മണിമലയാർ 2 [ലോഹിതൻ]

Posted by

ആ ഗെയ്റ്റിലേക്ക് തിരിഞ്ഞപ്പോഴാണ് ശോഭനക്ക് റോയി പറഞ്ഞ വേണ്ടപ്പെട്ടവർ ആരാണ് എന്ന് മനസിലായത്..

അവളുടെ മനസൊന്നു കിടു കിടുത്തു.. മൈക്കിൾ ഓടിക്കളിച്ചു വളർന്ന മണ്ണ്

താൻ മരുമകൾ ആയി കയറി വരേണ്ടിയിരുന്ന മുറ്റം…

അവൾ റോയിയുടെ കൈയിൽ പിടിച്ചു.. ” വേണ്ടടാ നമുക്ക് തിരിച്ചു പോകാം.. ”

” ആന്റി വാ.. പേടിക്കേണ്ട ഞാനില്ലേ കൂടെ… ”

രാവിലെ ഞായറാഴ്ച കുർബാന കഴിഞ്ഞ് പള്ളിയിൽ നിന്നും വരുന്ന കുറേ ആളുകൾ റോഡിൽ ഉണ്ട്..

ശോഭനയും മക്കളും പതിവില്ലാതെ തൊപ്പിലെ ഗെയ്റ്റ് കടന്ന് പോകുന്നത് കണ്ട് എന്താ സംഭവം എന്നറിയാൻ കുറേ പേരൊക്കെ അവിടെ നിന്നു…

രാവിലെ പത്രം വായിച്ചു കൊണ്ടിരുന്ന ലുയിസ് ഗെയ്റ്റ് തള്ളി തുറന്നുകൊണ്ടുള്ള റോയി യുടെ വരവ് കണ്ട് ഉള്ളിൽ ഒരു പിടച്ചിൽ തോന്നി..

കൂടെ ശോഭനയും മക്കളും.. ഇന്നലെ വെള്ളപ്പുറത്ത് അവളോട് എന്താ പറഞ്ഞത് എന്നുപോലും ഇപ്പോൾ ശരിക്ക് ഓർക്കുന്നില്ല…

ഒരു ധൈര്യത്തിന് അപ്പുറത്തെ വീട്ടിലേക്ക് നോക്കി ലുയിസ് വിളിച്ചു..

എടാ.. ആന്റോ.. ആന്റോ.. ഇങ്ങോട്ട് വന്നേ.. ദേണ്ടെ നമ്മുടെ ചേട്ടത്തിയമ്മയും മക്കളും കാണാൻ വന്നേക്കുന്നു…

ലുയിസിന്റെ ശബ്ദം കേട്ടുകൊണ്ട് അയാളുടെ ഭാര്യയും മക്കളും അകത്തുനിന്നും ഇറങ്ങി വന്നു..

രണ്ട് ആൺ മക്കളും ഒരു മകളുമാണ് അയാൾക്ക്..

അപ്പുറത്തെ വീട്ടിൽ നിന്നും അന്റോയും അയാളുടെ ഭാര്യയും രണ്ടു മക്കളും ലുയിസിന്റെ വീട്ടിലേക്ക് വന്ന് കയറി…

ആന്റോ ലുയിസിനെ ചാച്ചാ എന്നാണ് വിളിക്കുന്നത്‌..

” ഇവൾ എന്താ ചാച്ചാ രാവിലെ പട്ടാളത്തെയും കൂട്ടിക്കൊണ്ട് ഇങ്ങോട്ട് വന്നത്..”

“അതേടോ.. ഞാൻ പട്ടാളക്കാരനാണ് നീയൊക്കെ കുടിച്ചു വെളിവില്ലാതെ കോണാത്തിൽ കൈയും ചുരുട്ടി വെച്ച് ഉറങ്ങുന്നത് എന്നെ പോലെയുള്ളവന്റെ നെഞ്ചുറപ്പിന്റെ ബലത്തിലാണ്.. അതുകൊണ്ട് പട്ടാളക്കാരൻ എന്ന് പറഞ്ഞു പുച്ഛിക്കുകയൊന്നും വേണ്ട.. ആ നെഞ്ചുറപ്പ് തന്റെ ചേട്ടൻ ഉണ്ടല്ലോ ഈ നിക്കുന്ന ചെറ്റ നേരിൽ കണ്ടിട്ടുണ്ട്…”

പിന്നെ ലുയിസിനെ നോക്കി..

താൻ എന്താ പറഞ്ഞത് ചേട്ടത്തിയമ്മ വന്നു എന്നോ.. അതാടാ ഇത് നിന്റെ ചേട്ടത്തി അമ്മ തന്നെയാ.. ഈ വീട്ടിലെ മൂത്ത മരുമോള്… അത് അംഗീകരിച്ച് നിന്റെ യൊക്കെ അപ്പൻ തോപ്പിൽ പാപ്പൻ മാപ്പിള കൊടുത്ത സർട്ടിഫിക്കറ്റാണ് നിനക്കൊക്കെ തന്ന അതേ അളവിൽ ഇവരുടെ ചാച്ചൻ മൈക്കിളിനു കൊടുത്ത മൂന്നെക്കാർ.. അങ്ങേരു മാത്രമല്ല മൈക്കിൾ അച്ചായന്റെ അമ്മച്ചിയും ഇവരെ മരുമകളായി അംഗീകരിച്ചിട്ടുണ്ട്.. ഇല്ലങ്കിൽ ബാങ്കിൽ കിടന്ന ലക്ഷക്കണക്കിന് രൂപ മൈക്കിൾ അച്ചായന് അമ്മച്ചി കൊടുക്കുമായിരുന്നോ…

Leave a Reply

Your email address will not be published. Required fields are marked *