അവന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു….
”അശ്വതി നിങ്ങളുടെ ബോസ്സിന്റെ പേരെന്താ പറഞ്ഞെ…?
അവൻ സംശയത്തോടെ അവളോട് ചോദിച്ചു…പെട്ടെന്നുള്ള അവന്റെ മാറ്റത്തെ അല്പം ഭയത്തോടെ കണ്ടയവൾ അല്പം വിക്കികൊണ്ട് പറഞ്ഞു
“വിശ്വ…വിശ്വനാഥൻ…!
അവൻ പെട്ടെന്ന് തിരിഞ്ഞു ബോർഡിൽ നോക്കി….അതിൽ കണ്ട ചിത്രത്തിലുള്ള ആളെ അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു…..
നിലത്തു നിന്നെടുത്ത ഫയലുകൾ അവൾക്ക് നൽകികൊണ്ടവൻ സ്റ്റെപ്പുകൾ ഓടി ഇറങ്ങി…അവന്റെ മനസ്സിൽ പല വിധ സംശയങ്ങളും രൂപപ്പെട്ടുകൊണ്ടിരുന്നു
അവയെല്ലാം ഉറപ്പിക്കണമെങ്കിൽ വീട്ടിൽ എത്തിയെ തീരു എന്നവന് തോന്നി…പാർക്കിങ്ങിൽ കിടന്ന വണ്ടിയവൻ വളരെ വേഗതയിൽ തന്നെ മെയിൽ റോഡിലേക്ക് ഓടിച്ചിറക്കി…
സ്പീഡ് മീറ്ററിൽ വേഗത കയറുന്നതവൻ ശ്രദ്ധിച്ചില്ല…അതിലും വേഗത്തിലായിരുന്നു അവന്റെ ഹൃദയമിടിച്ചു കൊണ്ടിരുന്നത്
താൻ അറിയാൻ പാടില്ലാത്തത് എന്തോ അറിയാൻ ശ്രമിക്കുകയാണെന്ന് അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു
അധികം വൈകാതെ തന്നെ അവന്റെ വണ്ടി വീടിനു മുൻപിൽ പൊടിപടലങ്ങൾ നിറച്ചുകൊണ്ട് ബ്രേക്ക് ഇട്ടു
വണ്ടിയിൽ നിന്നോടി ഇറങ്ങിയ അവൻ വീടിന്റെ വാതിലിൽ തട്ടി വിളിച്ചു
“ആദി….”
അവന്റെ വണ്ടിയുടെ ശബ്ദം കേട്ടുകൊണ്ട് ഇറങ്ങി വന്നു വാതിൽ തുറന്ന ആദി കാണുന്നത് ആകെ വിയർത്തു കുളിച്ചു നിൽക്കുന്ന ജോയെ ആണ്
“എന്തു പറ്റി ജോ.?
ആധിയോടെയവൾ അവനെ നോക്കി
”ഏയ്യ് ഒന്നുമില്ല…ഞാൻ…ഞാനൊരു ഫയൽ എടുക്കാൻ മറന്നു അതാ…നീ ഒരു ചായ ഇട്ട് തരാവോ…?
മുഖത്തെ ഭാവം മാറ്റിയവൻ സാധാരണ പെരുമാറുന്നത് പോലെ പറഞ്ഞു…എന്നാലും അവളത് വിശ്വസിക്കാതെ അവനെ നോക്കി നിന്നു
ആദിയുടെ മുഖത്തു നോക്കാൻ ശ്രമിക്കാതെ ജോ വേഗന്ന് മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറിപ്പോയി
അമ്മയുടെയും അച്ഛന്റെയും മുറി തുറന്നകത്തു കയറി അവൻ അലമാര ലക്ഷ്യമാക്കി നടന്നു….ലക്ഷ്യം അടുക്കുന്തോറും അവന്റെ ഹൃദയം പിടക്കുന്നത് അവനറിഞ്ഞു…മേലാകെ തളരുന്നത് പോലെ…എന്നാലും ശ്വാസം നീട്ടിയെടുത്തവൻ വാതിൽ തുറന്നു ഫയലുകളുടെ കെട്ടെടുത്തു…അതിൽ evidence എന്നെഴുതിയ ഫയൽ മാത്രം കയ്യിലെടുത്തു ബാക്കി തിരിച്ചു വച്ചു