ഫാദർ : ആ പയ്യന് കുഴപ്പമൊന്നും ഇല്ലായിരുന്നു. അയാൾ അന്ന് തന്നെ പോയി. പിന്നെ മോന്റെ ഹൃദയത്തിന് ചെറിയ തകരാറു പറ്റി പിന്നെ ഇവുടെ തന്നെ ഒരാൾക്ക് ബ്രെയിൻ ഡെത് സംഭവിച്ചിരുന്നത് കൊണ്ട് പെട്ടന്ന് ഡോണറെ കിട്ടി.
ഞാൻ : ആ. ഞാൻ ഒരു മിന്നായം പോലെ എനിക്ക് ഹൃദയം തന്ന ആളുടെ മുഖം കണ്ടിരുന്നു. പാവം ചെറുപ്പക്കാരൻ ആണ് 😔
ഫാദർ : മോൻ അതൊന്നും ആലോചിക്കേണ്ട. അയാളുടെ നിയോഗം അയാളിലൂടെ മറ്റൊരാൾ ജീവിക്കുന്നത് ആയിരുന്നു.
ആ കർത്തവ്യം നിറവേറ്റി അയാൾ യാത്രയായി എന്ന് കരുതിയാൽ മതി കേട്ടോ 🥲
ഞാൻ : 🥲 ഫാദർ ഇവിടെ തന്നെ ഉണ്ടായിരുന്നോ?
ഫാദർ : ഉണ്ടായിരുന്നു. ഒരുപാട് സംസാരിക്കേണ്ട റസ്റ്റ് എടുക്ക്.
സ്‌ട്രെയിൻ എടുക്കരുത് എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
ഞാൻ : ശെരി ഫാദർ.
അങ്ങനെ ഏകദേശം രണ്ട് ആഴ്ചത്തെ ഹോസ്പിറ്റൽ ജീവിതത്തിനു ഒടുവിൽ ഡിസ്റ്റാർജ് ആയി.
ബില്ല് അടക്കുവാനെത്തിയ ഫാദറിനോട് ഹോസ്പിറ്റൽ സ്റ്റാഫുകൾ മാധവൻ സാർ ബില്ല് പേ ചെയ്തു എന്ന് പറയുന്നത് ഞാൻ കേട്ടിരുന്നു.
സാധാരണ ഞങ്ങൾ അനാഥ പിള്ളേരെ ആരേലും ഒക്കെ സഹായിക്കാറുണ്ട് അത്രമാത്രം ആണ് ഞാൻ അപ്പോൾ കരുതിയിരുന്നത്.
മുറിവ് പൂർണമായും ഉണങ്ങുന്നത് വരെ എന്നെ ഒന്നും അറിയിക്കേണ്ടതില്ല എന്ന് തന്നെ എല്ലാവരും കരുതി കാണും.
ഇതിനിടയിൽ പല തവണ ഞാൻ ആ പയ്യനെ കുറിച് അന്വേക്ഷിച്ചിരുന്നു എങ്കിലും പല കാരണങ്ങളും പറഞ്ഞു വിഷയം മാറ്റികൊണ്ടിരുന്നു എല്ലാവരും.
അങ്ങനെ ഇരിക്കെ ആണ് ഇടക്കിടക്ക് ഓർഫനെജിൽ സന്ദർശനത്തിന് വരുന്ന ഒരു അമ്മയെ ഞാൻശ്രദ്ധിക്കുന്നത്.
എല്ലാ കുട്ടികളോടും നല്ല സ്നേഹത്തോടെ ആണ് പെരുമാറുന്നത് എങ്കിലും എന്റെ അടുത്ത് മാത്രം കുറച്ചു അധികം പരിഗണന ഉള്ളത് പോലെ.
എപ്പോൾ വന്നാലും ആ അമ്മയും കൂടെ വരുന്ന സാറും എന്നെ ആണ് ആദ്യം അന്നേക്ഷിക്കുന്നത്.
പൊതുവെ വരുന്നവരൊക്കെ ചെറിയ കുട്ടികളെ കൂടുതൽ കെയർ ചെയ്യുമ്പോൾ ഇവർ രണ്ടുപേരും മാത്രം എന്നെ ആയിരുന്നു കൂടുതൽ ശ്രദ്ധിച്ചത്.