ഊരാക്കുടുക്ക് 01 [അർജ്ജുൻ ദേവ്]

Posted by

 

അതിനിടയിൽ,

 

“”..എടാ… ഞാനൊരു കാര്യമ്പറഞ്ഞാൽ നീയെന്നെ തെറിവിളിയ്ക്കരുത് കേട്ടോ..!!”””_ ന്നും പറഞ്ഞ് ജൂണയെന്റടുത്തേയ്ക്കു ചേർന്നിരുന്നശേഷം തുടർന്നു;

 

“”..എടാ… പല്ലവിയെക്കാളും സൂപ്പറ് ഇവളാടാ.! എന്നാ ഒരു ലുക്കാന്നു നോക്കിയേ… കണ്ണെടുക്കാൻ തോന്നൂല്ലാട്ടോ… ആ വിടർന്നകണ്ണും നുണക്കുഴിക്കവിളും ചുണ്ടുമലർത്തിയുള്ള ചിരിയുമൊക്കെ കാണാനെന്തു ഭംഗിയാടാ… എനിയ്ക്കു തോന്നുന്നത് നിനക്കാ പല്ലവിയേക്കാൾ ചേർച്ച ഈ കുട്ടിയാന്നാ..!!”””_ വർണ്ണിയ്ക്കുമ്പോഴും ജൂണയാ കുട്ടിയെത്തന്നെ നോക്കിയിരിപ്പാണ്…

 

“”.. നീ അയ്യപ്പസ്വാമീടെ നടയ്ക്കൽ നെയ്ത്തേങ്ങയുടയുന്നത് കണ്ടിട്ടുണ്ടോ..??”””_ അതിനുമറുപടിയായി ഞാൻചോദിച്ചു…

 

“”..കണ്ടിട്ടുണ്ടെങ്കിൽ..??”””

 

“”..അതുപോലെ നിന്റെ തലയെറിഞ്ഞു പൊട്ടിയ്ക്കണ്ടെങ്കിൽ മിണ്ടാതിരുന്നോ… പിന്നെ..”””_ ഒന്നുനിർത്തിയശേഷം ഞാൻ കൂട്ടിച്ചേർത്തു…

 

“”..മെച്ചമുള്ളതൊന്നു കാണുമ്പോൾ പഴയതിനെ ഉപേക്ഷിയ്ക്കുന്ന സ്വഭാവമീ പാർത്ഥിവിനില്ല… അതുകൊണ്ട് മേലിലിമ്മാതിരി വർത്താനമെന്നോടു പറഞ്ഞേക്കരുത്..!!”””

 

“”..സോറിടാ… അതുപിന്നെ..”””_ ക്ഷമ പറഞ്ഞശേഷം എന്തോ തുടരാനായി ശ്രെമിയ്ക്കുമ്പോഴേയ്ക്കും ചായയുമായി അവൾ മുന്നിലെത്തിയിരുന്നു… ഒന്നു ചിരിച്ചെന്നുവരുത്തി ഞാനൊരെണ്ണമെടുത്തു… പിന്നാലേ ജൂണയും…

 

പിന്നും വീട്ടുകാരെന്തൊക്കെയോ പറഞ്ഞിരുന്നു… അതിനിടയിൽ എന്തൊക്കെയാണവളോടു പറയേണ്ടതെന്നുള്ള കൂലംകക്ഷമായ ചിന്തയിലായിരുന്നു ഞാൻ…

 

അങ്ങനെയിരുന്ന് ചായകുടിയ്ക്കുമ്പോഴാണ്,

 

“”..എങ്കിൽപ്പിന്നെ പെണ്ണിനും ചെക്കനുമെന്തേലും പറയാനുണ്ടേൽ ആയിക്കോട്ടേല്ലേ..??!!”””_ ന്നും ചോദിച്ച് വല്യച്ഛൻ വേണുവങ്കിളിനു നേരെ തിരിഞ്ഞത്…

 

“”..ഇതെന്താ ഇത്രേന്നേരമായ്ട്ടും ചോദിയ്ക്കാത്തേന്ന് ആലോചിച്ചിരിയ്ക്കുവായ്രുന്നു ഞാൻ..!!”””_ ജൂണ വീണ്ടുമെന്നെ തോണ്ടി…

 

“”..നീയിതിപ്പോ ആകെയൊരു ശല്യമായല്ലോ… നിനക്കവിടെ വല്ലതും നിന്നാപ്പോരായിരുന്നോ… എന്തിനാ കെട്ടിക്കേറി കൂടെപ്പോന്നത്..??”””

 

“”…അതുപിന്നെ ഒന്നുവില്ലേലും ഞാൻ നിന്റെ പ്രൈവറ്റ് സെക്രട്ടറിയല്ലേ… അപ്പോൾപ്പിന്നെ ഞാനില്ലാണ്ടെന്തു പ്രോഗ്രാം..??”””_ അവൾ വീണ്ടുമിരുന്ന് മുറുമുറുത്തു…

 

ഞങ്ങളങ്ങോട്ടുമിങ്ങോട്ടുമിരുന്ന് കുത്തുന്നതിനിടയിൽ,

 

“”…അതിനെന്താ ആവാലോ..

 

മോളെ… നീ പാർത്ഥിവിനേംകൂട്ടി മുകളിലേയ്ക്കു ചെല്ല്..!!”””_ ന്ന് വേണുവങ്കിളും പറഞ്ഞു…

 

“”..ഇപ്പോൾപ്പോയി സംസാരിയ്ക്കണോ..?? നാളെയോ മറ്റോ പുറത്തെവിടെങ്കിലും വെച്ചു കണ്ടാൽപ്പോരേ…??”””_ ഞാൻ ജൂണയെനോക്കി… അവളോടു സംസാരിയ്ക്കുക എന്നതായ്രുന്നു മെയ്ൻ അജണ്ടയെങ്കിലും ആ മുഖത്തുനോക്കി എങ്ങനെയതു പറയുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാൻ…

 

“”..ഒന്നുപോടാ… ഇതാണു പറ്റിയ ചാൻസ്… നീയവളോട് കാര്യങ്ങളൊക്കെ തുറന്നുപറ… കണ്ടിട്ടവൾക്കു കാര്യങ്ങളൊക്കെ മനസ്സിലാക്കാൻ കഴിവുള്ള കൂട്ടത്തിലാന്നു തോന്നുന്നു… പിന്നെ മുഖം കാണുമ്പോഴേയറിയാം അതൊരപ്പാവിയാ… അവളു സമ്മതിയ്ക്കും… നീ ചെല്ല്..!!”””_ അതുംപറഞ്ഞഅവളെന്നെ തള്ളിച്ചുവിട്ടു… പിന്നെ പലയാവർത്തി പയറ്റിയ പണിയായതിനാൽ എനിയ്ക്കു കൂടുതലൊന്നും ചിന്തിച്ചു തലപുണ്ണാക്കേണ്ട കാര്യവുമില്ലല്ലോ…

Leave a Reply

Your email address will not be published. Required fields are marked *