അവളുടെയാ കൂവലും കേട്ടുകൊണ്ടാണ് അമാൻഡ ദേവിന്റെ കാറാ വീടിനു മുറ്റത്തേക്ക് കയറിയത്…സ്വാഭാവികം ആയും മലയാളം സംസാരിക്കാനും കേട്ടാൽ മനസിലാക്കാനും അറിയാത്ത അവൾ ഉറങ്ങി കിടന്ന ദേവിനെ നോക്കി
അവൻ അറിഞ്ഞിട്ടില്ല വീടെത്തിയത്….ഉമ്മറത്തായുള്ള പോർച്ചിൽ കിടന്നിരുന്ന ഒരു BMW കാറിനടുത്തായി അവളവന്റെ പോർഷേ കയറ്റി നിർത്തി
പിന്നെ വണ്ടിയൊഫാക്കി ദേവിനെ ഉണർത്താതെ വെളിയിൽ ഇറങ്ങിയപ്പോളേക്കും നീലിമയുടെ വിളിച്ചു കൂവൽ കേട്ടുക്കൊണ്ട് നൈലയും മുറ്റത്തേക്ക് വന്നിരുന്നു
ദേവിന്റെ കാറിൽ നിന്നു മിറങ്ങി ചുറ്റുപാടും അത്ഭുതത്തോടെ വീക്ഷിക്കുന്ന അമാൻഡയെ അവരിരുവരും സംശയത്തോടെ നോക്കി
“ആരാടി ഈ പെണ്ണ്…?
ശബ്ദം താഴ്ത്തി നൈല നീലിമയോട് ചോദിച്ചു…
”ആ എനിക്ക് അറിയില്ല…“
അവളും അതെ സ്വരത്തിൽ തിരിച്ചു പറഞ്ഞു
അവരിരുവരും നിന്ന് പരസ്പരം പറയുന്നത് തന്നെക്കുറിച്ചു ആണെന്ന് തോന്നിയ അമാൻഡ അവളുടെ ട്രേഡ്മാർക്കായ നിറഞ്ഞയൊരു ചിരിയോടെ അവരുടെ അടുത്തേക്ക് നടന്നു
സിനിമയിലും ഫാഷൻ ഷോയിലും മാത്രം കണ്ടു പരിചിതമായ അവളുടെ ക്യാറ്റ് വാൾക്ക് കണ്ടവർ അവളെ നോക്കി നിന്നു
“Hai അമ്മ…”
പാതി മലയാളവും ഇംഗ്ലീഷും കലർന്ന ഭാഷയിൽ അവൾ നൈലക്ക് നേരെ കൈ നീട്ടി…തലേന്ന് ദേവ് തന്റെ വീട്ടിലുള്ളവരുടെ പേരും അവരെ കാണുമ്പോൾ എങ്ങനെ വിളിക്കണമെന്നും പറഞ്ഞു കൊടുത്തിരുന്നു
“ഹായ്…”
ചെറിയൊരു സംശയത്തോടെ നൈല അവളുടെ കരം കവർന്നു
അമാൻഡ അപ്പോളുമാ ചിരിയോടെ വായും തുറന്ന് നിൽക്കുന്ന നീലിമയോട് പറഞ്ഞു
“നീലിമ എന്നല്ലേ പേര്…?
അവളുടെയാ ചോദ്യം കേട്ട നീലു ഇംഗ്ലീഷിൽ തന്നെ മറുപടി കൊടുത്തു
”അതെ…ചേച്ചിക്ക് എങ്ങനെ എന്റെ പേരറിയാം…അല്ല ഏട്ടൻ എവിടെ..?
“ദേവ് ഉറക്കത്തിൽ ആണ്…പിന്നെ നിങ്ങളെക്കുറിച്ചും ഈ നാടിനെക്കുറിച്ചും അവൻ പറഞ്ഞപ്പോൾ ഇതെല്ലാം കാണണമെന്ന് എനിക്ക് തോന്നി അതാ ഞാൻ വന്നത്..”
അവളുടെയാ വരവിന്റെ ഉദ്ദേശം മനസിലായപ്പോളേക്കും നൈലയുടെയും നീലുവിന്റെയും മുഖത്തെ സംശയഭാവങ്ങൾ മാറി അതൊരു പുഞ്ചിരിയായി