മമ്മി റീലോഡഡ് [Benhar]

Posted by

ആ ഒരു തോന്നൽ കുടി ആയപ്പോൾ ഡെയ്സിക്കു ഒരു വാശി ആയി അവിരെ കാണിക്കണം ഞങ്ങളും ഇപ്പോൾ വെല്യ രീതിയിൽ ആണ്‌ ജീവിക്കുന്നത് എന്നു.

ടോമിച്ചനോട് ഒരുപാട് നാളുകൾ ആയി പുതിയ ഒരു വീട് വെക്കുന്ന കാര്യം ഡെയ്സി പറയുന്നത്. ടോമിച്ചനു ഡെയ്സിയുടെ ആഗ്രഹം നടത്തി കൊടുക്കണം എന്നു ഉണ്ടായിരുന്നു പക്ഷെ ടോമിച്ചന്റെ അമ്മ ഡെയ്സിയുടെ അമ്മായി അമ്മ അതു എപ്പോളും വേണ്ടന്ന് പറയും.

ഡെയ്സിയും അമ്മായി അമ്മയും തമ്മിൽ എല്ലാ വീട്ടിലെയും പോലെ അമ്മായി അമ്മ മരുമകൾ പോര് ഉണ്ടായിരുന്നു. അതു അങ്ങനെ വെല്യ രീതിയിൽ അല്ലായിരുന്നു എന്നു മാത്രം. വീട്ടിൽ ഡെയ്സി എന്തെകിലും ചെയ്ത അതു ടോമിച്ചൻ വിളിക്കുമ്പോൾ പറഞ്ഞു കൊടുക്കുന്ന സ്വഭാവം ആവിർക്കു ഉണ്ടായിരുന്നു. പിന്നെ എവിടെ പോയി എന്ത് ചെയ്തു എന്നു എല്ലാം ടോമിച്ഛനോടും വിവരിക്കാൻ നിൽക്കണം.

ഇപ്പോൾ ആണെങ്കിൽ അമ്മ ഇല്ല അതു കൊണ്ട് ടോമിച്ചനെ പിടിച്ച പിടിയാലേ പിടിച്ചു ഡെയ്സി. ഇപ്പോൾ ഉള്ള ചെറിയ വീട്പോളിച്ചു പുതിയ വീട് വെക്കാൻ ഡെയ്സി നിർബന്ധിച്ചു.

 

ടോമിച്ചനു സാധാ ഒരു വീട് വെക്കാൻ ആയിരുന്നു ആഗ്രഹം പക്ഷെ ഡെയ്സിയുടെ നിർബന്ധം കൊണ്ട് നല്ല ഒരു പൈസ ലോൺ എടുത്തു ഒരു വീട് വെക്കാൻ തീരുമാനിച്ചു. വീട് പ്ലാൻ എല്ലാം ഡെയ്സിയുടെ ഇഷ്ടത്തിനു ആയിരുന്നു.

ഡെയ്സി തന്നെ ആണ്‌ പ്ലാൻ നോക്കി എടുത്തത്. ഒരു സാധാരണ മിഡ്‌ഡിൽ ക്ലാസ്സ്‌ ഫാമിലി വെക്കുന്ന വീട് ആയിരുന്നില്ല അവളുടെ മനസ്സിൽ.

ഡെയ്സിക്കു നിർബന്ധം ആയിരുന്നു ചേട്ടൻ മാരുടെയും ചേട്ടത്തി മാരുടെയും മുൻപിൽ താനും ഒട്ടും പുറകിൽ എല്ലാ എന്നു കാണിക്കണം എന്നത്. അതു കൊണ്ട് തന്നെ ടോമിച്ചന്റെ കൊക്കിൽ ഒതുങ്ങാത്ത ഒരു വീട് ആയിരുന്നു ഡെയ്സിക്കു ഇഷ്ടപ്പെട്ടത്തു.

ഡെയ്സിയുടെ ആഗ്രഹം കണ്ടപ്പോൾ ടോമിച്ചനു എതിർത്തു ഒന്നും പറയാൻ തോന്നിയില്ല. തനിക്കു വേണ്ടി എല്ലാ സൗഭാഗ്യങ്ങളും വേണ്ടാന്ന് വെച്ച് വന്ന പെണ്ണു അല്ലെ അവൾ അവൾക്കു വേണ്ടി താൻ ഇതു എങ്കിലും ചെയ്തു കൊടുക്കണ്ടേ എന്നായിരുന്നു ടോമിച്ചന്റെ ചിന്ത.

Leave a Reply

Your email address will not be published. Required fields are marked *