പപ്പ : എന്ത് 😍
ഞാൻ : വൈൻ
പപ്പ : ഐയ്യേ …
ശരൺ ചേട്ടൻ : 😃
ഞാൻ : ആപ്പ ഊപ്പ ഒന്നും അല്ല വൺ ട്ടൂ ത്രീ കൊല്ലം പഴക്കുള്ള ഐറ്റം
ഡാ അങ്കിൾ : വൺ ട്ടൂ ട്രീ കൊല്ലം…
ഞാൻ : നൂറ്റി ഇരുപത്തി മൂന് കൊല്ലം….
പപ്പ : വോവ്….അത് കലക്കി …
അങ്കിൾ : ഒരു ദീസെങ്കിലും പ്രകൃതിതത്വമായത് അടിക്കാം ….
ഞാൻ : ഒരു കണ്ടീഷൻ
പപ്പ : എന്താ അത്
ഞാൻ : വൺ ഷോട്ട് 2500
പപ്പ : ബെസ്റ്റ് ….
ഞാൻ : വേണ്ടെങ്കിൽ വേണ്ട….
പപ്പ : ഒന്ന് പോടാ ….😂
രാമകൃഷ്ണൻ അങ്കിൾ : അതെ മോനെ ഒന്ന് ഇങ്ങ് വന്നെ ടാ … ഞാൻ അയാൾടെ കൂടെ പോയി…
ശരൺ ചേട്ടൻ : പാവം അല്ലേ …. അങ്കിളെ ….ചെക്കൻ പൊളിയാ
പപ്പ : 🙂
അങ്കിൾ : രാമ അയാക്ക് ഇതൊക്കെ വല്ലാതെ സങ്കടം ആക്കുന്നുണ്ട്
പപ്പ : അവൻ നമ്മള് വെഷമിക്കണ്ട എന്ന് വച്ച് ഇങ്ങനെ നടക്കാ…എനിക്കറിയാ….
ശരൺ ചേട്ടൻ : എന്ത് ചെയ്യാൻ അങ്കിൾ ഒരു നാണവും ഇല്ലാത്ത ഒരു അപ്പനും തലതെറിച്ച ഒരു മോനും …
പപ്പ : അവൻ ഉണ്ടല്ലൊ ആര് അവൻ്റെ അപ്പൻ എൻ്റെ മോനെ എൻ്റെ മുന്നിൽ.വച്ചാ മോന്ത അടിച്ച് പൊട്ടിച്ചത് അതും അവൻ്റെ മോൻ ചെയ്ത തന്തയ്യിലായ്മ്മക്ക്….ശരണെ എൻ്റെ മനസ്സിൽ ഒരു നീറ്റൽ കൊറച്ചായി ഇങ്ങനെ കെടക്കുന്നു… ഞാൻ കൃഷ്ണക്ക് വാക്ക് കൊടുത്ത് പോയി ഇനി ഇതിൽ ഒരു കൗണ്ടർ ഒണ്ടാവില്ലെന്ന് അല്ലെങ്കിൽ ഞാൻ ….
ദാസ് അങ്കിൾ : ഡോ താൻ ഒന്ന് ചുമ്മാ ഇരുന്നേ … ഇയാള്
പപ്പ : വിട്… ചെലതൊന്നും മറക്കാൻ മരിക്കുന്നത് വരെ പറ്റില്ല ദാസ് … പക്ഷേ ഒന്ന് ഞാൻ പറയാം ഇനി … ഇനി … ഞാൻ മനുഷ്യൻ ആയിരിക്കില്ല …. രാമൻ പൊറമേ ബിസ്നസ്സ് മാൻ ആണ് എക്സിക്യൂട്ടിവ് ഡ്രസ്സ് ബ്രാൻഡഡ് കാർ കോടികൾടെ ആസ്തി നോ മാറ്റർ ബട്ട് ഇതെല്ലാം സെക്കൻ്റ് എനിക്ക് ഫസ്റ്റ് എൻ്റെ ഫാമിലി അതില് കേറി കളിച്ചാ പിന്നെ അവര് കാണില്ല ….