വർഷങ്ങൾക്ക് ശേഷം 2 [വെറും മനോഹരൻ]

Posted by

പെട്ടന്ന് അപ്രതീക്ഷിതമായി മുറിയുടെ വാതിൽ തുറക്കപ്പെട്ടു. അവൻ നോക്കുമ്പോൾ,വാതിൽ തുറന്ന രേഷ്മ ചേച്ചി അവന് മുഖം നൽകാതെ തിരിഞ്ഞു നിൽക്കുകയാണ്. അല്ലെങ്കിലും ഇത്രയും അരുതാത്തത് ചെയ്തതിനു ശേഷം ചേച്ചി പിന്നാമ്പുറം കാണിച്ചില്ലെങ്കില്ലല്ലേ അത്ഭുതമുള്ളു… അവൻ അല്പം ആശ്വാസത്തോടെ ഒന്നു ശ്വാസം എടുത്ത് വിട്ടു.

“ചേച്ചി, സോറി. അറിയാണ്ട്.. പറ്റിപ്പോയതാ” അവൻ കുറ്റബോധം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

മറുപടി മൗനമായിരുന്നു.

“ഞാൻ ഇനി.. ഇങ്ങനെ.. ആവർത്തിക്കില്ല, ചേച്ചി” അത് പറയുമ്പോൾ പറഞ്ഞെത്തിക്കാൻ കഴിയാത്തവണ്ണം അവന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.

വീണ്ടും മറുപടി മൗനം. ചേച്ചിയുടെ മൗനം അവനെ കൂടുതൽ ഭയപ്പെടുത്തിക്കൊണ്ടേയിരുന്നു. അവന്റെ ചങ്കിടിപ്പിന്റെ താളം വർദ്ധിച്ചു വന്നു. ഒരുപക്ഷെ ചേച്ചി ഇനി ഒരിക്കലും എന്നോട് പൊറുക്കില്ലേ..! ‘അലവലാതി’ ചിന്തകൾ അവന്റെ മനസ്സിലേക്ക് ഒന്ന് എത്തിനോക്കാൻ ശ്രമിച്ചത് പോലെ… കുറച്ചു നേരം ഇരുവരും അതേ നിൽപ്പ് തുടർന്നു. ചുമരിൽ തൂക്കിയിരിക്കുന്ന ക്ലോക്കിലെ സൂചിയുടെ ശബ്ദം അവനെ അച്ഛന്റെ കയ്യിൽ നിന്നും കിട്ടാറുള്ള പേരവടിയുടെ അടി ഒച്ചയെ ഓർമ്മിപ്പിച്ചു. “ദൈവമേ.. സെക്കന്റുകൾക്ക് എന്തൊരു ദൈർഖ്യമാണ്…!”, അവന്റെ ഹൃദയതാളം ക്രമം തെറ്റാൻ തുടങ്ങി.

അടുത്ത നിമിഷത്തിൽ, അവൻ ചേച്ചിയുടെ കാൽക്കലേക്ക് വീണു, അത്യധികം വിഷമത്തോടെ വിലപിക്കാൻ തുടങ്ങി, “ചേച്ചിയോട്.. ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. എന്നോട്.. ക്ഷമിച്ചു എന്നു.. പറ ചേച്ചി. വേണമെങ്കിൽ ഞാൻ.. ഇങ്ങോട്ടേക്ക്.. വരാതിരിക്കാം” പറയുമ്പോൾ റോഷന്റെ തൊണ്ട ഇടറി, കണ്ണുകൾ നിറഞ്ഞൊഴുകി.

കുറച്ചധികം സമയം അവനാ ഇരിപ്പ് തുടർന്നു. ചേച്ചി ക്ഷമിച്ചു എന്ന് പറഞ്ഞിട്ടല്ലാതെ ആ കാലുകളിൽ നിന്നും കയ്യെടുക്കില്ല എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു.

“റോഷാ” പെട്ടെന്നു ചേച്ചിയുടെ കൈകൾ മെല്ലെ അവന്റെ തോളിൽ വന്നു പിടിച്ചു. അവൻ ആ കൈകളിലേക്ക് നോക്കി. ചേച്ചിയുടെ കൈകളുടെ ചലനത്തിനൊപ്പം അവനും മെല്ലെ ചേച്ചിക്ക് അഭിമുഖമായി ഉയർന്നു വന്നു. അപ്പോഴും ചേച്ചിയുടെ മുഖത്തേക്കു നോക്കാൻ അവന് സാധിക്കുന്നുണ്ടായിരുന്നില്ല. രേഷ്മ ചേച്ചി മെല്ലെ അവന്റെ ഇരു കവിളുകളിലുമായി പിടിച്ചു.

“എന്റെ ഭാഗത്തും തെറ്റുണ്ട്. ഞാനും നിന്നെ അങ്ങനെയൊന്നും ഉപദ്രവിക്കാൻ പാടില്ലായിരുന്നു.” ചേച്ചി പറഞ്ഞ് നിർത്തിയതും അവൻ പെട്ടന്ന് അവരെ കെട്ടിപ്പിടിച്ചു, കരയാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *