ഭിക്ഷക്കാരൻ : മോളെ ഒരുപാടു നാളുകൾക്ക് ശേഷമാണു നല്ല ആഹാരം കഴിക്കുന്നത്. ഒരുപാടു നന്നിയുണ്ട്,
അയാൾ കൈ കൂപ്പികൊണ്ടാണ് അത് പറഞ്ഞത്. അത് കണ്ടപ്പോൾ അവൾക്കു ഭയങ്കര സങ്കടം തോന്നി.
നിഷ : ചേട്ടന് വീട്ടുകാർ ആരും ഇല്ലേ.
ഭിക്ഷക്കാരൻ : ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല
അയാൾ അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നുണ്ടാട്ടിരുന്നു.
നിഷ : എന്തുപറ്റി,
ഭിക്ഷക്കാരൻ : ഒരു മനുഷ്യയുസ്സിൽ ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്തു കൊടുത്തു. എനിക്കു വയസ്സയപ്പോൾ. എന്നെ ഒരു ഭാരമായി തോന്നിക്കാനും. അതുകൊണ്ട് ഓരോരോ പ്രേശ്നങ്ങൾ ഉണ്ടാക്കി എന്റെ മകൾ തന്നെ എന്നെ പുറത്താക്കി.
നിഷ : അല്ല, അപ്പോൾ ഭാര്യ
ഭിക്ഷക്കാരൻ : അവൾ നേരത്തെ മരിച്ചു പോയി.
നിഷ : അപ്പോൾ വീടുണ്ടായിരുന്നു അല്ലേ
ഭിക്ഷക്കാരൻ : ഉണ്ടായിരുന്നു. അത് മകൾ എടുത്തു.
നിഷ : വയ്യാതെ എങ്ങനെ നടക്കുന്നത് എന്തിനാ
ഭിക്ഷക്കാരൻ : എനിക്കിപ്പോൾ പഴയതുപോലെ ജോലിയൊന്നും ചെയ്യാൻ പറ്റില്ല, അതുകൊണ്ടാ.
നിഷക്കതു അയാളെ കണ്ടപ്പോൾ തന്നെ മനസ്സിലായ കാര്യമാണ്.
നിഷ : അല്ല പേര് പറഞ്ഞില്ലാലോ
ഭിക്ഷക്കാരൻ : വേണു, മോളുടെ പേരോ
നിഷ : നിഷ എന്നാണ്.
(ഭിക്ഷക്കാരന്റെ പേര് വേണു എന്നായതുകൊണ്ട് ഇനി വേണു എന്നാ പേരിൽ ആണ് സംഭാഷണം എഴുതുന്നത് )
വേണു : മോളെ എന്നാൽ ഞാൻ പോട്ടെ
നിഷ : മഴ തോർന്നില്ലലോ. നില്ക്കു തോർന്നിട്ടു പോകാം
വേണു : മഴയുടെ കോള് കണ്ടിട്ട് തോരുന്ന മട്ടില്ല.
നിഷ : എന്തായാലും ഇരിക്ക്
വേണു : ശെരി മോളെ
അപ്പോഴേക്കും നിഷയുടെ കുഞ്ഞു ഉണർന്നു.
നിഷ : ചേട്ടാ ഞാൻ അകത്തേക്ക് പോകട്ടെ കൊച്ചുണർന്നു.
വേണു : ആ, പോയിട്ട് വാ മോളെ.
നിഷ കൊച്ചിനെ എടുത്തിട്ടു പുറത്തേക്കു വന്നു. അയാൾ കൊച്ചിനോട് ഓരോന്ന് പറഞ്ഞോണ്ടിരുന്നു. അവളും അയാളോട് നാട്ടു വർത്തമാനം പറഞ്ഞു. നല്ലൊരു സുഹൃത്ത് ബന്ധം ആയി. അപ്പോഴാണ് വേണു നിഷയോടു ചോദിച്ചത്.