💫Evil on earth✨ 4 [Jomon]

Posted by

 

“കൊല്ലും….വേദന അനുഭവിച്ചനുഭവിച്ചു ചാവണം അവൻ…നിനക്കറിയോ….ഇപ്പൊ ഒന്ന് കണ്ണടക്കുമ്പോ പോലും ഓർമ്മ വരുന്നത് എന്താണെന്നു…രണ്ട് ശവശരീരങ്ങളാ….വെള്ളതുണിയിൽ പൊതിഞ്ഞു കിടത്തിയത്….എന്റെ അച്ഛനും അമ്മയും…അത് പറഞ്ഞാൽ ആർക്കും മനസിലാവില്ല…“

 

അവളുടെ കവിളിൽ നിന്നും കൈകൾ പിൻവലിച്ചുകൊണ്ടവൻ പറഞ്ഞു…വറ്റി തുടങ്ങിയ അവന്റെ കണ്ണുകൾ അരുവി കണക്കെ വീണ്ടും നിറയാൻ തുടങ്ങി…അത് കണ്ട ആദി എന്ത് ചെയ്യണമെന്നറിയാതെ അവനു മുൻപിലിരുന്നു

 

ഒരുപാട് നേരത്തെ ആലോചനക്കൊടുവിൽ ആദി അവനെ നോക്കി…ആകെ തകർന്ന അവസ്ഥയിൽ നിലത്തേക്ക് നോക്കി ഇരിക്കുന്ന ജോയെ കണ്ടവൾക്ക് വിഷമം വീണ്ടും കൂടി കൂടി വന്നു

 

”ജോ..“

 

”മമ്….“

 

”എന്നെ നോക്ക്…“

 

അവളവന്റെ കയ്യിൽ പിടിച്ചു പറഞ്ഞു…എന്താണെന്ന ഭാവത്തിൽ അവനവളെ നോക്കി

 

”എനിക്കൊരു വാക്ക് തരണം….നിന്റെ ദേഹത്തു നിന്നൊരിറ്റു പോലും ചോര പൊടിയാൽ പാടില്ലെന്ന്…“

 

അവളുടെ വാക്കുകൾ കേട്ട ജോ അത്ഭുതത്തോടെ അവളെ നോക്കി….അവന്റെയാ നോട്ടം കണ്ടവളുടെ ചുണ്ടി ഒരു ചിരിയുണ്ടായി

 

”നീ എന്നെ ആശ്വാസിപ്പിക്കാൻ പറയുന്നെയാണോ…?

 

സംശയത്തോടെ അവൻ ചോദിച്ചു…

 

“അല്ല ജോ…ഞാൻ സീരിയസ് ആയി പറഞ്ഞതാ…വേറാരുടെ ജീവനെക്കാളും എനിക്കിപ്പോ പ്രധാനം നീയും നിന്റെ സന്തോഷങ്ങളുമാ…അതിനാരു എതിരു നിന്നാലും നിന്റെ ഇഷ്ടം പോലെ ചെയ്യാം..”

 

ആ വാക്കുകൾ അവന്റെയുള്ളം തണുപ്പിച്ചു……

 

“പിന്നൊരു കാര്യം…നീ പറഞ്ഞവന്റെ കാര്യത്തിൽ യാതൊരു തെളിവും ബാക്കി വെക്കരുത്…”

 

“ഞാൻ ജയിലിൽ പോയാലോ…?

 

മുഖത്തെ വിഷാദഭാവം മാറി ഒരു ചിരിയോടെ അവൻ ചോദിച്ചു

 

”ഞാൻ….ഞാൻ കാത്തിരിക്കും…എത്ര കാലം വേണേലും…!

 

അവന്റെ മുഖത്തെ ചിരി കണ്ടവൾ പറഞ്ഞു…അവളും ചിരിക്കുന്നുണ്ടായിരുന്നു എന്നിരുന്നാലും നിറഞ്ഞു തുടങ്ങിയ ആ കണ്ണുകൾ കാണാനുള്ള ശേഷി ഇല്ലാത്തത് കൊണ്ടവനവളെ കെട്ടിപിടിച്ചു

 

“എന്റെ അച്ഛനെയും അമ്മയെയും കൊന്നിട്ടും അവൻ ജയിലിൽ പോയില്ല…പിന്നെ എന്തിനാ ഞാൻ മാത്രം പോകുന്നത്….നീ പേടിക്കണ്ട…നിന്നെ വിട്ട് ഞാൻ എവിടെയും പോകില്ല…!

 

അവളുടെ പുറം തഴുകി ആശ്വസിപ്പിച്ചുകൊണ്ടവൻ പറഞ്ഞു

 

”സത്യാണോ..?

 

“ആടി പെണ്ണെ…പിന്നൊരു കാര്യം…”

Leave a Reply

Your email address will not be published. Required fields are marked *