“ഹ്മ്മ്…ഇവിടെയല്ലേ…”
സൈൻ ചെയ്യേണ്ട ഭാഗം നോക്കി അവൻ ചോദിച്ചു…
“ആ അവിടെ തന്നെ…”
പേന നൽകികൊണ്ടയാൾ പറഞ്ഞു
സൈൻ ചെയ്തിറങ്ങിയ ജോ അശ്വതിയെ ഒന്ന് കണ്ടു സൊള്ളീട്ട് പോകാമെന്ന പദ്ധതിയിൽ സ്റ്റെപ്പുകളിറങ്ങി…
അലസമായി ഇറങ്ങുന്നതിനിടയിലാണ് ഭിത്തിയിൽ കമ്പനിയുടെ പേരും മറ്റു സ്ഥാപങ്ങളുടെയും ഡീറ്റെയിൽസ് പതിച്ച ബോർഡിൽ ഒരു ഫോട്ടോ കണ്ടത്….
“ഇയാളെ കണ്ടു പരിചയം ഉണ്ടല്ലോ…?
അവനാ ഫോട്ടോയ്ക്ക് മുൻപിൽ വന്ന് നിന്നുകൊണ്ട് സ്വയം പറഞ്ഞു….പക്ഷെ എങ്ങനെ ആണ് പരിചയം എന്നവന് ഓർമ്മ വന്നില്ല
ബോർഡിൽ നോക്കി താടി ചൊറിഞ്ഞു കൊണ്ടു നിൽക്കുന്ന ജോയെ കണ്ടത് കൊറച്ചു ഫയലുകളുമായി അശ്വതി അവിടെക്ക് വന്നത്
”എന്താ ജോ ഇങ്ങനെ നിൽകുന്നെ..?
ഒരു ചിരിയോടെയവൾ ചോദിച്ചു
“ഏയ്യ് ഞാൻ വെറുതെ ഈ ഫോട്ടോ കണ്ടപ്പോ നോക്കിയതാ….കണ്ടു നല്ല പരിജയം…ആരായിത്..?
അവന്റെ സംസാരം കേട്ടവൾ കുണുങ്ങി കുണുങ്ങി ചിരിക്കാൻ തുടങ്ങി
”പരിജയം ഉണ്ടെന്ന് പറഞ്ഞിട്ടാണോ പേരറിയാത്തത്..?
അവളുടെയാ ചോദ്യം കേട്ടവൻ തല ചൊറിഞ്ഞുക്കൊണ്ട് പറഞ്ഞു
“അതല്ല…കണ്ടു പരിജയം മാത്രമാ…”
“ആഹ്…ഇത് വിശ്വനാഥൻ സാറിന്റെ അച്ഛനാ….ഈ സാറാ കമ്പനി തുടങ്ങിയത് പക്ഷെ ഇവിടേക്ക് വരാറില്ല…ഞാൻ പോട്ടെ കൊറച്ചു തിരക്കുണ്ട്…”
അതും പറഞ്ഞവൾ ധിർദ്ധിയിൽ പടിക്കെട്ടുകൾ കയറി…പക്ഷെ വേഗത അല്പം കൂടിയത് കൊണ്ടാണോ എന്തോ അവളുടെ കാലുകൾ ഉടക്കി വീഴാൻ പോയി
അവളെ തന്നെ ശ്രദ്ധിച്ചു നിന്ന ജോ അവൾ വീഴുന്നതിനു മുൻപേ അവളെ താങ്ങി പിടിച്ചു
അവളുടെ മൃതുവായ വയറിൽ ഒന്ന് വിരലുകൊണ്ട് പിച്ചിയെ ശേഷമവൻ ഒരു ചിരിയോടെ അവളെ നേരെ നിർത്തി…അവളുടെ മുഖത്തുമാ ചിരി നിഴലിച്ചിരുന്നു
നിലത്തു വീണ ഫയലുകൾ എടുക്കാൻ ജോ അവളെ സഹായിച്ചു….പെട്ടന്ന് ആണ് അവന് ഓർമ്മ വന്നത് രണ്ട് ദിവസങ്ങൾക്ക് മുൻപേ ഇതുപോലെ കൊറച്ചു ഫയലുകൾ അവൻ വീട്ടിൽ നിന്നും പെറുക്കി എടുത്തത്…
“വിശ്വൻ….!