ഞാൻ : നിങ്ങളും ഞങ്ങളെ പോലെ തന്നെ അല്ലേ അങ്കിൾ …ഞാൻ ഒരു ചെറിയ കാര്യം കൂടെ പറഞ്ഞോട്ടെ അങ്കിൾ…
രാംക്രി അങ്കിൾ : എന്താ മോനെ
ഞാൻ : അവര് നാളെ വല്ലതും പ്രശ്നം ഒണ്ടാക്കാൻ വന്നാ എന്താ ചെയ്യണ്ടത് ഞാൻ വേണേ രുദ്രൻ മാമനെ അറിയില്ലേ അമ്മടെ
രാംക്രി അങ്കിൾ : അറിയാ അറിയാ …
ഞാൻ : മാമനെ വിളിച്ച് അവനെ ഒന്ന് വെരട്ടാൻ പറയട്ടെ
രാംക്രി അങ്കിൾ : ഇല്ല മോനെ അവര് ഇനി വരില്ല ഞാൻ അളിയനോട് പറഞ്ഞിട്ടുണ്ട് …
ഞാൻ : അല്ല അതവ വന്നാ
രാംക്രി അങ്കിൾ : ഇല്ലെന്ന് ….
ഞാൻ : പക്ഷേ അവൻ ഇത്ര ഒക്കെ പറഞ്ഞിട്ടും അങ്കിളിൻ്റെ മൗനം അത് എനിക്ക് ഇത്തിരി ബുദ്ധിമുട്ട് ഒണ്ടാക്കി ….
രാംക്രി അങ്കിൾ : അത് മോനെ എനിക്കും ദേഷ്യം വന്നതാ പക്ഷേ ഒരു കല്യാണം നടക്കാൻ പോവുന്ന വീട്ടിൽ ഒരു അടി വേണ്ട എന്ന് വച്ചാ ഞാൻ …
ഞാൻ : ശെരി അല്ല പറഞ്ഞെന്ന് മാത്രം ..പക്ഷേ അങ്കിൾ എൻ്റെ പപ്പ നല്ല ആളാ എന്നത് എനിക്ക് ചെറ്റത്തരം കാണിക്കാൻ ഉള്ള ലൈസൻസ് അല്ലല്ലോ
രാംക്രി അങ്കിൾ : ശെരിയാണ്…
ഞാൻ : ശെരി അങ്കിൾ നമ്മക്ക് നാളെ ഗംഭീരം ആക്കാം പോട്ടെ…
രാംക്രി അങ്കിൾ : ശെരി മോനെ അവടെ പണി നടക്കാ പോട്ടെ…
ഞാൻ : ആയ്ക്കൊട്ടെ….അങ്കിൾ
അയാള് തിരിഞ്ഞ് എന്നെ ഒന്ന് നോക്കി…
ഞാൻ : നാളെ മുതൽ ശ്രീ എൻ്റെ കൂട്ടുകാരൻ്റെ ഭാര്യ കൂടെ ആണ് അപ്പോ ഇവർക്ക് ഒരു പ്രശ്നം വന്നാ ഒരുപാട് പേര് കൂടെ കാണും സഹായത്തിന് പ്രശ്നം ഒണ്ടാക്കാൻ വരുന്നവരെ നേരിടാൻ ഞങ്ങൾക്ക് ഞങ്ങടെ രീതികൾ ഒണ്ട് അങ്കിൾ അവർക്ക് വേണ്ടി സംസാരിക്കാൻ വരില്ല എന്നൊരു ഒറപ്പ് മാത്രം വേണം …
രാംക്രി അങ്കിൾ : മോനെ നാളെ കല്യാണം കഴിഞ്ഞ പിന്നെ എന്ത് സംഭവിച്ചാലും ആർക്ക് വേണ്ടിയും വക്കാലത്തും ആയിട്ട് ഞാൻ വരില്ല …..