽ പിടിച്ചു പൊക്കി നേർക്ക് നിറുത്തി.

ഇരുകൈകളും കൂപ്പി എന്റെ നെഞ്ചിൽ മുഖം ചായ്ച്ചു നിന്നുകൊണ്ട് നിശബ്ദം എങ്ങലടിക്കുന്ന പ്രിയയെ കണ്ട് ഞാൻ വല്ലാതായി…

പ്രിയ : സോറി ഏട്ടാ… മാപ്പ്… (എങ്ങലടിച്ചു കൊണ്ട്) ഏട്ടനെപ്പോലെ ഉള്ള ആളോട് ഞാൻ ഒരിക്കൽ പോലും പറയാൻ പാടില്ലാത്ത കടുത്ത വാക്കുകളാണ് ഞാൻ പറഞ്ഞത്. വിശന്ന് വന്നയാൾക്ക് ഭക്ഷണം താരതെ വിട്ടത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത പ്രവർത്തിയാണ് എന്നോട് ക്ഷമിക്കണം ഏട്ടാ…. പ്ലീസ്. അവൾ വാവിട്ടു കരഞ്ഞു…

ഞാൻ : ഹേ… പ്രിയ… എന്തായിത് കൊച്ചു കുട്ടികളെ പോലെ… കരച്ചില് നിർത്തിയെ നീ… Ok, ok…… ക്ഷമിച്ചിരിക്കുന്നു.

ഇളയമ്മ : അവള് കരയട്ടെടാ ബിജു… കരഞ്ഞു തീർക്കട്ടെ അവളുടെ മനസ്സിലെ വിഷമവും കുറ്റബോധവും.

ങേ… ഇതെന്ത് പുതിയ പ്രതിഭാസം… ഇവൾക്കിതെന്ത് സംഭവിച്ചു….?!! കഴിഞ്ഞ ദിവസം എന്റെ കിടക്കപ്പുറത്തു കയറി കിടന്ന്, സോറിയുമ്മയും തന്ന്, അവൾക്ക് വേണ്ടത് ഒക്കെ വേണ്ടുവോളം ആസ്വദിച്ചു പോയ ഇവൾക്ക് ഇപ്പൊ എന്ത് സംഭവിച്ചു….?????

അപ്പച്ചി : അഹ്… ഇപ്പോഴാ ഇത് ഒരു വീടായത്… ഇത്രയും ദിവസം ഇതൊരു ജയിലായിരുന്നു…

അത്രയുമായപ്പോൾ തന്നെ എങ്ങലടിച്ചു കൊണ്ടുതന്നെ പ്രിയ പെട്ടെന്ന് ആ രംഗം വിട്ടു. അവളുടെ മുറിയിലേക്ക് പടികൾ കയറി.

എല്ലാവരും അവരവരുടെ കൂടുകളിലേക്ക് ചേക്കേറി.

എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാതെ കിളി പോയ ഞാൻ അവിടെ നിന്നു പരുങ്ങി. പിന്നീട് അവളെ ഫോൺ വിളിച്ചു നോക്കി സ്വിച്ച് ഓഫ് ആണ്.

ആഹ്… എന്തേലുമാവട്ടെ…. ആരോടെന്നില്ലാതെ ഞാൻ പറഞ്ഞു.

=============

Leave a Reply

Your email address will not be published. Required fields are marked *