ഗോൾ 7 [കബനീനാഥ്]

Posted by

സല്ലു ചിരിച്ചു..

“ വല്യ ഡിമാന്റാണേൽ പറയണ്ട… “

അവൾ കെറുവിച്ച് ലാൻഡിംഗിൽ നിന്നു…

“ അത് എന്റെ ഒരു ഫ്രണ്ട് ശരിയാക്കി തന്നതാ… ചെറിയ ക്യാഷിന്…………”

സല്ലു പറഞ്ഞു……

“” എന്നാലുമെന്താ പേരില്ലേ… ….? “

“ പറഞ്ഞാൽ ശരിയാവില്ല… അതു കണ്ടാൽ മതി… “

“” ഓ… ശരി… …. “

അവൾ മുറിയിലേക്ക് കടക്കാനൊരുങ്ങിയതും തിരിഞ്ഞു നിന്നു…

അവനും അവളെ നോക്കി നിൽക്കുകയായിരുന്നു…

“” എന്താ…….?””

അവൾ ചോദിച്ചു……

“”മ്ച്… …. “

അവൻ ചുമൽ കൂച്ചി……….

“” ഇങ്ങോട്ടു വാടാ……..””

കുസൃതിയോടെ സുഹാന ചിരിച്ചു…

സല്ലു അടുത്തു വന്നതും കഴിഞ്ഞ ദിവസം അടി കൊടുത്ത കവിളിൽ അവൾ ഒരുമ്മ കൊടുത്തു….

അടിക്കു ശേഷം അതൊരു പതിവായിരുന്നു……

“ ഞാൻ കരുതി ഷോപ്പ് മുതലാളിക്ക് വേണ്ടാന്ന്……. “

സുഹാന ചിരിച്ചു…

“” ഞാൻ കരുതിയത് ഷോപ്പ് മുതലാളിക്ക് തരില്ലാന്നാ…….”

അവനും ചിരിച്ചു…

അവൾ അകത്തേക്ക് കയറി വാതിൽ ചാരി.

പിറ്റേന്ന് ആദ്യമുണർന്നത് സൽമാൻ തന്നെയായിരുന്നു…

അവനാണ് സുഹാനയെ വിളിച്ചുണർത്തിയതും…

സല്ലു ഒരുങ്ങിയപ്പോഴേക്കും സുഹാനയും റെഡിയായിരുന്നു…

അവർ താഴെ ഇറങ്ങിയതും അബ്ദുറഹ്മാൻ കുളി കഴിഞ്ഞിരുന്നു…

ഫാത്തിമയോട് പറഞ്ഞ ശേഷം, സല്ലു ഹാളിലേക്കു വന്നു..

“” ഇയ്യാരോടെങ്കിലും പറഞ്ഞിരുന്നോ………? “”

അബ്ദുറഹ്മാൻ ചോദിച്ചു..

“” ഇല്ലുപ്പുപ്പാ… :””.

“” മഹലിൽ ഞാനൊന്ന് സൂചിപ്പിച്ചിരുന്നു.. വരുമോന്നുറപ്പില്ല……. “

“ ഞങ്ങളിറങ്ങിയാലോ… ….?”

“” ഏഴു മണിക്കല്ലേ… …. ഞാൻ എത്തി…… “

അബ്ദുറഹ്മാൻ വസ്ത്രം മാറാനായി അകത്തേക്ക് കയറി..

സല്ലുവും സുഹാനയും സ്കൂട്ടിയിൽ യാത്ര തിരിച്ചു…..

അറിഞ്ഞു വന്ന നാട്ടുകാരും അബ്ദുറഹ്മാന്റെ പാർട്ടിക്കാരും അല്ലാത്ത പാർട്ടിക്കാരും സ്കൂൾ കുട്ടികളുമടക്കം കുറച്ചധികം ആളുകൾ ഉണ്ടായിരുന്നു ഷോപ്പിന്റെ പരിസരത്ത്…

സുഹാന സ്കൂട്ടിയിൽ നിന്നിറങ്ങി ആദ്യം നോക്കിയത് നെയിം ബോർഡായിരുന്നു……

ഇലൂമിനേഷൻ ചെയിൻ ബൾബുകൾക്കിടയിൽ പ്രൊജക്റ്റ് ചെയ്തു നിൽക്കുന്ന വലിയ അക്ഷരങ്ങളും ലോഗോയുമാണവളുടെ കണ്ണിലുടക്കിയത്……….

 

G⚽AL……………..

 

ബുക്കു വായിച്ചു കൊണ്ട് , ഫുട്ബോൾ കളിക്കുന്ന ‘ലയണൽ മെസ്സി ‘ യുടെ മുഖച്‌ഛായയുള്ള ഒരു ബാലന്റെ കാരിക്കേച്ചർ മോഡൽ ലോഗോ……

Leave a Reply

Your email address will not be published. Required fields are marked *