RAC ടിക്കറ്റിൽ ചെന്നൈ യാത്ര
Rac Ticketil Chennai Yaathra | Author : Boring Malayali
ഇത് കുറച്ചു നാൾ മുൻപ് നടന്ന സംഭവമാണ്.. കുറച്ചുനാൾ എന്നു പറഞ്ഞാൽ ഏകദേശം 10 വർഷം മുൻപ്.. 2014ലെ ഓണകാലത്തു…
അന്ന് ഞാൻ ചെന്നൈയിൽ ജോലി ചെയ്യുകയായിരിന്നു. ഓണകാലത്തു യാത്ര ചെയ്തിട്ടു ഉള്ളവർക്കു അറിയാം.. ആ സമയത്തു ടിക്കറ്റ് കിട്ടുക എന്നാൽ മാവേലിയുടെ അനുഗ്രഹം കിട്ടിയതു പോലെയാ അത്രക്ക് തിരക്കാണ്.. ഞാൻ ഒരു മാസം മുന്നേ ബുക് ചെയ്തതാണ് എന്നിട്ടും എന്നിക്ക് RAC ടിക്കറ്റ് ആ കിട്ടിയതു… പൊതുവെ RAC ടിക്കറ്റ് കിട്ടിയാൽ അവസാന നിമിഷം എങ്കിലും confirm ആയില്ലെങ്കിൽ ഞാൻ ബസ് ആണ് ഉപയോഗിക്കുക.. പക്ഷെ അന്ന് ബസ് ടിക്കറ്റ് .. മൂന്നിരട്ടി വില… ഓണം ആയതു കൊണ്ട് നാട്ടിൽ പോയല്ലേ പറ്റൂ.. അതു കൊണ്ടു ആ RAC ടിക്കറ്റ് യാത്ര ചെയ്യാൻ ഞാൻ തീരുമാനിച്ചത്.
ഒടുവിൽ ആ ദിവസം വന്നെത്തി.. പ്രതീക്ഷിച്ചതു പോലെ തന്നെ മുടിഞ്ഞ തിരക്ക്.. ഒരു വിധം സീറ്റ് കണ്ടു പിടിച്ചു.. എതിരെ ഇരിക്കുന്നത് ഒരു 50 വയസ്സു തോന്നിക്കുന്ന ഒരാൾ. കണ്ടിട്ടു ടീച്ചറിനെ പോലെ യുണ്ട് ഒരു കണ്ണാടി ഒക്കെ വച്ചു നല്ല പകുവത തോന്നിക്കുന്ന ഒരാൾ.. അപ്പുറത്തെ വശത്തു ഒരു കുടുംബം ആരാണ് എന്നു തോന്നുന്നു..
പ്രായമായ ഒരു അച്ഛൻ ‘അമ്മ, 35,40 വയസു തോന്നിക്കുന്ന ഒരു couple.. പൈൻ 7,8 വയസു തോന്നിക്കുന്ന 2 പിള്ളേർ… ആകെ ബഹളം.. ഞാൻ പുറത്തേക്കു നോക്കി ഇരുന്നു… ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി… ബഹളങ്ങൾ ഒക്കെ പതുകെ ഒതുങ്ങി… ടി ടീ വന്നു ടിക്കറ്റ് നോക്കി… സീറ്റ് എല്ലാം ഫുൾ ആണ്.. RAC മാറാൻ സാധ്യതയില്ല.. ആകെ 2 സീറ്റ് മാത്രമേ കേറാത്തെ ഉള്ളു.. അതു അടുത്ത സ്റ്റേഷനിൽ നിന്നാ… നോക്കട്ടെ എന്നു പറഞ്ഞു പോയി… ഞാൻ ആകെ ഡൗണ് ആയി.. ഇനി തിരുവനന്തപുരം വരെ ഇരുന്നു പോണം… ഞാൻ മുന്നിലേക്ക് നോക്കി ആൾ എന്നെ നോക്കി ഇരിക്കുന്ന പോലെ.. പെട്ടന്നു അയാൾ ശ്രദ്ധ പുറത്തേക്കു മാറ്റിയത് പോലെ തോന്നി… അയാൾ വീണ്ടും എന്നെ നോക്കി.. ഞാൻ നോക്കുന്ന കണ്ടു ഒന്നു പുഞ്ചിരിച്ചു.. ഞാനും തിരികെ ചിരിച്ചു.. പുറത്തേക്കു നോക്കി ഇരുന്നു… അടുത്ത സ്റ്റേഷനിൽ നിന്നും പെട്ടന്ന് ട്രെയിൻ നീങ്ങി തുടങ്ങി.. മുകളിലെത്തെ സീറ്റിൽ ആരും വന്നില്ല എന്നു സന്തോഷിച്ചു ഇരിക്കുമ്പോൾ അതാ പ്രായം ആയ ഒരു സ്ത്രീയെയും കൂട്ടി ഒരു ചെറുപ്പക്കാരൻ… .. അപ്പോൾ അതും തീരുമാനമായി… അപ്പോൾ ആ ചെറുപ്പക്കാരൻ വന്നു എന്നോട് ചോദിച്ചു.. അമ്മക്ക് മുകളിൽ കേറാൻ ബുദ്ധിമുട്ടാണ്.. ഒന്നു exchange ചെയ്യാമോ… ഞാൻ: മാറുന്നതിൽ ബുദ്ധിമുട്ടില്ല,RAC ആണ് ഞാൻ , ഇരിക്കാൻ മാത്രമേ പറ്റൂ.. ഉടനെ എതിരെ ഇരുന്ന ആൾ പറഞ്ഞു.. എനിക്ക് വിരോധം ഇല്ല… അപ്പോൾ ഞാനും പെട്ടു.. ഞാൻ മുകളിൽ കയറി.. ഒരു വശത്തു കാലു നീട്ടി ഇരുന്നു.. അയാൾ മറുവശത്തും…