അമ്മ : നീ പോവോ ഇന്ന്
ഞാൻ : കാര്യൊന്നും ഇല്ല എന്താ
അമ്മ : ചുമ്മാ …
പപ്പ : ടൈം ആയില്ലേ കെടക്കണ്ടെ…
അമ്മ : അവരോക്കെ എന്താ പറഞ്ഞത് അറിയോ നിങ്ങടെ മോനെ പറ്റി
പപ്പ. : എന്ത് പറഞ്ഞു
അമ്മ : വളരെ മോശം അഭിപ്രായം വായാടി ബഹുമാനം ഇല്ല എന്നൊക്കെ ….
ഞാൻ : കൈയ്യീന്ന് ഇട്ട് പറയും പോലെ ഒണ്ടല്ലോ….
പപ്പ : ആണോ ടാ
ഞാൻ : ചുമ്മാ എല്ലാരും ഇങ്ങനെ തന്നെ എന്നെ പറ്റി ഓരോന്ന് പറഞ്ഞോണ്ടിരിക്കും
അമ്മ : 😂
പപ്പ : എന്താടോ ഒരു ചിരി …
അമ്മ : 😡 നിങ്ങക്ക് ഞാൻ വച്ചിട്ടുണ്ട്…ഞാൻ പോയി കെടക്കട്ടെ….
പപ്പ : എന്താ ഡോ കാര്യം
അമ്മ ഒന്നും മിണ്ടാതെ മുറിയിലേക്ക് കേറി പോയി…
പപ്പ : നീ കാര്യം എന്താ നോക്ക് ഞാൻ ഡോർ ലോക്ക് ചെയ്തിട്ട് വരാം … കാർ കേറ്റി ഇട്ടോ
ഞാൻ : ഇല്ല ഓപ്പൺ എയറിൽ ഇടാൻ പറഞ്ഞു…
പപ്പ : ആണോ ശെരി …
ഞാൻ റൂമിലേക്ക് കേറി പോയി…
ടീച്ചറെ ടീച്ചറെ…
അമ്മ : എന്താ …
ഞാൻ : എന്താ ഒരു ദേഷ്യം പത്ത് പവൻ്റെ മാല വല്ലതും പോയോ….
അമ്മ : പോടാ …
പപ്പ : പിന്നെന്താ താൻ കാര്യം പറ ഡോ
അമ്മ : എന്താ നിങ്ങളും ഇവനും കൂടെ ഒരു സീക്രട്ട് കൊറേ ദീസം ആയല്ലോ
പപ്പ : 😨 എന്ത് സീക്രട്ട് അതും ഈ ചതിയനും ആയിട്ട് …
അമ്മ : കൂടുതൽ നമ്പർ ഒന്നും വേണ്ട കഴിഞ്ഞ ദീസം നിങ്ങള് പൊറത്ത് രണ്ടും കൂടെ മറ്റെ സ്ലെയിറ്റ് വച്ച് എന്തോ നോക്കിക്കൊണ്ടിരുന്നു ഞാൻ കണ്ടല്ലോ
പപ്പ : അത് ചുമ്മാ
അമ്മ : പിന്നെ എന്നെ കണ്ട് എന്തിനാ മറച്ചത്
ഞാൻ : പപ്പ വേണ്ട ഞാൻ പറയാ…