ഇപ്പൊ മനസ്സിലായോ വലിയ പാടാ പിടിച്ച് നിക്കാൻ ഉള്ളിലേക്ക് ഓടുന്ന എന്നെ നോക്കി പപ്പ പറഞ്ഞു….
മാമൻ : അവൻ എൻ്റെ ചക്കര മോൻ അല്ലേ അളിയാ…എന്ത് ആളിച്ചിരി ഡെയിഞ്ചറാ….
⏩ 22:12
പപ്പ ഒരുവശത്തും അമ്മ വേറൊരു വശത്തും ഇരുന്ന് പുതിയ ഫോണുകൾ നോണ്ടിക്കൊണ്ട് ഇരിക്കാ….
പപ്പ : കാശു ഈ എസ് പെൻ കണക്റ്റ് ചെയ്യാൻ പറയുന്നു എന്താ അത്
ഞാൻ : അത് അവടെ ഏതെങ്കിലും മൂലക്ക് കാണും…
പപ്പ എന്നെ ഒന്ന് നോക്കി
പപ്പ : ഡാ ഡാ അസൂയാലു പറഞ്ഞ് താ ….
ഞാൻ ഫോൺ വാങ്ങി ഇതാ ഇവടെ ….
പപ്പ : താങ്ക്സ് … ചെലർ ഒക്കെ കാണുന്നുണ്ടോ എന്തോ…
അമ്മ : ഞാൻ പോണു…
പപ്പ : നല്ല അസൂയ ഉള്ള പോലെ ഒണ്ടല്ലോ
ഞാൻ : കാണാതിരീക്കോ പപ്പ…
അമ്മ പെട്ടെന്ന് തിരിഞ്ഞ് എൻ്റെ കൈക്ക് ഒറ്റ അടി
അമ്മ : നീ ആരോട് ചോദിച്ചിട്ട് ഫിക്സഡ് എടുത്തേ കഴ്തെ ….
ഞാൻ : ഇപ്പൊ അതായോ കുറ്റം…
അമ്മ : മര്യാദക്ക് ബാക്കി പൈസ എൻ്റെ അക്കൗണ്ടിൽ ഇട്ടോ അവൻ അച്ഛമ്മ തന്ന പൈസ വച്ച് നാട്ട് കാർക്ക് മുഴുവൻ ഫോൺ വാങ്ങി നടക്കുന്നു നാണം കെട്ടവൻ….
പപ്പ : വല്ല പണിക്കും പോടാ…
ഞാൻ : പപ്പ
പപ്പ: ചുമ്മാ… ഉം പോ ഗുഡ് നൈറ്റ് താൻ വാടോ
അമ്മ : അയ്യ നന്നായി…😄 മതി മതി …
ഞാൻ : ഗുഡ് നൈറ്റ് …
പപ്പ : ഗുഡ് നൈറ്റ്
അമ്മ : ഗുഡ് നൈറ്റ്…
അവര് പോയി ഇനി ചാത്തനെ വരുത്താം… എസ്…
ഞാൻ ലൈറ്റ് ഓഫ് ചെയ്ത് ഹാളിൽ തന്നെ കെടന്നു…
രണ്ട് മിനിറ്റ് കഴിഞ്ഞില്ല… എൻ്റെ തോളിൽ തട്ട് കിട്ടി…
ഞാൻ എയർ പോട്സ് മാറ്റി…
അമ്മു ഫ്ലാഷ് മുഖത്ത് അടിച്ച് കാട്ടി…
Oh fuvk ghost….