പപ്പ : മതി മതി… നീ വാ …
മാമൻ : അളിയാ ഒരുപാട് അങ്ങ് കേറിയാ ഒന്നും നോക്കണ്ട എന്ത് വന്നാലും ഞാൻ ഡീൽ ചെയ്യാ….
പപ്പ : എനിക്ക് മേലും കീഴും നോക്കാൻ ഇല്ല …. എൻ്റെ മോന് വേണ്ടി ആവുമ്പോ എനിക്ക് ഒന്നും ആലോചിക്കാനും ഇല്ല ….
ഞാൻ : ഞാൻ അങ്ങോട്ട് വരാണെ….
പപ്പ : വന്നോ വന്നോ
ഞാൻ : പോയാലോ ടൈം ആയില്ലേ…
മാമൻ : ഡാ ചെറുതെ എന്ത് ഒണ്ടെങ്കിലും മാമേ വിളിക്കണം കേട്ടല്ലോ…
ഞാൻ : എനിക്ക് തോന്നി ഇതായിരിക്കും കാര്യം എന്ന്…
മാമൻ : മാമ അങ്ങോട്ട് ട്രാൻസ്ഫർ കൊടുത്തു
ഞാൻ : വളരെ നല്ല കാര്യം …വന്നോ … പണ്ടത്തെ പോലെ എൻ്റെ ബുസ്റ്റ് കട്ട് തിന്നൊണ്ട് നടക്കാൻ നിക്കല്ലേ കെട്ടി കൊച്ചൊക്കെ ആയി…
പപ്പ : 😆
മാമൻ : ദേ നീ നിൻ്റെ അമ്മായിയോട് ഇതൊന്നും പറയല്ലേ നാണക്കേട്…
ഞാൻ : ഓ പിന്നെ അതൊക്കെ നിങ്ങള് ലൈൻ ആയ സമയത്തെ ഞാൻ പറഞ്ഞു
മാമൻ : 😨 … എടാ എടാ പാവം ഞാൻ എൻ്റെ ചേച്ചിയെ വരെ സംശയിച്ചു എൻ്റെ കാര്യം ഓക്കേ എങ്ങനെ സരി അറിഞ്ഞു എന്ന്….
ഞാൻ : പപ്പ നമ്മക്ക് ഫൂഡ് കഴിക്കാൻ പോയാലോ പിന്നെ പപ്പടെ ഫോണും വാങ്ങാ ഇന്ന് തന്നെ …
പപ്പ : ശെരി ശെരി….
മാമൻ : അല്ലളിയാ എന്തിനാ അളിയാ ഈ പണിയും തൊരവും ഇല്ലാത്തവന് ഇത്ര വലിയ ഫോണ് അളിയൻ അവൻ്റെ ഫോൺ വാങ് എന്നിട്ട് അവന് മ്മറ്റെ നോക്കിയ എറിഞ്ഞ പൊട്ടാത്ത ഫോൺ കൊടുക്ക്
പപ്പ : നല്ല ഐഡിയ
ഞാൻ : ഡോ മാമ താനും പണി ഇല്ലാതെ നടന്നപ്പോ അമ്മടെ പേഴ്സ്സിന്ന് ഞാനാ തനിക്ക് പൈസ അടിച്ച് കൊണ്ട് വന്ന് തന്നിട്ടുള്ളത് ഓർമ വേണം …
മാമൻ : അളിയാ അളിയൻ ഈ മോനെ മറന്നേക്ക് ഇവനെ ഞാൻ …