ഞാനെങ്ങനെ ഞാനായി [Jaya]

Posted by

ഞാനെങ്ങനെ ഞാനായി

Njanengine Njaan Ayee | Author : Jaya


ഫോണിൽ അലാറം മുഴങ്ങി, കണ്ണു തുറന്നപ്പോൾ നേരം പുലർന്നു തുടങ്ങിയിരിക്കുന്നു. എഴുന്നേറ്റ് നേരേ ബാത്റൂമിൽ പോയി മുഖം കഴുകി പല്ലും തേച്ച് പുറത്തിറങ്ങിയപ്പോളും അയാളുണർന്നിട്ടില്ല. ഇട്ടിരുന്ന നൈറ്റി ഊരി മാറ്റി ബാഗിൽ നിന്നും ബ്രായും പാന്റിയുമെടുത്തിട്ടു. ഇന്നലെ രാത്രി ഊരിയ ബ്രായും ജെട്ടിയും തറയിൽ കിടന്നതെടുത്ത് ബാഗിൽ വച്ചു.

ചുരിദാറുമിട്ട് അയാളെ വിളിച്ചുണർത്തി. “നേരം വെളുത്തു, എന്റെ ബസ്റ്റോപ്പിലാക്ക്” എന്നു പറഞ്ഞ് ഞാൻ മുടി ചീകി കെട്ടി. ഉറക്കത്തിന്റെ ആലസ്യത്തിൽ അയാൾ പാതി മനസ്സോടെ എഴുന്നേറ്റ് ഷർട്ടുമിട്ട് ഇറങ്ങി. ബസ്റ്റോപ്പിന് സമീപം കാർ നിർത്തി ഞാനിറങ്ങി ഒന്നും മിണ്ടാതെ അയാൾ വാഹനം തിരിച്ചു പോയി. ഏറെ നേരം നിൽകേണ്ടി വന്നില്ല ബസ് വന്നു,ഞാൻ കയറി മുന്നിലുള്ള സീറ്റിന്റെ സൈഡിലിരുന്നു, ബസ് സാവധാനം മുന്നോട്ടു നീങ്ങി പതുക്കെ അത് വേഗത്തിലായി. w കാലം എത്ര മുന്നോട്ടു പോയിരിക്കുന്നു.ജീവിതം എത്രമേൽ മാറിയിരിക്കുന്നു. ബസിലിരുന്ന് ഓരോന്നും ആലോചിച്ചു പോയി എന്റെ മനസ്സ്.ഇതുവരെ ഒന്നും നേടിയില്ല.ഇനിയൊട്ട് നേടാൻ പറ്റുമെന്നും തോന്നുന്നില്ല.കാലവും പ്രായവും ജീവിതവും ഒരുപാട് മുൻപോട്ടുപോയിരിക്കുന്നു. ബസിലെ സീറ്റിലിരിക്കുമ്പോൾ പുറത്തുനിന്നുള്ള കാറ്റിനൊപ്പം മനസ്സും പാറിപ്പറന്നുകൊണ്ടിരുന്നു.

എന്റെ പന്ത്രണ്ടാമത്തെ വയസ്സിലാണ് ഞാൻ മനസ്സിാക്കുന്നത് എന്താണ് എന്റെ അമ്മയുടെ ജോലി എന്തായിരുന്നു എന്ന്. നാട്ടിലെ ആണുങ്ങളുടെ നോട്ടവും സംസാരവും എന്നും എനിക്ക് വെറുപ്പായിരുന്നു.അ്മ്മയോടുള്ള പെരുമാറ്റം പ്രത്യേകിച്ചും. എന്നും വൈകുന്നേരം സാരിയുടുത്ത് പൗഡറുട്ട് ഒരുങ്ങി പുറത്തേക്കു പോകുന്ന അമ്മ പിന്നെ രാവിലെയാണ് മിക്കവാറും എത്താറ്. എന്റെ ഹൈസ്കൂൾ കാലമായപ്പോൾ അമ്മ എന്നെ കുറച്ചകലെയുള്ള സ്കൂളിലാക്കി.

എന്നും പോയി വരാനുള്ളതിലധികം ദൂരമുണ്ടായിട്ടും ബസിലും നടന്നുമായി ഞാൻ സ്കൂളിൽ പോയി.അതി രാവിലെ എഴുന്നേറ്റ് സ്കൂളിലേക്കുള്ള തയ്യാറെടുപ്പ് എന്നെ പെട്ടെന്നു തന്നെ മടുപ്പിച്ചു.അതിനെച്ചൊല്ലി അമ്മയുമായി വഴക്കിട്ടപ്പളാണ് അമ്മ ആദ്യമായി എന്റെ മുന്നിൽ താനാരെന്ന് ബോധ്യപ്പെടുത്തിയത്.

വീട്ടിൽ നിന്നും ഇരുപതിലേറെ കിലോമീറ്ററുള്ള നഗരത്തിലാണ് എന്നും അമ്മ പോകുന്നത്. അവിടെ എത്തിയാൽ സ്ഥിരമായി തങ്ങാറുള്ള ചില സ്ഥലങ്ങളിലെത്തും. പല ആണുങ്ങളും വരും അവരോടൊപ്പം പോകും. താനൊരു തെരുവ് വേശ്യയാണ് എന്ന അമ്മയുടെ വിശദീകരണം എനിക്ക് ആദ്യം മനസ്സിലായില്ല, പിന്നീട് അതും മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *