എന്നിട്ട് മാത്രമേ അകത്തു കയറി കാണാൻ അനുവാദം നൽകാൻ പറ്റു.
അറിയാല്ലോ അണുക്കൾ എങ്ങാനും കയറിയാൽ പിന്നെ അത് വലിയ പ്രശ്നമാകും സൊ…
ഫാദർ : മനസ്സിലാവും ഡോക്ടർ.
ഞാൻ വെയിറ്റ് ചെയ്തോളാം. എന്റെ കുഞ്ഞിനെ പഴയത് പോലെ ഇങ്ങു തിരികെ എല്പിച്ചാൽ മതി.
ഡോക്ടർ : തീർച്ചയായും.
ആദ്യത്തെ 24 മണിക്കൂറിനു ഉള്ളിൽ തന്നെ എനിക്ക് ബോധം വന്നിരുന്നു എങ്കിലും മൂന്നാമത്തെ ദിവസം ആണ് ഞാൻ ഐ സി യു വിന്റെ പുറംലോകം കാണുന്നത്.
എന്റെ വണ്ടി ഇടിച്ച ആ ചെറുപ്പക്കാരന്റെ കാര്യം ആലോചിക്കുമ്പോൾ എന്റെ ഹൃദയം ഞെരുങ്ങുന്നത് പോലെ എനിക്ക് തോന്നിയിരുന്നു.
ഞാൻ കാരണം അയാൾക്ക് എന്തേലും പറ്റി കാണുമോ എന്ന് ആയിരുന്നു എന്റെ പേടി.
മൂന്നാം ദിവസം എന്നെ റൂമിലേക്ക് മാറ്റി.
റൂമിൽ എത്തിയ എന്നെ കാത്ത് അവിടെ തന്നെ ആഷിക്കും ഔസപ്പ് അച്ഛനും ഉണ്ടായിരുന്നു.
അവരുടെ കൂടെ സഹായത്തിൽ എന്നെ ബെഡിലേക്ക് കിടത്തി എന്റെ കംഫർട് അനുസരിച്ചു തന്നെ ഹോസ്പിറ്റൽ സ്റ്റാഫുകൾ ബെഡ് ഹൈറ്റ് അഡ്ജസ്റ്റ് ചെയ്തു തന്നു.
ബെഡിൽ കിടക്കുന്ന എന്റെ അരികിലായി വന്നു നിന്ന ആഷിക് എന്നോടായി ചോദിച്ചു.
ആഷിക് : എന്താ ചെക്കാ ഉണ്ടായത്?
ഞാൻ : ക്ഷീണം കാരണം ഒന്ന് മയങ്ങി പോയി. അങ്ങനെ ആണ് ആ പയ്യന്റെ മേത്തു വണ്ടി ഇടിച്ചതു.
ആഷിക് : അപ്പോൾ ആ പയ്യൻ നിന്റെ കൂടെ ഉണ്ടായിരുന്നത് അല്ലെ?
ഞാൻ : എന്റെ കൂടെയോ? നീ അല്ലെ എന്റെ കൂടെ ആകെ ഉണ്ടായിരുന്നത്?
നിന്നെ ഇറക്കി പോരുമ്പോൾ ആണ് ഈ സംഭവം.
ആ പയ്യൻ റോഡിലൂടെ ഓടി വന്നതാണ്.
കുഴിയിൽ വീഴാതിരിക്കാൻ ഞാൻ വണ്ടി വെട്ടിച്ചത് ആണ് അപ്പോഴാ ആ പയ്യന്റെ മേലിൽ ഇടിച്ചതു.
ആഷിക് : ആ ഓക്കേ.
ഞാൻ : അല്ല ആ പയ്യന് എങ്ങനെ ഉണ്ട് ഫാദർ? എനിക്ക് ശെരിക്കും എന്താ പറ്റിയത്?