വർഷങ്ങൾക്ക് ശേഷം 2 [വെറും മനോഹരൻ]

Posted by

“എന്താടാ ഇത്. വിട്ടുകള. എനിക്കു നിന്നോട് ദേഷ്യമൊന്നുമില്ല” അവന്റെ അവസ്ഥ തിരിച്ചറിഞ്ഞു രേഷ്മ ചേച്ചിയും അവനെ തന്റെ ദേഹത്തോടു ഇറുക്കി പുണർന്നു. അപ്പോൾ അവിടെ പുണർന്നു നിന്നത് നേരത്തേ കണ്ട ശരീരങ്ങൾ ആയിരുന്നില്ല. മറിച്ചു തന്റെ മകനെ എന്ന പോലെ, റോഷനെ ആശ്വസിപ്പിക്കുന്ന രേഷ്മ എന്ന അധ്യാപികയായിരുന്നു. ഇരു മനസ്സുകളും ശാന്തമാകും വരെ, രണ്ടുപേരും അതേ നിൽപ്പ് തുടർന്നു.

പെട്ടന്ന്… പഴയ RX 100 ബൈക്കിന്റെ ശബ്ദം അവിടെ മുഴങ്ങാൻ തുടങ്ങി. ശബ്ദം കേട്ടതും ഇരുവരും പരസ്പരമുള്ള കെട്ടിപ്പിടിത്തം വിട്ടു. ചേച്ചി മുറിയിൽ നിന്നുമിറങ്ങി ഹാളിലെ ജനാലയിലൂടെ വെളിയിലേക്ക് നോക്കി. ഭർത്താവ് അജിച്ചേട്ടൻ ജോലി കഴിഞ്ഞു വരുന്നതാണ്. രേഷ്മ ചേച്ചി പെട്ടന്ന് തന്നെ തിരിഞ്ഞു റോഷന് കണ്ണുകൾ കൊണ്ട് എന്തോ നിർദ്ദേശം നൽകി. പറഞ്ഞത് മനസ്സിലായ മട്ടിൽ തലയാട്ടിക്കൊണ്ടു അവൻ പെട്ടന്ന് തന്നെ ടേബിളിൽ പോയി ബുക്കും തുറന്നു ഇരുന്നു. ചേച്ചിയാവട്ടെ ഞൊടിയിടയിൽ മുഖം കഴുകിത്തുടച്ചു, തന്റെ മുടിയും ചുരിദാറും നേരെയാക്കി, വളരേ സ്വാഭാവികഭാവത്തിൽ, മുൻവാതിൽ തുറന്ന് അജിച്ചേട്ടനെ വരവേറ്റു.

“ഇന്ന് നേരത്തെ കഴിഞ്ഞോ?” ചേട്ടന്റെ ബാഗ് കൈപ്പറ്റുന്നതിനൊപ്പം രേഷ്മ ചേച്ചി ചോദിച്ചു.

“ആ നാളെ നോർത്തിലെ എന്തോ ഉത്സവമാണ്. അതുകൊണ്ട് കമ്പനി നേരത്തെ വിട്ടു.” അജിച്ചേട്ടൻ അകത്തേക്ക് കയറി. റോഷനെ കണ്ടു അയാൾ സ്ഥിരം ചെയ്യാറുള്ള പോലെ ചിരിച്ചെങ്കിലും അതേ വോൾറ്റേജിൽ തിരികെ ചിരിക്കാൻ റോഷന് പറ്റിയില്ല.

രേഷ്മ ചേച്ചി : “ഞാനും വിചാരിച്ചു. അല്ലെങ്കിൽ 10 മണി കഴിഞ്ഞിട്ടും വരാത്ത ആളെന്താ ഇന്ന് നേരത്തെയെന്നു”

അജിച്ചെട്ടൻ: “എന്തേയ്, അതുകൊണ്ട് നിന്റെ പണിക്ക് വല്ല തടസ്സവും വന്നോ?”

രേഷ്മ ചേച്ചി: “ഏയ്.. ആ ഇരിക്കുന്ന ചെക്കനും കൂടി പരീക്ഷ എഴുതിക്കഴിഞ്ഞാ എന്റെ ഇന്നത്തെ ക്ലാസ്സ് കഴിഞ്ഞു.”

അജിച്ചേട്ടന് യാതൊരു സംശയവും തോന്നാതിരിക്കാൻ ചേച്ചി തന്നെ ചെക്കൻ എന്ന് അഭിസംബോധന ചെയ്തത് റോഷൻ ശ്രദ്ധിച്ചു. ഇരുവരുടെയും സംസാരം കേട്ടുകൊണ്ടു ടെൻഷനോടെ അവൻ തന്റെ ബുക്കിലേക്ക് തന്നെ നോക്കിയിരുന്നു. ഏകദേശം ഒരു അര മണിക്കൂർ നേരത്തെ അഭിനയത്തിനു ശേഷം രേഷ്മ ചേച്ചി റോഷനോട് പോയിക്കൊള്ളാൻ പറഞ്ഞു. കേട്ട പാടെ ബാഗും കയ്യിലെടുത്തു റോഷൻ വീട്ടിൽ നിന്നും സൈക്കിൽ ലക്ഷ്യമാക്കി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *