വീണ്ടും കൊറേ നേരം ഞാൻ റൂം അടച്ച് ഇരുന്നു…
എന്ത് ഭാഗ്യം – ക്കെട്ട ജീവിതാ എന്റെ… വീട്ടിൽ നാട്ടിൽ ഒന്നും ഒരു സ്വസ്ഥത ഇല്ല… ലോകത്ത് എന്നെ പോലെ ഒരു ഊമ്പൻ ഉണ്ടാവില്ലല്ലേ…. എല്ലാരും കൂടെ ഒരു കുരിശ് എടുത്ത് തലയിൽ വച്ചു… എന്നിട്ട് അതാണെ കൊല്ലാകൊല ചെയ്യുന്നു… ഒരു സിനിമ പിടിക്ക ശിവ ദ ജോക്കർ 🤡 😂🤣
എനിക്ക് വെശപ്പ് വന്ന് തൊടങ്ങി….
എന്താ കഴിക്കാ പൊറോട്ട ബീഫ് അല്ലെങ്കിൽ ദോശ മട്ടൻ…. അയ്യേ ചെന്നൈ പോലെ ഇരിക്കില്ല ദോശ മട്ടൻ… ഉം എന്താ കഴിക്കാ…
ഓക്കേ ഗൂഗിൾ വാട്ട് ഷുട് ഐ ഹാവ് ടുനൈറ്റ്…
നല്ല ഫ്രൈ പീസ് ചിക്കൻ മസാല വച്ച് പൊതിഞ്ഞ ബിരിയാണി ചേച്ചി അയച്ച് തന്നു….
ഇങ്ങനെ കാണിച്ച് കൊതിപ്പിക്കാതെ വാങ്ങി എന്റെ മണ്ടക്ക് കൊട്ടടാ കാലമാടാ വയറ് ഒച്ച ഒണ്ടാക്കി പറഞ്ഞു… 😝
ഞാൻ ഫോണും പേഴ്സും എടുത്ത് ഡോർ തൊറന്ന് നടന്നു…
പാതി വഴി വന്നിട്ടാ ഞാൻ താഴെ അവള് കാണും എന്നത് ഓർത്തത്…
മുന്നോട്ട് വച്ച കാല് മുന്നോട്ട് തന്നെ ഇവളെ ഒക്കെ പേടിച്ചാ ബിരിയാണി കിട്ടില്ല… ഞാൻ രണ്ടും കൽപ്പിച്ച് മുന്നോട്ട് നടന്നു…
ഞാൻ ഓടി പോയി ഹോളിന്ന് കീ എടുത്ത് നടന്നു…
ഭാഗ്യം രക്ഷപെട്ടു…
പിന്നിൽ ഓടി വന്ന് പപ്പ എന്റെ കൈ പിടിച്ച് വലിച്ചു…
കരഞ്ഞ് തകർന്ന കണ്ണുകൾ പണിപെട്ട് വികസിച്ചു…
ഞാൻ : വിട്
പപ്പ : കിച്ചുനേ വിളിച്ചോ..
ഞാൻ ഒന്നും പറഞ്ഞില്ല…
കിച്ചുനേ വിളിച്ചോ നീ…. അവള് അലറി
ഞാൻ : വിളിച്ചു…
അവളെന്റെ കൈയ്യിലും നെഞ്ചിലും അടിക്കാൻ തൊടങ്ങി…
ഞാൻ കൈ വച്ച് തടയാൻ നോക്കി…
പപ്പ തേങ്ങി തേങ്ങി എന്നെ അടിച്ചോണ്ടിരുന്നു….
സഹികെട്ട് ഞാൻ അവളെ കൈകൊണ്ട് പിടിച്ച് തിരിച്ച് ലോക്ക് ചെയ്ത് പിടിച്ചു…
ഞാൻ : ഞാൻ ആയിട്ട് നിന്റെ അനിയനെ അങ്ങോട്ട് കേറി വിളിച്ചില്ല… ഞാൻ എന്റെ അനിയത്തിയെയാ വിളിച്ചത് പല വട്ടം ഞാൻ മര്യാദക്ക് ഫോൺ അവനോട് അവക്ക് കൊടുക്കാൻ പറഞ്ഞതാ അപ്പൊ അവന്റെ ഒരു ഇളി ഞങ്ങള് ബിസി ആണ് പോലും…. അപ്പൊ ഞാൻ കണക്കിന് കൊടുത്തു… ഒരു തരി കുറ്റബോധം ഇല്ല…. പോ…