.*അയ്യോ ചേച്ചി ഇതെന്തുവ ഈ പറയുന്നത്.?*
*ഓ നീ പേടിക്കണ്ട നിനക്ക് ഞാൻ ഇത് എഴുതി തരാൻ ഒന്നും പോകുന്നില്ല. ഞാനും ഫുൾ ടൈം ഇവിടെ ഉണ്ടാകും. പിന്നെ എൻ്റെ രാഹുലിൻ്റെ പെണ്ണ് എന്ന് വെച്ചാൽ എനിക്ക് ആരാ എൻ്റെ പെങ്ങളെ പോലെ അല്ലേ. അവൻ ഒരു ആവശ്യം പറഞാൽ എനിക്ക് അത് ചെയ്ത് കൊടുക്കാതിരിക്കാൻ പറ്റില്ല. നീ ഒന്നുകൊണ്ടും പേടിക്കണ്ട. നീ നിൻ്റെ സ്വന്തം സ്ഥാപനം പോലെ കണ്ട് ഇരുന്നാൽ മതി.*
അപ്പോഴേക്കും അകത്തേക്ക് ഒരു സ്ത്രീ ചായയുമായി വന്നു. “മാഡം ഇതാ ചായ.”
സേതു എല്ലാം അൽബുതതോടെ തന്നെ നോക്കി. ആ സ്ത്രീ നൽകിയ ചായ വാങ്ങി മേശയിലേക്ക് വക്കവെ അവർ പിന്നേം ചോദിച്ചു.
“സേതു മാഡം ഉച്ചക്ക് ഫുഡ് കൊണ്ടുവന്നിട്ടുണ്ടോ അതോ നിമിഷ മാടത്തിന് പറയുന്ന പോലെ മതിയോ?”
എന്ത് പറയണം എന്ന് അറിയാൻ പാടില്ലാതെ കണ്ണ് മിഴിച്ചിരിക്കുന്ന സേതുവിനെ കണ്ട് നിമിഷ പറഞ്ഞു.
*അത് ചേച്ചി ഞാൻ പറയാം സമയം ഉണ്ടല്ലോ.
അവർ പുറത്തേക്ക് പോയപ്പോ നിമിഷ പറഞ്ഞു.* അതേ പുതിയ മാഡം ഇതൊന്നും കണ്ട് ഞെട്ടണ്ട. എൻ്റെ ഒപ്പം നിന്ന് ഇതൊക്കെ ഒന്ന് നോക്കി പഠിക്ക് ഞാൻ ഇവിടെ ഇല്ലാതെ വരുമ്പോ ജസ്റ്റ് എന്നെ ഒന്ന് ഹെൽപ് ചെയ്താൽ മതി.*
സേതു ചായ കുടിച്ചുകൊണ്ട് തലയാട്ടി..
വീട്ടിൽ വച്ച് വാട്ട്സ്ആപ് നോക്കുമ്പോൾ നിമീഷയുടെ സ്റ്റാറ്റസ് കിടപ്പുണ്ട് സേതുവുമായി ഉള്ള ഒരു സെൽഫീ.അതെ തൻ്റെ ആത്മാർത്ഥ കൂട്ടുകാരിയും തൻ്റെ പ്രിയ പത്നിയും. തനിക്ക് ഇങ്ങനെ ഒരു കൂട്ടുകാരിയെ കിട്ടിയതിൽ സന്തോഷിച്ച് ഒരു പുഞ്ചിരിയോടെ ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി കാർ സ്റ്റാർട്ട് ആക്കി ജോലി സ്ഥലത്തേക്ക് പോയി.
ആദ്യത്തെ ദിവസം അങ്ങനെ കടന്ന് പോയി വൈകിട്ട് നിമിഷ തന്നെ അവളെ വീട്ടിൽ കൊണ്ടുവന്ന് ആക്കുകയും ചെയ്തു. രാത്രി രാഹുൽ വീട്ടിൽ വന്നപ്പോൾ സേതു പതിവിലും സന്തോഷമായി പെരുമാറി. രണ്ടു പേരും ഫുഡ് ഒക്കെ കഴിച്ച് കിടക്കാൻ നേരം രാഹുൽ ചോദിച്ചു