അലയുന്നു ഞാൻ 2 [Saran]

Posted by

അവൻ എന്നോട് പറഞ്ഞു. എനിക്ക് അവനെ കൊല്ലേണ്ട ദേഷ്യമുണ്ട്. പക്ഷേ ഈയൊരു സാഹചര്യത്തിൽ ഞാൻ ഒന്നും ചെയ്യുന്നില്ല എന്ന് മാത്രം…

 

“പിന്നെ……. എല്ലാരുടെയും സമ്മതത്തോടെ നടന്ന കല്യാണമാണല്ലോ അവളെ കൂടെ ഇരിക്കാൻ…. നീയൊന്നു വണ്ടിയെടുത്തെ.. ഒന്നാമത് തലയ്ക്ക് ഭ്രാന്ത് എടുത്ത് ഇരിക്കാന്. എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കാതെ….””

പിന്നെ അവൻ എന്നോട് ഒന്നും പറയാൻ പോയില്ല പറഞ്ഞാലും ഞാനത് അനുസരിക്കില്ല എന്ന് അവനു അറിയാം.

അങ്ങനെ വണ്ടി NH കൂടി എന്റെ വീട് ലക്ഷ്യമാക്കി ഓടിത്തുടങ്ങി. തൊട്ടു പിറകിൽ എന്റെ കാലനായിട്ട് ജനിച്ച ആ നാശവും ഉണ്ട്. ആ എന്ത് ചെയ്യാനാണ് ഇതൊക്കെ നടക്കണമെന്ന് എന്റെ ജീവിതത്തിൽ പറഞ്ഞിട്ടുണ്ടാകും. ഇപ്പോൾ നടന്ന ഇത്രയും സംഭവങ്ങൾ എനിക്കൊരു ദുസ്വപ്നമായിട്ടാണ് തോന്നുന്നത്. ഞാൻ തിരിഞ്ഞ് അവളെ ഒന്ന് നോക്കി. ഒന്നും അറിയാത്തവളെ പോലെ. പുറത്തെ കാഴ്ചകൾ കണ്ടു ആസ്വദിക്കുകയാണ്. ഈ മാരണം എന്ന് എന്റെ തലയിൽനിന്ന് ഒഴിഞ്ഞു പോകുമോ എന്തോ ഈശ്വരന് തന്നെ അറിയാം. എത്ര പെട്ടെന്നാണ് എന്റെ ജീവിതം മാറിമറിഞ്ഞത്. ഒരു നിമിഷം കൊണ്ടോ? അതോ അഞ്ചു നിമിഷം കൊണ്ട്… അറിയില്ല. വണ്ടി എന്റെ വീടിന്റെ ഗേറ്റ് കഴിഞ്ഞ് അകത്തേക്ക് കയറി. അപ്പോൾ തന്നെ അമ്മ കതക് തുറന്നു പുറത്തേക്ക് വന്നു. ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി..

 

“ഡാ…. നീയും കൂടെ ഒന്ന് വാടാ…””

ഞാൻ അവനെ നോക്കി ചോദിച്ചു. എന്തോ എനിക്ക് പേടിയായിരുന്നു ഓഡിറ്റോറിയത്തിൽ വച്ച് അമ്മ എന്നോട് പെരുമാറിയ രീതി. ഇവിടെയും കാണിക്കുമോ എന്ന് എന്റെ ഉൾ മനസ്സ് പറയുന്നു. അമ്മ ഞങ്ങളെ നോക്കി തന്നെ പുറത്തേക്ക് വന്നു….

 

” എങ്ങോട്ടൊക്കെ ഈ കയറി വരുന്നത്…. “”

അമ്മ ഞങ്ങളെ മുന്നിൽ കയറി നിന്നുകൊണ്ട് പറഞ്ഞു.

 

” ആന്റി ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ. അവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ പരിഹാരവും അവൻ തന്നെ കണ്ടെത്തിയല്ലോ. പിന്നെന്താ പ്രശ്നം….. “”

അവൻ മുന്നിലേക്ക് കയറി വന്നു കൊണ്ട് അമ്മയോട് പറഞ്ഞു. എനിക്ക് അവിടെ ഒന്നും തന്നെ പറയാൻ സാധിച്ചില്ല ഞാൻ കാരണം ഞാൻ തെറ്റുകാരനല്ല എന്ന് എനിക്കറിയാം പക്ഷേ അമ്മയ്ക്കും മറ്റുള്ളവർക്കും അറിയില്ലല്ലോ. അവർ എന്നെ തെറ്റുകാരൻ ആയിട്ടല്ലേ കാണുള്ളൂ. അതെ….. അവരുടെ മുൻപിൽ ഇപ്പോഴും ഞാൻ വെറും ഒരു അപാസൻ., പെണ്ണുപിടിയൻ, വൃത്തികെട്ടവൻ. ഒരു നിമിഷം കൊണ്ട് എന്തൊക്കെ പട്ടങ്ങളാണ് എനിക്ക് കിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *