വർഷങ്ങൾക്ക് ശേഷം 3 [വെറും മനോഹരൻ]

Posted by

രേഷ്മ : “അവരേയും പ്രതീക്ഷിച്ചിരുന്ന ഞങ്ങളെ തേടിയെത്തിയത് പക്ഷെ മറ്റൊരു വാർത്തയായിരുന്നു. കുടിച്ചു നിയന്ത്രണം ഇല്ലാതെ വന്ന ഒരു കാർ അവരെ…”

പറയവെ, രേഷ്മ ചേച്ചിയുടെ തൊണ്ട ഇടറി. റോഷൻ ചേച്ചിയുടെ കയ്യിൽ തന്റെ കൈ മുറുക്കിക്കൊണ്ട് അല്പം ധൈര്യം പകർന്നു നൽകാൻ ശ്രമിച്ചു.

രേഷ്മ ചേച്ചി : “തെറ്റ് ആ കാറുകാരന്റെ ഭാഗത്തായിരുന്നു. പണവും സ്വാധീനവും ഉള്ളതിനാൽ അത് വെറുമൊരു ആക്സിഡന്റ് മാത്രമാക്കി ഒതുക്കാൻ അവർക്ക് കഴിഞ്ഞു… അജിച്ചേട്ടൻ ഹെൽമെറ്റ്‌ വച്ചിരുന്നത് കൊണ്ട് ജീവൻ കഴിച്ചിലായി. പക്ഷെ എന്റെ മകൾ…. ആ ചെറുപ്രായത്തിലെ തിരികെ പോകാൻ അവളെന്ത് തെറ്റായിരുന്നു ചെയ്തത്..!”

രേഷ്മയുടെ നിയന്ത്രണം തെറ്റി. അവൾ വീണ്ടും വിതുമ്പിക്കരയാൻ തുടങ്ങി. റോഷൻ അവളുടെ ചായകപ്പ് വാങ്ങി ടേബിളിൽ വച്ച ശേഷം, ചേച്ചിയെ തന്റെ നെഞ്ചോട് ചേർത്ത്‌ ആശ്വസിപ്പിച്ചു.

“വേണ്ട ചേച്ചി, പറയണ്ടാ… പറയാതെ തന്നെ എനിക്ക് മനസ്സിലാകുന്നുണ്ട്”, റോഷൻ പറഞ്ഞു. അത് പറയുമ്പോൾ അവന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു.

അവന്റെ കൈക്കുള്ളിലെ സംരക്ഷണവലയത്തിൽ തന്റെ മുഖം അമർത്തി ചേച്ചി കുറച്ചു സമയം തേങ്ങി. കുറച്ചു നിമിഷങ്ങൾക്ക് ശേഷം സാധാരണ അവസ്ഥയിലേക്ക് തിരികെ വന്ന അവൾ തന്റെ കണ്ണുനീർ തുടച്ചു, ചായക്കപ്പ് വീണ്ടും തിരികെ കയ്യിലെടുത്തു.

“അജിച്ചേട്ടൻ കിടപ്പിലായ ശേഷം, പലരും.. എന്തിനു അജിച്ചേട്ടൻ തന്നെയും.. ഒരു ഡിവോഴ്സിന് എന്നെ നിർബന്ധിച്ചതാണ്. പക്ഷെ.. എങ്ങനാടാ ഞാൻ.. ഞാൻ കൂടി പോയാൽ ചേട്ടന് വേറെ ആരുണ്ടെടാ….” വിദൂരതയിലേക്ക് നോക്കിക്കൊണ്ട് ചേച്ചി പറഞ്ഞു.

അതിനു എന്തു മറുപടി നൽകണമെന്നും അവനും അറിയില്ലായിരുന്നു.

രേഷ്മ ചേച്ചി : “ചേട്ടന്റെ അവസ്ഥ മുതലെടുത്ത് പലരും എന്റെ വീട് വാതിലിൽ മുട്ടിയിട്ടുണ്ട്. പക്ഷെ അവരിലെല്ലാം ഞാൻ കണ്ടത് വെറും കാമം മാത്രമായിരുന്നു. അല്ലെങ്കിൽ സഹതാപം.”

ചേച്ചി റോഷന് നേരെ തന്റെ കണ്ണുകൾ തിരിച്ചു.

“ഇന്നലെ ഉത്സവപ്പറമ്പിൽ വച്ച് നീ നോക്കിയത് പോലെ ഒരു നോട്ടം.. ഈ രണ്ട് വർഷത്തിനിടെ ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ലെടാ…”, പറഞ്ഞതും ചേച്ചി വീണ്ടും റോഷന്റെ മാറിലേക്ക് തന്നെ ചാഞ്ഞു. തന്റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞിനെ താലോലിക്കും പോലെ റോഷൻ ചേച്ചിയുടെ മൂർദ്ധാവിൽ തലോടിക്കൊടുത്തു. ആ നെറുകയിൽ സ്നേഹത്തോടെ ചുംബിച്ചു.

Leave a Reply

Your email address will not be published. Required fields are marked *