പ്രിയം പ്രിയതരം 3 [Freddy Nicholas]

Posted by

പ്രിയം പ്രിയതരം 3

Priyam Priyatharam Part 3 | Freddy Nicholas

[ Previous Part ] [ www.kkstories.com ]


 

അന്ന് എന്റെ ജീവിതത്തിൽ സംഭവിച്ച ആ സംഭവത്തിന്‌ ശേഷം എന്റെ മനസ്സിൽ റഫീഖ് കുറെ നാൾ തങ്ങി നിന്നിരുന്നു.

പക്ഷെ റഫീഖിനെ വീണ്ടും കാണാനോ, സംസാരിക്കാനോ ഒരു കൂടിക്കാഴ്ചയ്ക്കോ വകയുണ്ടായില്ല.

അപ്പോഴേക്കും അവരുടെ ഫാമിലി മറ്റൊരു അപ്പാർട്മെന്റിലേക്ക് മാറിപ്പോയി എന്ന് കുറെ നാൾക്ക് ശേഷമാണ് ഞാൻ അറിഞ്ഞത്.

ഞാൻ വീണ്ടും പഴയ സ്ഥിതിയിലേക്ക് തന്നെ പോയി. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ തന്നെയായി.

അതിനിടെ സുരേട്ടൻ ഒഫീഷ്യൽ ടൂർ എന്നും പറഞ്ഞു മുങ്ങുകയും ചെയ്തു… കുറെ നാൾ എന്റെ ഫ്ലാട്ടിലെ ഒറ്റപ്പെട്ട ജീവിതം, കടുത്ത മാനസിക സംഘർഷം എന്നെ വല്ലാതെ അലട്ടി.

സത്യം പറഞ്ഞാൽ എനിക്ക് കുവൈറ്റ്‌ മടുത്തു. കെട്ട്യോനെ കൊണ്ടു പ്രത്യേകിച്ചൊരു ഉപകാരവുമില്ല. പിന്നെ ജോലിയുള്ളത് കൊണ്ട് അവിടെ പിടിച്ചു നിന്നു എന്ന് മാത്രം.

നാട്ടിലായാൽ എനിക്ക് എന്റെ വീട്ടിലെ എല്ലാവരെയും, ബന്ധുക്കളെയും കാണാം… ഞാൻ നാട്ടിൽ ഹാപ്പിയാണ്.

താൽക്കാലികമായി ഒരു ജോലി ഉള്ളത് കൊണ്ട് മാത്രം ഞാൻ കുറച്ചു നാൾ അവിടെ നിന്നു എന്നല്ലാതെ, സുരേട്ടനെ കൊണ്ട് വലിയ കാര്യമൊന്നുമില്ല.

രണ്ടാമത് അയാളുടെ കാര്യലാഭത്തിന് വേണ്ടി അയാൾ ചിരിച്ചും കളിച്ചും ഒക്കെ എന്നോട് പെരുമാറും,

ഈ അഭിനയവും ഒക്കെ കണ്ട് നിൽക്കാനുള്ള ശേഷിയും മനസ്സാന്നിധ്യവും എനിക്കില്ലായിരുന്നു. ഏറെക്കുറെ കാര്യങ്ങളുടെ പോക്ക് തിരിച്ചറിഞ്ഞശേഷം എനിക്കിതൊക്കെ ഒരു നാടകമായിട്ട് തോന്നി.

നാട്ടിലേക്ക് തിരിച്ചു പോയാലോ എന്ന ചിന്ത എനിക്ക് അന്നാണ് ജനിച്ചത്.

വല്ലപ്പോഴും ഒരു ആശ്വാസം വാക്കെങ്കിലും പറയാൻ, അഥവാ എന്റെ സങ്കടങ്ങൾ പങ്കുവയ്ക്കാൻ ആരുമില്ല, തികച്ചും ഒറ്റപ്പെട്ട ഒരവസ്ഥയിൽ എനിക്ക് ജീവിക്കണ്ട എന്ന് പോലും തോന്നിപ്പോയ നാളുകൾ.

അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ അമ്മയുടെ രോഗം മൂർച്ഛിച്ചു എന്ന വിവരം വന്നത്.

തക്കതായ കാരണം പറഞ്ഞ്, മാനേജറുമായി ഒരു ചെറിയ അണ്ടർസ്റ്റാൻഡ്ൽ നീക്കി പോക്ക് നടത്തി ഞാൻ നാട്ടിലേക്ക് തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *