വർഷങ്ങൾക്ക് ശേഷം 4 [വെറും മനോഹരൻ]

Posted by

വർഷങ്ങൾക്ക് ശേഷം 4

Varshangalkku Shesham 4 | Author : Verum Manoharan

[ Previous Part ] [ www.kkstories.com ]


ജനൽപാളി തുറന്ന് വെളിയിലേക്ക് നോക്കവേ, നേരത്തെ കണ്ട നിഴൽ ചേച്ചിയുടെ പടികടന്നു റോഡിലേക്ക് ഓടുന്നത് അവന്റെ കണ്ണിൽപ്പെട്ടു. ഒരു ഞെട്ടലോടെ ആ നിഴലിന്റെ ഉടമയെ അവൻ തിരിച്ചറിഞ്ഞു.

“അത് വിമലായിരുന്നു.”


അടുക്കളയിൽ, ഉച്ചക്കത്തേക്കുള്ള കൂട്ടാന് വട്ടം കൂട്ടുകയായിരുന്ന ഭാർഗ്ഗവി വഴിവക്കിലൂടെ നടന്നു വരുന്ന റോഷനെ കണ്ടു ഉറക്കെ വിളിച്ചു….

ഭാർഗ്ഗവി : “ഡാ റോഷാ… എവിടെ പോവാടാ..?”

“ഇവിടേക്ക് തന്നാ അമ്മേ..”, വീടിന്റെ ഗേറ്റ് തുറക്കുന്നതിനൊപ്പം, റോഷൻ ഭാർഗ്ഗവി കേൾക്കാനായി ഉറക്കെപ്പറഞ്ഞു.

ഗ്യാസ്സിന്റെ ഫ്ലയ്മ് കുറച്ചിട്ടു, അവനോട് കൊച്ചുവർത്തമാനം പറയാനായി ഭാർഗ്ഗവി ഉമ്മറത്തേക്ക് ചെന്നു.

ഭാർഗ്ഗവി: “വന്നിട്ട്, ഇവിടെക്ക് വരാൻ ഇപ്പഴെ നേരം കിട്ടിയുള്ളൂ, അല്ലേടാ…”

“അതിന് ഞാൻ ഇന്നലെ വന്നല്ലെയുള്ളൂ, അമ്മേ…”, സ്വന്തം വീടെന്നവണ്ണം തിണ്ണയിലേക്ക് കയറിയിരിക്കുന്നതിനൊപ്പം, റോഷൻ തന്റെ കയ്യിലുണ്ടായിരുന്ന കവർ അമ്മയെ ഏൽപ്പിച്ചു.

ഭാർഗ്ഗവി കവർ ഒന്ന് തുറന്ന് നോക്കി. ഒരു സെറ്റ്മുണ്ടാണ്…. അവന്റെ സ്ഥിരം പതിവ്… റോഷനെ സ്നേഹത്തോടെ നോക്കി, ആ സ്ത്രീ പുഞ്ചിരിച്ചു. തുടർന്ന് എന്തോ ഓർത്തെന്നപ്പോലെ ധൃതിയിൽ അടുക്കളയിലേക്ക് നടക്കാൻ ഒരുങ്ങി.

“നീ ഇരിക്ക് ഞാൻ ചായ എടുക്കാം.”, നടക്കുന്നതിനിടെ അവർ ഉറക്കെ വിളിച്ചു പറഞ്ഞു.

“അതൊന്നും വേണ്ടമ്മേ.. ഞാനിപ്പോ കുടിച്ചേയുള്ളൂ..”, റോഷനും അമ്മയുടെ പിന്നാലെ അടുക്കളയിലേക്ക് നടന്നു.

“മിണ്ടാതെ കുടിച്ചിട്ട് പോയാ മതി, കേട്ടോ..”, വെള്ളം അടുപ്പത്തേക്ക് വക്കുന്നതിനൊപ്പം അധികാരസ്വരത്തിൽ ഭാർഗ്ഗവി പറഞ്ഞു.

റോഷൻ പിന്നെ കൂടുതൽ മറുത്ത് പറയാൻ നിന്നില്ല. അവൻ പപ്പടഭരണിയിൽ നിന്നും ഒരെണ്ണം തുറന്നെടുത്ത്, ശേഷം അതിരുന്നിരുന്ന തട്ടേലേക്ക് തന്നെ കയറിയിരുന്നു.

ആ പഴയ അടുക്കളയുടെ ചൂരും നിറവും അവന് എന്തെന്നില്ലാത്ത സന്തോഷം നൽകി. ഗ്യാസിലോട്ട് മാറിയെങ്കിൽ കൂടി, അടുപ്പിൽ നിന്നും പുക പൊന്തി, മച്ചിലെ ഓട് വഴി വെളിയിലേക്ക് മറയുന്ന കാഴ്ച്ച അവനിൽ പഴയ വൈകുന്നേരങ്ങളിലെ ചായയുടെയും എണ്ണപലഹാരങ്ങളുടെയും ഓർമ്മകൾ തിരികെയുണർത്തി.

Leave a Reply

Your email address will not be published. Required fields are marked *