കുട്ടു : അതെ അങ്കിൾ ഞാനും അമറേട്ടനും
പപ്പ : ശെരി ശെരി … ഡാ നിന്നോട് റൂബി അങ്ങോട്ട് ചെല്ലാൻ പറഞ്ഞു കേട്ടോ
അമർ : നാളെ കാലത്ത് ഞാൻ പൊക്കൊളാം മാമ….
പപ്പ : ശെരി …അപ്പോ നിങ്ങള് എറങ്ങിക്കോ…
“നാ അടിച്ചാ താങ്ക മാട്ടെ നാല് മാസം തൂങ്ക മാട്ടെ ”
ഒരു ട്രക്ക് ഗെയിറ്റിൻ്റെ മുന്നിൽ വന്ന് നിന്നു…
പപ്പ അങ്ങോട്ട് നടന്നു …
അമർ: വന്ന് വന്ന്…
നന്ദൻ വണ്ടിയിൽ നിന്ന് ചാടി
എവടെ ആയിരുന്നടാ ഹേ പപ്പ അവൻ്റെ ചെവിക്ക് പിടിച്ചു
നന്ദൻ : കൂട്ട് കാ.. അ വേദനിക്കുന്നു അങ്കി…
ശെരി നാരായണേട്ടാ അപ്പോ… ഞാൻ വണ്ടിടെ മുന്നിൽ കൂടെ നടന്ന് വന്നു
പപ്പ : നീ ആര് ഡാ ആട് തോമെ….
ഞാൻ : ഈ പപ്പൻ്റെ ഒരു കാമടി
പപ്പ : എന്നാ സീരിയസ് ആയി ഒരു കാര്യം ചോദിക്കാ…എവടെ പോയടാ നീ
രാമേട്ടാ
പപ്പ ഒന്ന് തിരിഞ്ഞ് നോക്കി
പപ്പ : ആരാ അത് രാജൻ ആണോ
അല്ലാ നാരായണൻ ആണ് മൊതലാളീ
പപ്പ : നീ അല്ലേ നാഗ്പൂർ പോണത് സൂക്ഷിച്ചു പോണം ശെരി വിട്ടോ….
ഞാൻ ആ ഗാപ്പിൽ നൈസ് ആയി മുന്നിലേക്ക് നടന്നു…
അമ്മ : നീ കളിക്കാണോ കുഞ്ഞേ … ഹേ
ഞാൻ : അമ്മ അത് ഒരു അത്യാവശ്യം ആയി പോയതാ അതല്ലേ..
അമ്മ : ഇവർടെ കല്യാണം ആയിട്ട് രണ്ടും കൂടെ കറങ്ങി നടക്കാ നല്ല കൂട്ട് കാര് അവർക്ക് വെഷമം ആവില്ലേ…ഡാ ഇവനോ ബുദ്ധി ഇല്ല നീ എന്താ നന്ദു ഇങ്ങനെ
നന്ദൻ : അത് ടീച്ചറെ എനിക്ക് നല്ല വെശപ്പ് ഒന്നും കഴിച്ചില്ല ….അതാ….
ഞാൻ : വാ നന്ദ നമ്മക്ക് ഇത് ഫിനിഷ് ചെയ്യാ വാ വാ…
അമ്മ : ഇപ്പൊ പൊക്കോ ഞാൻ പിടിക്കാ….
അമ്മു : വേണ്ട ആൻ്റി തോന്യവാസം കാണിച്ച് നടക്കട്ടെ…