വധു is a ദേവത 39 [Doli]

Posted by

അമ്മു : എൻ്റെ തോളിൽ തല വച്ച് കരയാൻ തൊടങ്ങി….

ഞാൻ : ചേച്ചി എന്നോട് ഉള്ള ദേഷ്യം ആരെങ്കിലും ഇവളോട് കാണിച്ചാ… ഞാൻ പിന്നെ മേലും കീഴും നോക്കില്ല …

മഹി ആൻ്റി: നീ എന്തിന് ടാ ഞാൻ ചുമ്മാ ഇരിക്കോ …സ്വന്തം കുടുംബം കഴിഞ്ഞേ ഉള്ളു ബാക്കി എല്ലാം ആൻ്റി ഒച്ചത്തിൽ പറഞ്ഞു ….

ഞാൻ : ശെരി ….പിന്നെ പേർഫ്രോമൻസ് അടിപൊളി 😂

ആൻ്റി : പോടാ

ഞാൻ : ചേട്ടൻ ആണ് ബെസ്റ്റ് പക്ഷേ …

ശരൺ ചേട്ടൻ : താങ്ക്യൂ…😂

ശുദ്ധ ഹാസ്യം വിളമ്പി രങ്കം ശാന്തം ആക്കാൻ ഉള്ള ശ്രമം എന്റെ ഭാഗത്ത് നിന്ന് ഒണ്ടായി… ഞാൻ : അതെ ചേട്ടാ ഞാൻ പോട്ടെ എനിക്ക് എറണാകുളം വരെ ഒന്ന് പോണം

ശരൺ ചേട്ടൻ : എന്താ കാര്യം ….

ഞാൻ : ഇല്ല കാർ എടുക്കാൻ അതിൻ്റെ പണി തീർന്നു അപ്പോ പോയി എടുത്തിട്ട് വരണം ….

ശരൺ ചേട്ടൻ : സമയം ആയില്ലേ

ഞാൻ : ഇല്ല എട്ടല്ലെ സാരൂല്ലാ ….

ശരൺ ചേട്ടൻ : ആണോ …

ഞാൻ : ആഹ്….

ശരൺ ചേട്ടൻ : പോയിട്ട് വാ ….

ഞാൻ : അപ്പോ ശെരി …ഞാൻ എറങ്ങാ ….

അമ്മു : മഹ വന്നോ അമ്മു കണ്ണ് തൊടച്ച് എന്നോട് ചോദിച്ചു….

ഞാൻ : ഇല്ല അത് പപ്പയും അമ്മയും സുദർശൻ അങ്കിളിൻ്റെ വീട്ടിലാ അപ്പോ അവര് പോയി വിളിച്ചിട്ട് വരും ….

അമ്മു : ശെരി …

ഞാൻ : ഏയ് വിട്ടേക്ക് ദേ നമ്മടെ രണ്ട് മെയിൻ ആളുകൾടെ കല്യാണം അല്ലേ നാളെ ഒരു നല്ലത് നടക്കും മുന്നേ ഇത് പോലെ ഒന്ന് ഒണ്ടാവും അല്ലേ ചേട്ടാ

ശരൺ ചേട്ടൻ : പിന്നല്ലാതെ …😊

ഞാൻ : അപ്പോ ശെരി …ടാ വാ ….

സൂര്യ : ചേട്ടാ ചേച്ചി ആൻ്റി .. .ശെരി …

Leave a Reply

Your email address will not be published. Required fields are marked *