ഞാനെങ്ങനെ ഞാനായി [Jaya]

Posted by

ഞാനമ്മയുടെ വഴി പോകാതിരിക്കാനായിരുന്നു അമ്മയുടെ ശ്രമം. അത് ഒരുവിധമൊക്കെ എനിക്കും മനസ്സിലായി. പക്ഷേ പഠനത്തിലുള്ള എന്റെ കഴിവ് നിരാശാജനകമായിരുന്നു പത്തിൽ രണ്ടു വട്ടമെഴുതിയിട്ടും പാസ്സായില്ല. ഒടുവിൽ എന്തെങ്കിലുമൊരു തൊഴിലു പഠിക്കാൻ ടൈപ്പ് റൈറ്റിഗിനു പോയിതുടങ്ങി. ജീവിതത്തിന്റെ മാറ്റം അവിടെ നിന്നു തുടങ്ങി.

ടൈപ്പ് പഠിക്കാൻ പോകുന്ന വഴിയിൽ സ്ഥിരമായി കാണാറുള്ള പയ്യനായിരുന്നു ജോണി , സുന്ദരൻ ഒരു പതിനാറ് വയസ്സേ പ്രായം വരൂ, എന്നേക്കാൾ ഒരു വയസ്സ് കുറവാണ്. എന്നും എന്നെ കാണുമ്പോൾ പുഞ്ചിരിക്കും. അവന്റെ ചിരി കാണാൻ തന്നെ നല്ല ഭംഗിയാണ്.ആദ്യമൊക്കെ അവഗണിച്ചെങ്കിലും പിന്നീട് ഞാനും ചിരിക്കാൻ തുടങ്ങി. ഞങ്ങൾ തമ്മിൽ എന്തോ ഒരടുപ്പം അവിടെ നിന്ന് തുടങ്ങി.

രാവിലെ ടൈപ്പ് പഠിക്കാനുള്ള പോക്കിലും തിരിച്ചുള്ള വരവിലും അവൻ എന്നെ പ്രതീക്ഷിച്ചെന്നപോലെ കാത്തു നില്കുന്നുണ്ടാവും.ചിരിക്കും എന്തെങ്കിലും പറയും, അതൊരു പതിവായി തുടങ്ങി.എനിക്കെന്തൊ അവനോട് ഒരു വല്ലാത്ത അടുപ്പം തോന്നിത്തുടങ്ങിയിരുന്നു. അന്നാദ്യമായി അവനെന്നോട് പേരു ചോദിച്ചു. ‘ജസീന’ എന്ന എന്റെ മറുപടിക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് അവൻ നിന്നു.എന്റെ മനസ്സിലും പേരു പോദിക്കണമെന്നുണ്ടായിരുന്നു എങ്കിലും അന്ന് ചോദിച്ചില്ല. പക്ഷേ പിറ്റേന്നു കണ്ടപ്പോൾ ചോദിച്ചു അവൻ പറഞ്ഞു ‘ജോണി’.

ആ പതിവു കാഴ്ചകൾ പതിയെ വളർന്നു.ഒരുനാൾ പോകുന്ന വഴിയിൽ അവനെന്നോടൊപ്പം കുറച്ചു ദൂരം നടന്നു. പൊതുവേ ആൾ കുറഞ്ഞ ആ വഴിയിൽ വച്ച് അവൻ എന്നോട് പറഞ്ഞു ‘എനിക്ക് നിന്നെ ഇഷ്ടമാണ്’. മനസ്സിൽ ഒരു കുളിരുകോരിയ അനുഭവത്തോടെ ഞാൻ മറുപടി പറയാതെ ചെറു മന്ദസ്മിതത്തോടെ ഞാൻ നടന്നു.അന്നെനിക്ക് ഉറങ്ങാൻ കഴിയുമായിരുന്നില്ല. പിറ്റേന്ന് പോകുന്ന വഴിയിൽ ജോണി നില്കുന്നുണ്ടായിരുന്നു.അടുത്ത് എത്തിയപ്പോൾ ഒരു നിമിഷം നിന്ന് ഞാൻ ജോണിയോട് പറഞ്ഞു ‘എനിക്കും ഇഷ്ടമാണ്’……

വല്ലാത്ത മാനസ്സിക സന്തോഷത്തോടെയാണ് പിന്നീട് ഞാൻ ക്ലാസ്സിൽ പോയിരുന്നത്, ജോണിയെ കാണണം, എന്തെങ്കിലും സംസാരിക്കണം എന്നൊക്കെ മനസ്സിൽ വല്ലാതെ ആഗ്രഹിച്ചിരുന്നു. ജോണിയാവട്ടെ സംസാരിക്കുന്നതെല്ലാം ആ ഇടവഴിയിൽ നിന്നായതുകൊണ്ട് അധിക നേരം സംസാരിക്കാനും പറ്റില്ല…. ദിവസങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.ഒരു ദിവസം രാവിലെ തന്നെ ജോണി പതിവുപോലെ ഇടവഴിയിൽ നില്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *