പ്രിയം പ്രിയതരം 1 [Freddy Nicholas]

Posted by

എന്നാലോ, വഴക്കും, വക്കണവും, അടിപിടിയുമൊക്ക പഴയത് പോലെ ഇപ്പോഴും നമ്മുടെ ഇടയിൽ എന്നുമുണ്ട്. ചെറിയ കാര്യം മതി, വഴക്കിനുള്ള കോപ്പ് കൂട്ടാൻ.

❤️❤️ 6

പിന്നെ മനപ്പൂർവം എന്നെ കിള്ളിക്കൊണ്ടിരിക്കുന്നത് ചൊടിപ്പിക്കുന്നത് രണ്ടു പേർക്കും ഒരു ഹോബിയാണ്.

എന്റെ സ്വഭാവം വച്ച് നോക്കുമ്പോൾ തോറ്റു കൊടുക്കുക എന്നത് എന്റെ നിഘണ്ടുവിലില്ല. അവസാനം ഏട്ടൻ തന്നെ തോറ്റു തരികയാണ് പതിവ്.

സുമുഖനും സുന്ദരനും സൽസ്വഭാവിയുമൊക്കെ യാണെങ്കിലും, കല്യാണം കഴിക്കേണ്ട സമയത്ത് കഴിച്ചില്ല,

30 ഉം 31ഉം വയസ്സായിട്ടും ഇപ്പൊഴും ക്രോണിക് ബാച്ച്ലർമാരായിട്ട് കഴിയുകയാണ്. എന്റെ സ്വന്തം ഏട്ടൻ അഭിഷേകും, ബിജു ചേട്ടനും.

ചോദിച്ചാൽ ഇപ്പൊ അതിനുള്ള താല്പര്യമില്ല, മൂഡില്ല എന്നാണ് പറയുന്നത്. അബിയേട്ടൻ പെണ്ണ് കെട്ടാതെ താൻ കെട്ടില്ല എന്ന് ബിജുവേട്ടനും.

അപ്പൊ, ബിജുവേട്ടൻ ആരാണെന്ന് സ്വാഭാവികമായും, നിങ്ങൾ ചോദിക്കും. എന്റെ അച്ഛനും ബിജുവേട്ടന്റെ അച്ഛൻ സ്കറിയ അങ്കിളും അത്രയും ഉറ്റ മിത്രങ്ങളായിരുന്നു.

ആദ്യ കാലങ്ങളിൽ ഞങ്ങളുടെ അച്ഛന് നോർത്ത് ഇന്ത്യയിലായിരുന്നു ജോലി. അവിടെ വച്ച് ഉണ്ടായിരുന്ന സുഹൃത്ത് ബന്ധം നാട്ടിലും തുടർന്ന്.

രണ്ടുപേരും ചേർന്ന് ഒരു സ്ഥലമെടുത്ത് രണ്ടു വീട് വച്ചു അതും അടുത്തടുത്ത്.

സ്കറിയ അങ്കിൾക്ക് രണ്ടു മക്കൾ. ജോജോയും ബിജുവും.

അത്യാവശ്യം സൗന്ദര്യവും, വിദ്യാഭ്യാസവും, ആരോഗ്യവുമൊക്കെ ഉള്ള പെണ്ണണ് ഞാൻ. എനിക്കും എന്റെ ഏട്ടന്മാർക്കും തമ്മിൽ 5 വയസ്സിനു വ്യത്യാസമുണ്ട്.

നീയങ്ങു വല്ലാതായി പോയല്ലോ കുട്ട്യേ… എന്താ ഗൾഫില് നിനക്കിത്ര മനപ്രയാസം.? തീനും കുടിയുമൊന്നും ശരിക്ക് കിട്ടണില്ല്യേ നിനക്ക്…

അപ്പച്ചിയുടെ ചോദ്യം കേട്ടാണ് ഞാൻ എന്റെ ചിന്തകളിൽ നിന്ന് ഉണർന്നത്.

എന്താ അപ്പച്ചി…

നിന്റെ ഇരിപ്പ് കണ്ടിട്ട് ചോദിച്ചതാ… എന്താ വല്ലാതിരിക്കുന്നെ ന്ന്..

ഒന്നുല്ല്യ, അപ്പച്ചീ… നാട്ടിലെത്തിയാ മനസ്സിന് ഒരു വല്ലാത്ത ആശ്വാസമാ അപ്പച്ചീ… അവിടെ ഇങ്ങനെ ഒക്കെ ഇരിക്കാൻ പറ്റുവോ…

❤️❤️ 7

എന്നാ മോളു പോയി ഇത്തിരി വിശ്രമിച്ചോളൂ.

ആ… കുറച്ച് കഴിഞ്ഞ് പോകാം.

ഒഴിവ് സമയങ്ങളിൽ പലതും ഓർത്ത് ഇരിക്കുമ്പോൾ കൊഴിഞ്ഞു പോയ എന്റെ പഴയ കാലം പലപ്പോഴും എന്നെ പഴയ ഓർമ്മകളിലേക്ക് കൂട്ടി കൊണ്ടുപോകും.

Leave a Reply

Your email address will not be published. Required fields are marked *