♥സഖി 2♥
Sakhi Part 2 | Author : Sathan
[ Previous Part ] [ www.kkstories.com ]
കഴിഞ്ഞ ഭാഗത്ത് ഉണ്ടായ പല സംശയങ്ങളും ഈ ഭാവത്തിൽ മാറും എന്ന് കരുതുന്നു. ഉടനെ ഒന്നും കമ്പി ഉണ്ടായി എന്ന് വരില്ല. പക്ഷെ അതിന്റേതായ സമയങ്ങളിൽ ഉറപ്പായും ഉണ്ടാവുന്നതാണ്. കൂടുതൽ വെറുപ്പിക്കുന്നില്ല bye ബാക്കി കഥയിൽ 😈
❤️സഖി❤️
അന്നേദിവസം വൈകുന്നേരം തിരികെ പോവുമ്പോഴും എന്റെ മനസ്സ് മുഴുവൻ അവൾ മാത്രമായിരുന്നു.
എന്തോ ഒരു ബന്ധം അവളുമായി എനിക്കുണ്ടോ?
ആദ്യമായി ഒരാളെ കണ്ടപ്പോൾ തന്നെ ഇത്രയ്ക്കൊക്കെ അങ്ങ് ഇഷ്ടപ്പെടുമോ?
ഞാൻ എന്നോട് തന്നെ പല ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.
അല്ലേലും എന്റെ ജീവിതത്തിൽ നടക്കുന്നത് പോലെ അത്ഭുതങ്ങൾ വേറെ ആരുടെ ജീവിതത്തിൽ ആണ് നടന്നിട്ടുള്ളത്.
ഇന്ന് അനുഭവിക്കുന്ന ഈ ജീവിതം പോലും ഒരു വലിയ അത്ഭുതം തന്നെയല്ലേ?
വീട്ടിലേക്കുള്ള യാത്രക്കിടയിൽ പതിവുപോലെ ഔസപ്പ് അച്ഛനെ കാണാൻ മറന്നില്ല.
പിന്നെന്താ സ്ഥിരം പല്ലവികൾ തന്നെ…
ഔസപ്പ് അച്ഛൻ : മോനെ എനിക്കറിയാം നീ നല്ലതേ ചെയ്യൂ എന്ന്. പക്ഷെ നീ കാരണം ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് അത് മാത്രമേ ഈ കിളവന് പറയാനുള്ളൂ.
ഞാൻ പറയുന്നതൊക്കെ നിനക്ക് ചിലപ്പോൾ ഇഷ്ടപ്പെട്ടു എന്ന് വരില്ല എങ്കിലും എന്നെങ്കിലും ഈ കിളവന്റെ വാക്കുകൾ നിനക്ക് ഉപകാരപ്പെട്ടെന്ന് വരാം
ഞാൻ : എന്തിനാ അച്ഛാ ഇങ്ങനെയൊക്കെ പറയുന്നത്?
അച്ഛൻ പഠിപ്പിച്ച രീതിയിൽ തന്നെ അല്ലെ ഞാൻ അന്നും ഇന്നും നടന്നിട്ടുള്ളത്.
പിന്നെ അറിയാതെ ആണെങ്കിലും പറ്റിയ ആ തെറ്റ് അത്…
അത്കൊണ്ട് സ്വപ്‌നങ്ങൾ എല്ലാം നഷ്ടമായ ആ അച്ഛനും അമ്മയ്ക്കും വേണ്ടി ഞാൻ ഇത്രയെങ്കിലും ഒക്കെ ചെയ്യണ്ടേ 😔
ഔസപ്പ് അച്ഛൻ : നീ മനസ്സിൽ നന്മയുള്ളവൻ ആണ് അത് കൊണ്ട് തന്നെ ആണ് അവർ അന്ന് അങ്ങനെ ഒരു ആവശ്യം പറഞ്ഞപ്പോൾ ഞാൻ എതിർക്കാതെ ഇരുന്നതും.