മണിമലയാർ 2 [ലോഹിതൻ]

Posted by

പിന്നെ സാറിന്റെ സൗകര്യത്തിന് ഇടപെടാമല്ലോ.. രാത്രിയോ പകലോ..

പിന്നെ സാറേ.. ഒരു വിദേശി എന്റെ വണ്ടിയിൽ ഇരിപ്പുണ്ട്.. ഫുള്ളാ…

” എടോ ഇത് സ്റ്റേഷനാ.. താൻ വൈകിട്ട് ഒരു ഏഴു മണിയാകുമ്പോൾ കോർട്ടേഴ്‌സിലേക്ക് വാ നമുക്ക് അവിടെ കൂടാം.. ”

അലമാരയിൽ പതിച്ച നിലക്കണ്ണടിയുടെ മുൻപിൽ നിന്ന് സോഫിയ തിരിഞ്ഞും മറിഞ്ഞും നോക്കി.. താൻ ഇട്ടിരിക്കുന്ന പുതിയ പാവാടയുടെയും ലോങ്ങ്‌ ബ്ലൗസ്സിന്റെയും ഭംഗി ആസ്വദിക്കുകയാണ്…

വെറും പത്തു ദിവസം കൊണ്ട് എത്ര മാറിപ്പോയി തങ്ങളുടെ ജീവിതം… റോയിച്ചൻ വന്നില്ലായിരുന്നുയെങ്കിൽ എന്താകുമായിരുന്നു…

“അമ്മേ നമുക്ക് മൂന്നു പേർക്ക് കൂടി മരിക്കാം..” അമ്മയോട് ഇങ്ങനെ ചോദിക്കാൻ പല തവണ തോന്നിയതാണ്.. അവൾ ഓർത്തു

ഇരുപത് വർഷം മുൻപ് മൈക്കിളിനെ മയക്കികളഞ്ഞ ശോഭനയുടെ സൗന്ദര്യം അപ്പാടെ സോഫിയക്കും കിട്ടിയിട്ടുണ്ട്…

ഇപ്പോൾ മുഖത്ത് ഉണ്ടായിരുന്ന നിരാശ ഭാവം മാറി പ്രസരിപ്പും പ്രതീക്ഷയും അവിടെ കുടിയേറി…

സോഫിയയിൽ മാത്രമല്ല ശോഭനയിലും ലില്ലിക്കുട്ടിയിലും ഇത് പ്രകടമാണ്…

നന്നായി ഭക്ഷണം കഴിക്കാൻ തുടങ്ങിയതും നല്ല വസ്ത്രങ്ങളും ശോഭനയിൽ നഷ്ടപ്പെട്ടു പോയ വശ്യത തിരിച്ചു കൊണ്ടുവന്നു…

ലില്ലിയും പുതിയ ഉടുപ്പുകൾ ഒക്കെയിട്ട് പൂമ്പാറ്റയെപ്പോലെ അവിടെയൊക്കെ പറന്നു നടന്നു….

തങ്ങളുടെ ജീവിതം തിരിച്ചു പിടിച്ചു തന്നത് റോയിച്ചൻ ആണെന്ന് മൂന്നു പേർക്കും അറിയാം.. അതുകൊണ്ട് അവനെ അവർ ഹൃദയത്തിൽ തന്നെ പ്രതിഷ്ടിച്ചു…

എന്തിനും ഏതിനും റോയിയുടെ അനുവാദവും അഭിപ്രായവും തേടാൻ ശോഭന മറന്നില്ല…

തങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് അവനാണ് എന്ന ചിന്ത എപ്പോഴും ശോഭന മനസ്സിൽ സൂക്ഷിച്ചു…

തോപ്പിൽ വീട്ടിലേക്ക് വന്നപ്പോൾ ഇവിടെ കണ്ട പരിതാപകരമായ അവസ്ഥയും ചുറ്റു പാടുകളും റോയിയെയും ബാധിച്ചിരുന്നു… അവനെ വിഷമിപ്പിച്ചിരുന്നു….

ഇപ്പോൾ അവനും അതിൽ നിന്നൊക്കെ മോചനം നേടിയിരിക്കുന്നു..

ശോഭന തന്നോട് എങ്ങിനെ പെരുമാറും എന്ന ആകുലത മനസ്സിൽ ഇട്ടുകൊണ്ട് വന്ന അവനെ ഇപ്പോഴത്തെ അവസ്ഥ സന്തോഷവാനാക്കി…

പ്രായം തികഞ്ഞ പെണ്ണുണ്ട് എന്ന് പറഞ്ഞു തന്നെ ഇവിടെ നിന്നും പറഞ്ഞു വീട്ട ആന്റി ഇപ്പോൾ സോഫിയ എത്ര മണിക്കൂർ തന്റെ ഒപ്പം ഇരുന്നാലും ശ്രദ്ധിക്കുന്നു പോലും ഇല്ലന്ന് അവൻ മനസിലാക്കി….

Leave a Reply

Your email address will not be published. Required fields are marked *