അല്പ നേരത്തെ സംസാരത്തിന് ശേഷം അയാൾ അവർക്കായി ഓരോ ഗ്ലാസിലും കട്ടൻ ചായ നൽകി
ഒരു ഗ്ലാസ്സ് വാങ്ങി ദേവ് അമാൻഡക്ക് കൊടുത്തു…അപ്പോളേക്കും കടയുടെ അടുത്തായി ഒരു ബൈക്ക് വന്നു നിന്നു…ഏതോ വീട്ടിൽ നിന്നും ഉണ്ടാക്കി എത്തിക്കുന്ന കടികൾ ആയിരുന്നതിൽ…അത്യാവശ്യം വലുപ്പമുള്ള മൂന്ന് സ്റ്റീലിന്റെ പത്രങ്ങളിൽ ആണത് കൊണ്ടുവന്ന കൊടുക്കുക…ദേവ് മണിയേട്ടനെ പത്രങ്ങൾ എടുത്തു വെക്കാൻ സാധിച്ചു….ഇതെല്ലാം കാണുമ്പോളും അമാൻഡക്ക് മനസ്സിലാവുകയായിരുന്നു റിങ്ങിനുള്ളിൽ മാത്രം കണ്ടത് അല്ല ദേവ് എന്ന്….അവനെ ഓരോ നിമിഷവും അവൾ മനസിലാക്കികൊണ്ടിരിക്കുകയായിരുന്നു …യഥാർത്ഥ ദേവ് എന്താണെന്ന്
“സമൂസ വേണോ പത്തിരി വേണോ…?
ഓർമ്മകളിൽ മുഴുകിയിരുന്ന അവളുടെ മുൻപിൽ വിരൽ ഞൊടിച്ചുകൊണ്ട് അവൻ ചോദിച്ചു
”ഏഹ്…എന്താ…?
പെട്ടന്ന് ഞെട്ടികൊണ്ടവൾ ചോദിച്ചു…അവളുടെയാ വെപ്രാളം കണ്ടവൻ ഒരു ചിരിയോടെ വീണ്ടും ചോദിച്ചു
“സമൂസ വേണോ പത്തിരി വേണോന്ന്…?
”അതിപ്പോ…!
ഈ രണ്ട് സാധനവും എന്താണെന്ന് അറിയാത്ത അവൾ അവന്റെ മുഖത്തേക്ക് നോക്കി…അമാൻഡക്ക് അതൊന്നും അറിയില്ലെന്ന് അറിഞ്ഞോണ്ട് തന്നെ ചോദിച്ചത് ആയിരുന്നവൻ
“കണ്ണുരുട്ടണ്ട….ഞാൻ പറഞ്ഞു തരാം..!
അവൻ അവളെ നോക്കി പറഞ്ഞു കൊണ്ട് പാത്രത്തിൽ നിന്നും ഓരോ കടികൾ വീതം എടുത്തുകൊണ്ടു അവൾക്കടുത്തേക്ക് ചെന്നു
“നീ ആ ഗ്ലാസ്സ് കൂടെ എടുത്തു വാ…”
അവന്റെ ചായ ഗ്ലാസ്സ് ചൂണ്ടി കാണിച്ചു കൊണ്ട് ദേവ് പറഞ്ഞു പിന്നെ അവൾക്ക് പിറകിലൂടെ കടയുടെ മറുവശത്തേക്ക് നടന്നു
ദേവ് എവിടെക്കാ പോകുന്നത് എന്ന് മനസിലാവാതെ ഗ്ലാസ്സും എടുത്തവൾ അവനു പിറകെ നടന്നു…കടയുടെ മറുവശത്തു വളർന്നു നിൽക്കുന്ന വലിയൊരു മരം ഉണ്ടായിരുന്നു അതിനോട് ചേർന്നൊരു ചെമ്പരത്തി ചെടിയും..അതിന്റെ ഇലകൾ കാരണം അപ്പുറം എന്താണെന്ന് പുറത്തു നിന്ന് വ്യക്തമായി കാണില്ല…ദേവ ചെടി തട്ടി മാറ്റി അകത്തേക്ക് നടന്നു..പിറകെ അവളും
ചെറിയൊരു സ്റ്റോർ റൂമിനോളം മാത്രം സ്ഥലമുള്ള ഒരു സ്ഥലം ആയിരുന്നത് പിറകിലായി ഒരു മതിലും അതിനോട് ചേർന്നു ടൈൽസ് ഇട്ട ഒരു ഭാഗവും..അവിടെ ദേവ് ഇരുന്നു…അടുത്തായി അവളും വന്നിരുന്നു