വധു is a ദേവത 39 [Doli]

Posted by

അമ്മുൻ്റെ മുഖത്തുള്ള ചിരി പോയി…

ഞാൻ അവൾടെ നേരെ കൈ വീശി പക്ഷേ അടിക്കാൻ എൻ്റെ മനസ്സ് സമ്മതിച്ചില്ല….

അമ്മു അവൾടെ നേരെ വന്ന കൈയ്യേയും എന്നേം മാറി മാറി നോക്കി….

കൊറെ നാൾക്ക് ശേഷം എൻ്റെ കിളി പോയ പത്ത് മിനിറ്റ് പേടിച്ച് പോയി ഞാൻ എൻ്റെ കണ്ണ് നിറഞ്ഞ് വന്നു….

അത് അമ്മു കാണാതെ ഞാൻ തിരിഞ്ഞ് നടന്നു….

ഇന്ദ്ര …സോറി ….അമ്മു എൻ്റെ പിന്നാലെ വന്നു …

ഞാൻ അവളിൽ നിന്ന് മുഖം മാറ്റി ….നേരെ വാഷ് ബെയിസിൻ്റെ അടുത്തേക്ക് നടന്നു….

അമ്മു കുനിഞ്ഞ് എൻ്റെ കൈക്ക് അടിയിൽ കൂടെ മുന്നിലേക്ക് വന്നു …

അമ്മു : സോറി സോറി പ്ളീസ് നിന്നെ ചുമ്മാ ഒന്ന്

ഞാൻ അവളുടെ കൊരി എടുത്ത് എന്നോട് ചേർത്ത് പിടിച്ചു…എൻ്റെ കണ്ണീന്ന് രക്തം കണ്ണീരായി വെളിയിൽ വന്നു…

അമ്മു : ഇനി ഇങ്ങനെ ചെയ്യില്ല കണ്ണാ സോറി …

അവൾ ആദ്യം ആയി എന്റെ കണ്ണീർ കണ്ടു…

അടുത്ത സെക്കന്റ്‌ അവൾടെ കണ്ണ് നെറഞ്ഞ്

ഹേ അമൃത എന്താ ഡോ….

പെട്ടെന്ന് ഒരു ഒച്ച ഞങ്ങടെ പിന്നിൽ ആയി കേട്ടു….

ഞാൻ പെട്ടെന്ന് വിട്ട് മാറി… ടാപ്പ് തൊറന്ന് വെള്ളം മുഖത്ത് വീശി വീശി തളിച്ചു…

അമ്മു : കണ്ണിൽ പൊടി പോയി അമ്മു കണ്ണ് തൊടച്ച ശേഷം പറഞ്ഞു….

ഞാൻ മുഖം തൊടച്ച് ഹാളിലേക്ക് പോയി…

ശിവ : ഡാ നീ ഇങ്ങ് വന്നെ …

ഞാൻ : എന്താ ഡാ…

ശിവ : നീ എപ്പോ വന്നേ

ഞാൻ : ഇന്നലെ ഉച്ചയ്ക്ക്

ശിവ : നന്ദൻ പറഞ്ഞാ ഞാൻ അറിഞ്ഞേ ഞാൻ കാണും …

ഞാൻ : നാളെ പോവും

ശിവ : ഡാ എന്തായി എൻ്റെ കാര്യം

ഞാൻ : അവക്ക് എന്താ ഡാ കൊഴപ്പം

ശിവ : നീ എനിക്ക് ക്ലാസ് എടുക്കാൻ നിക്കല്ലേ… എന്തോ അറിയില്ല പിശാശിന് സൂര്യടെ കല്യാണം കഴിഞ്ഞ ശേഷം ഒടുക്കത്തെ ദേഷ്യം …നിന്നെ തന്നെ കണ്ടില്ലേ ആദ്യം കാണുന്ന ഒരാൾ എന്നൊരു വിചാരം പോലും ഇല്ലാതെ അല്ലെ…

Leave a Reply

Your email address will not be published. Required fields are marked *