*എടീ എങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ. സേതു ഇവിടെ വെറുതെ ഇരിക്കുവാ. അവളെ നിൻ്റെ കൂടെ കൂട്ടാമോ. നീ കാശ് ഒന്നും തരണ്ട. വെറുതെ അവളുടെ ബോർ അടി മാറ്റാൻ ആയിട്ട്.*
*അയ്യട അതിനു ആര് കാശ് തരുന്നു. നീ വേണം എന്ന് പറഞാൽ പോലും തരില്ല. പുട്ടും കടലയും ഞെരിച്ചു കൊണ്ട് അവൾ തുടർന്നു. * ഇവള് വരുന്നതിനു എന്തിനാ അനുവാദം ഒക്കെ ചോദിക്കുന്നത് അവൾക്ക് ഇഷ്ടമാണെൽ എപ്പോ വേണേലും വരാലോ. രാവിലെ പോകുമ്പോ ഞാൻ വേണേൽ പിക് ചെയ്യാം തിരിച്ച് കൊണ്ടുവന്നു വിടാം നോ പ്രോബ്ലം. സേതു ഓകെ ആണേൽ എനിക്ക് എന്ത് ബുദ്ധിമുട്ട് ആടാ മോനെ . ഇതൊക്കെ എന്നോട് ചോദിക്കേണ്ട കാര്യമുണ്ടോ എന്നോട് അങ്ങ് പറഞാൽ പോരെ . ‘എടീ നിമിഷ നാളെ തൊട്ട് എൻ്റെ പെണ്ണ് നിൻ്റെ ഷോപ്പിൽ വരും ഒരു ചെയർ മാറ്റി ഇട്ടെക്ക് ‘ ഇങ്ങനെ പറഞാൽ പോരെ. നീ എൻ്റെ മുത്ത് അല്ലേടാ, നിമിഷ അവൻ്റെ തടയിൽ പിടിച്ച് കൊഞ്ചിക്കുന്ന
പോലെ കാണിച്ചു അയ്യോ സോറി നിൻ്റെ കെട്ടിയോൾ നിൽക്കുന്നത് ഞാൻ ഓർത്തില്ല. നിമിഷ നാക്ക് കടിച്ച് സേതുവിനെ ഒന്ന് നോക്കി ചിരിച്ചു.
രാഹുൽ സേതുവിനെ നോക്കി ചോദിച്ചു. * അപ്പോ എങ്ങനെയാ പോകുന്നുണ്ടോ*
*നിമിഷ ചേച്ചിക്ക് സമ്മതമാണെൽ ഞാൻ റെഡി ആണ്.എനിക്ക് നൂറു സമ്മതം.*
*എങ്കിൽ പിന്നെ ഒരു പണി ചെയ്യ് നാളെ ഞാൻ രാവിലെ വരാം എൻ്റെ ഒപ്പം പോരെ. *
അങ്ങനെ അവിടെ വെച്ച് ജീവിതത്തിലെ വലിയ ഒരു മാറ്റത്തിന് തുടക്കം കുറിച്ചു കൊണ്ട് നിമിഷ ചയകുടിയും കഴിഞ്ഞ് തിരികെ പോയി…..
*എന്ത് രസാലെ നിമിഷ ചേച്ചിയെ കാണാൻ. ഒത്ത വണ്ണം ഒക്കെ വെച്ച് നല്ല ഷേപ്പ് ഒക്കെ ആയി, നെയിൽ ഒക്കെ കണ്ടോ നല്ല രസമുണ്ട്.*
*അയിന് അവള് നടത്തുന്നത് ഇറച്ചി കട അല്ല ബ്യൂട്ടി പാർലർ ആണ്.നീയും അങ്ങോട്ട് തന്നെ അല്ലേ പോകുന്നത് ഇങ്ങനെ ഒക്കെ ആയിക്കോളും.*..