വർഷങ്ങൾക്ക് ശേഷം 3 [വെറും മനോഹരൻ]

Posted by

അതിന് പറയാൻ പാകത്തിന് ഒരു കള്ളവും അവൻ കണ്ടു വച്ചിട്ടുണ്ടായിരുന്നില്ല. ഒന്നും പറയാനില്ലാതെ അവൻ മെല്ലെ ചേച്ചിയിൽ നിന്നും മുഖം വെട്ടിച്ചു.

രേഷ്മ ചേച്ചി : “റോഷാ…”

വിളി കേട്ടെങ്കിലും ചേച്ചിയുടെ മുഖത്ത്‌ നോക്കാൻ അവന് എന്തോ ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു….

“പറ എന്താ നിന്റെ പ്രശ്നം. കുട്ടിക്കാലം തൊട്ട് നിന്നെ എനിക്കറിയാം. ആ എന്നോട് നീ കള്ളം കാണിക്കരുത്. എന്താണെങ്കിലും പറഞ്ഞോ… എനിക്ക് കുഴപ്പമില്ല.”, അവന്റെ കയ്യിൽ മെല്ലെ പിടിച്ചുകൊണ്ടു, ചേച്ചി വാത്സല്യത്തോടെ ചോദിച്ചു.

ചേച്ചി അത് പറഞ്ഞതും വർഷങ്ങൾക്കിപ്പുറവും അവന് സ്വയം നിയന്ത്രിക്കാൻ ആയില്ല. അവൻ കരഞ്ഞുകൊണ്ട് ചേച്ചിയെ കെട്ടിപ്പിടിച്ചു.

“അറിയില്ല ചേച്ചി.. എനിക്കെന്താ അപ്പോ പറ്റിയത് എന്നെനിക്ക് അറിയില്ല. അജിച്ചേട്ടനെ ആ അവസ്ഥയിൽ കണ്ടപ്പോ എനിക്ക് എന്തോ പോലെ ആയി”, പഴയ സ്കൂൾ കുട്ടിയെ കണക്ക് അവൻ വിതുമ്പി.

തന്നെ കെട്ടിപ്പിടിച്ചു കരയുന്ന അവനെ സമാധാനിപ്പിക്കും വിധം രേഷ്മ തന്റെ മാറോടണച്ചു, അവന്റെ നെറുകയിലെ മുടിയിഴകളിൽ മെല്ലെ തലോടിക്കൊടുത്തു.

“ഞാൻ ഊഹിച്ചു.. നീ നല്ല കുട്ടിയാ… അതാ നിനക്ക് അങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റിയത്.”, അത് പറയുമ്പോൾ രേഷ്മ അറിയാതെ അവളുടെ കണ്ണുകളും നിറഞ്ഞൊഴുകി.

തന്റെ നെറുകയിൽ കണ്ണീരിന്റെ നനവ്‌ പടർന്നത് റോഷൻ അറിഞ്ഞു. അവൻ മെല്ലെ തലയുയർത്തി ചേച്ചിയെ നോക്കി.

റോഷൻ : “ചേച്ചീ…”

അവന്റെ ഭാവം കണ്ടു രേഷ്മ അവന്റെ നെറുകയിൽ ഒരു ഉമ്മ നൽകി, തുടർന്ന് വീണ്ടും അവനെ തന്റെ മാറോടണച്ചു. കുറേ നേരം അവർ ആ ഇരുപ്പ് തുടർന്നു. ഇരുവരുടെയും ദുഖഭാരം പരസ്പരം കണ്ണീരായി ഒഴുകി. *** *** *** ***

റോഷൻ തിളപ്പിച്ചു നൽകിയ ചായയുമായി ഇരുവരും ടെറസ്സിലെ സിറ്റിംഗ് ഏരിയയിൽ, വെളിയിലേക്ക് കണ്ണും നട്ടിരുന്നു.

രേഷ്മ : “2 വർഷങ്ങൾക്ക് മുൻപ്, ഒരു വെള്ളിയാഴ്ച്ച.. മോളേയും കൂട്ടി ഉത്സവത്തിനുള്ള ഡ്രെസ്സ് എടുക്കാൻ ഇറങ്ങിയതാ അജിയേട്ടൻ…. നാട്ടിൽ നിന്നും എന്റെ അമ്മ വന്നിരുന്നത് കൊണ്ട് ഞാൻ കൂടെ പോയില്ല.”

രേഷ്മ കപ്പിൽ നിന്നും അല്പം കുടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *