അത്രത്തോളം ചേച്ചി എന്റെ ഹൃദയത്തിൽ അലിഞ്ഞു പോയിരിക്കുന്നു…..
ഈ ജന്മം എന്റെ മരണം വരെ ചേച്ചിയെ ഞാൻ ആർക്കും കൊടുക്കില്ല…
ഇനിയൊരു ജന്മം ഉണ്ടേൽ അവിടെയും
എനിക്ക് സ്നേഹിക്കണം….
എന്റെ ചേച്ചിയെ സ്നേഹിച്ചു സ്നേഹിച്ചു…മരിക്കണം എനിക്ക്…”
“അവനോട് എന്ത് മറുപടി പറയുമെന്ന് അറിയാതെ നിൽക്കുന്ന സമയം റോഡിലൂടെ കാർ വേഗത്തിൽ പോകുന്ന ശബ്ദം ഞാൻ കേട്ടു…
ഇച്ചിരി ആശ്വാസത്തോടെ ബെഡിലേക് ഇരിക്കുന്ന സമയത്താണ് ഒരു കുളിരുള്ള കാറ്റ് എന്നെ തലോടി വന്നത്.
അതെന്റെ ശരീരത്തെ മാത്രമല്ല മനസിനെ പോലും തണുപ്പിച്ചു കളഞ്ഞു…
പുറത്ത് അതി ശക്തമായ പെയ്തു കൊണ്ടിരിക്കുന്നു…
ഞാൻ ഒന്നും അറിഞ്ഞില്ല എന്നതായിരുന്നു സത്യം… നേരെത്തെ ഇടി പറ്റിയ തെങ്ങിലേക് നോക്കിയപ്പോൾ അവിടെ തീ അണഞ്ഞു പോയിരുന്നു ”
“ഇടിയും മിന്നലും പോയത് കൊണ്ട് തന്നെ ഞാൻ വേഗം പോയി ജനൽ അടച്ചു… കട്ടിലിലേക് വന്നു ബെഡിലേക് കിടന്നു.. മുകളിൽ കറങ്ങുന്ന ഫാനിൽ ആയിരുന്നു എന്റെ കണ്ണുകൾ…
ഞാൻ അവനെ ഓർക്കുകയായിരുന്നു…
വിവേകിനെ…
അവന് എന്താണ് എന്നോട് ഒരു അറ്റാച്ച് മെന്റ് തോന്നാൻ കാരണം…
പക്ഷെ അവൻ പറഞ്ഞത് അനുസരിച്ചു അവനിപ്പോയല്ലല്ലോ മൂന്നു വർഷമായി എന്നോടുള്ള ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുകയാണെന്നല്ലേ പറയുന്നത്…
അതും ഒന്നോ രണ്ടോ ഏറിയാൽ അഞ്ചു പ്രാവശ്യം മാത്രം അവന്റെ ചേച്ചിയുടെ കൂടേ കണ്ട എന്നെ…
അവൻ എന്നെ അന്ന് നേരെ നോക്കിയിട്ടുണ്ടോ എന്ന് പോലും സംശയമാണ്… ഇനി മറ്റുള്ള ആണുങ്ങളെ പോലെ ഞാൻ കാണാതെ എന്നെ നോക്കാറുണ്ടോ..”
ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ എന്റെ മനസിൽ നിറയാൻ തുടങ്ങി…
പുറത്ത് മഴ യുടെ ശക്തി കൂടി പെയ്യുന്ന ശബ്ദം ചെവിക്കുള്ളിലൂടെ കയറി മനസിൽ മൃദുലമായ താളം നിറക്കുന്നത് കൊണ്ട് തന്നെ എന്റെ കണ്ണുകൾ പതിയെ ഉറക്കത്തിലേക് വീണു…
+++++
“ചേച്ചി ഞാൻ ഒരുമ്മ വെക്കട്ടെ…”
ഞങ്ങളുടെ ആദ്യരാത്രിയുടെ അന്ന് എന്റെ തൊട്ടടുത്തു ഇരുന്നു കൊണ്ട് വിവേക് എന്നോട് സമ്മതം ചോദിക്കുന്നത് പോലെ ചോദിച്ചു…
അവനിപ്പോഴും ഞാൻ പറയുന്നതേ ചെയ്യൂ…