മണിമലയാർ 2 [ലോഹിതൻ]

Posted by

സ്റ്റേഷനിൽ ചെന്നപ്പോൾ പോലീസുകാരൻ പറഞ്ഞു..

ലുയിസ് പോകരുത്.. എങ്ങോട്ടേലും പോകേണ്ടി വന്നാൽ ഇവിടെ വേറെ വണ്ടിയില്ല…

ശ്ശോ.. പോലീസ് വണ്ടി പോലും അവന്റെ കസ്റ്റഡിയിൽ ആയി.. ഏതാ ഈ പിശാശ്.. ഇവനെ എവിടുന്നു കിട്ടി അവൾക്ക്.. ഞാൻ നേരിട്ട് മുട്ടാതിരുന്നത് ഭാഗമായി.. കർത്താവ് കാത്തു.. ലുയിസ് മനസ്സിൽ പറഞ്ഞു…

ലില്ലി കുട്ടി പതിയെ അടുക്കളയിൽ നിന്നും വെളിയിൽ വന്ന് ദിവകാരനെ കെട്ടിയിട്ട മുറിയുടെ ജനലിൽ കൂടി അകത്തേക്ക് നോക്കി…

കാലൊടിഞ്ഞ തവളയെ പോലെ പുറകിലേക്ക് കെട്ടിയ കൈകളിൽ തൂങ്ങി നിൽക്കുന്ന എസ് ഐ യെ കണ്ട് ആ സംഘർഷസമയത്തും അവൾ ചിരിച്ചു പോയി…

ബൈക്കിൽ അടുത്തുള്ള കാവലിയിലേക്ക് പാഞ്ഞു ചെന്ന റോയി ഒരു കടയിലെ ഫോണിൽ നിന്നും അവരുടെ വിംഗ് കമാണ്ടറെ വിളിച്ചു വിവരം പറഞ്ഞു..

കമാണ്ടർ അതിന് മേലെയുള്ളവരെ.. അല്പ സമയത്തിനുള്ളിൽ കളക്ടർ sp യെ വിളിക്കുന്നു.. Sp കാഞ്ഞിരപ്പള്ളി dysp യെ dysp പൊൻകുന്നം സർക്കിളിനെ…

മണിമല അക്കാലത്ത് പൊൻകുന്നം സർക്കിളിനു കീഴിലുള്ള സ്റ്റേഷൻ ആണ്.. Dysp വിളിക്കുന്നതിന്‌ മുൻപ് തന്നെ മണിമല സ്റ്റേഷനിൽ നിന്നും സർക്കിൾ ഈ വിവരം അറിഞ്ഞിരുന്നു..

പ്രതിയെ പിടിക്കാൻ ചെന്നപ്പോൾ എസ് ഐ യെ വീട്ടുകാരും പ്രതിയും ചേർന്ന് മുറിയിൽ പൂട്ടി ഇട്ടു എന്നാണ് സർക്കിളിനു കിട്ടിയ വിവരം..

കൂടുതൽ ഫോഴ്‌സ് മായി ചെന്ന് എസ് ഐ യെ മോചിപ്പിച്ചു ആ വീട്ടിലുള്ളവരെ കസ്റ്റഡിയിൽ എടുക്കാൻ പ്ലാനിട്ടുകൊണ്ട് ഇറങ്ങാനൊരുങ്ങുപോളാണ് dysp വിളിക്കുന്നത്‌…

ശരിയായ വിവരം അറിഞ്ഞപ്പോൾ സർക്കിളിനു ആശ്വാസം തോന്നി..

താൻ രക്ഷപെട്ടു.. ഇല്ലങ്കിൽ ഇന്ത്യൻ ആർമി ഇടപെട്ട കേസാണ്.. അവിടെ പോയി പോലിസ് മുറ കാണിച്ചിരുന്നു എങ്കിൽ താനും ആപ്പിൽ ആയേനേം..

ഒൻപത് മണിക്ക് മുൻപ് തന്നെ ശോഭനയുടെ വീടിന്റെ മുൻപിൽ സർക്കിളിന്റെ വണ്ടി വന്നു നിന്നു..

പിന്നിൽ മറ്റൊരു ജീപ്പിൽ മണിമല സ്റ്റേഷനലെ കുറേ പോലീസുകാരും..

ശോഭനയും മക്കളും പിന്നെ റോയി യും വീടിന്റെ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു…

നിങ്ങളാണോ മിസ്റ്റർ റോയി..”

അതെ സർ.. “

Leave a Reply

Your email address will not be published. Required fields are marked *