അവനൊന്നും പറയുന്നത് കേൾക്കാനുള്ള അവസ്ഥയിലല്ലെന്ന് മനസിലാക്കിയ ആദി തൻറെ കൈ കൊണ്ടുവന്റെ പുറം തഴുകി ആശ്വാസിപ്പിച്ചു കൊണ്ടിരുന്നു
”ആദി…“
നിറഞ്ഞ കണ്ണുകളോടെ അവനവളെ വിളിച്ചു
”എന്തോ…?
“ഞാൻ….എനിക്ക്..എനിക്കറിയാമിപ്പോ എന്തെ അച്ഛനുമമ്മയും എങ്ങനാ ഇല്ലാണ്ടായതെന്ന്….!
”നീ എന്തൊക്കെയാ ജോ പറയുന്നേ…?
അവളവനെ ഇറുക്കെ പുണർന്നുകൊണ്ട് ചോദിച്ചു
“നേരാ…കൊന്നതാ ആ പാവങ്ങളെ…”
അത് പറയുമ്പോളവന്റെ ശബ്ദം മാറുന്നത് ആദി ഒരു ഭയത്തോടെ അറിഞ്ഞു
“ആര്…ആര് കൊന്നെന്ന്…!
പേടി വെളിയിൽ കാണിക്കാതവൾ ചോദിച്ചു
”വിശ്വനാഥൻ….ഞാൻ…ഞാനിന്ന് അയാളുടെ ഓഫീസിൽ പോയതാ….അയാളെ എന്നെ അനാഥനാക്കിയത്….“
”ജോ അടി കൊള്ളുമെ നീ…!
ദേഷ്യത്തോടെ അവനെ തന്നിൽ നിന്നടർത്തികൊണ്ട് ആദി പറഞ്ഞു….അവളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നത് കണ്ടവൻ മുഖം താഴ്ത്തി ഇരുന്നു
“നിന്നോട് ആരാ നീ അനാഥൻ ആണെന്ന് പറഞ്ഞത്…ഏഹ്…നിനക്ക് അമ്മ ഇല്ലേ…ചെറിയച്ഛൻ ഇല്ലേ…ഞാൻ ഇല്ലേ…?
അവസാനമായി അവൾ പറഞ്ഞത് കേട്ടവൻ മുഖമുയർത്തി നോക്കി…പിന്നെ പതിവ് പോലുള്ളൊരു ചിരി നൽകാൻ ശ്രമിച്ചു….
നിറഞ്ഞ കണ്ണുകളുമായി ചിരിക്കാൻ ശ്രമിക്കുന്ന ജോയെ ആദി ഒരു വല്ലായികയോടെ നോക്കി
”പോയവർ പോയി ജോ….നമുക്ക് അതിലിനി ഒന്നും ചെയ്യാനില്ല…“
അവളവന്റെ കവിളിൽ ഒരു കൈ വച്ചുകൊണ്ട് പറഞ്ഞു…അത് കേട്ട ജോയുടെ ചുണ്ടിൽ ഒരു ചെറിയ ചിരി വിടർന്നു
അവനവളുടെ കൈക്ക് മുകളിൽ തന്റെ കൈ ചേർത്തു വച്ചു…
”പക്ഷെ എനിക്ക് ചെയ്യാൻ ഇനിയും ബാക്കി ഉണ്ട് ആദി…!
അവന്റെയാ സംസാരവും ചിരിയും കണ്ട ആദി പേടിയോടെ അവനെ നോക്കി
അത് മനസിലാക്കിയ അവനവളുടെ ഇരു കവിളിലും കൈത്തലം ചേർത്തു വച്ചു…
“ഞാൻ…എനിക്ക്..എനിക്കൊന്നു സമാധാനമായി ഉറങ്ങാൻ പോലും കഴിയില്ലെടി ഇനി….അവരെ എനിക്ക് അത്രക്ക് ഇഷ്ടമാർന്നു….എന്നിട്ടും…പാവങ്ങൾ ആയിരുന്നെടി….അവരെ ഇല്ലാതാക്കിയ ഒരുത്തൻ ഇപ്പോളും എന്റെ കണ്ണിനു മുൻപിലൂടെ നടക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല…എനിക്കെന്നല്ല ഒരു മനുഷ്യനും പറ്റില്ല….!
”ജോ നീ എന്ത് ചെയ്യാൻ പോവാ…?