സ്പീഡ് എന്നും ഇഷ്ടമായിരുന്ന അമാൻഡ അവനെ വളരെ ഇറുക്കത്തിൽ കെട്ടിപിടിച്ചിരുന്നു….
തണുപ്പടിക്കുന്ന കാറ്റിലും അവളുടെ മാറിടത്തിൽ നിന്നും വമിക്കുന്ന ചൂട് ഒരുപോലെ തന്നെ അവനെയും കുളിരു കോരിച്ചുകൊണ്ടിരുന്നു….അവയുടെ മൃതുലതയിൽ ലയിച്ചവൻ വണ്ടി ടൗണിലേക്ക് പായിച്ചു
പുലർച്ചെ തന്നെ കടകൾ തുറന്നവരും ജോലിക്ക് പോകുന്നവരും നിക്കറും ബനിയനും മാത്രം ധരിച്ചു കെട്ടിപ്പുണർന്ന് തൊണ്ണൂറുകളുടെ ആവേശമായിരുന്ന RD350 യിൽ പോകുന്ന കാഴ്ച അല്പം അത്ഭുതത്തോടെ തന്നെ നോക്കികണ്ടു…വണ്ടി പ്രാന്തമാരുടെയും സ്ത്രീകളുടെയും കണ്ണുകൾ ദേവിലും ബൈക്കിലും തങ്ങി നിന്നപ്പോൾ ബാക്കി ഉള്ളവരുടെ മിഴികൾ പിറകിൽ ഇരിക്കുന്ന റഷ്യൻ സുന്ദരിയെ ചുറ്റി പറ്റി നടന്നു..
ദേവും അമാൻഡയും അത് അറിയുന്നുണ്ടെങ്കിലും അവരത് കാര്യമാക്കിയില്ല…അവർ ആസ്വദിക്കുകയായിരുന്നു അവരുടേയാ യാത്ര….
“ദേവ് ഏത് ഹോട്ടലിലാ പോണേ….?
അല്പം പിന്നിട്ടപ്പോ പിറകിൽ നിന്ന് അമാൻഡ ചോദിച്ചു…അത് കേട്ട ദേവ് ഉറക്കെ ചിരിച്ചുകൊണ്ട് വണ്ടിയുടെ വേഗത അല്പം കുറച്ചു
”രാവിലെ തന്നെ നിന്നേം കൊണ്ട് ഞാൻ ഹോട്ടലിൽ പോകാൻ ഇറങ്ങിയത് അല്ല…!
“അപ്പൊ ചായ…?
ചുണ്ട് കടിച്ചു വിഷമം കാണിച്ചുകൊണ്ടവൾ ചോദിച്ചു…ബൈക്കിന്റെ സൈഡ് മിററിലൂടെ അവനവളുടെ മുഖഭാവം കാണുന്നുണ്ടായിരുന്നു…
”ചായ അല്ലെ…അത് മേടിച്ചു തരാം…ഞാൻ നാട്ടിൽ വന്നാൽ പോകുന്ന ഒരു സ്ഥിരം സ്പോട്ട് ഒണ്ട്…അവിടെ പോകാ….“
”സ്ഥിരം സ്പോട്ടെന്ന് പറഞ്ഞാൽ..?
വീണ്ടും അവൾക്ക് സംശയം….
“അത് ഞാൻ ഇവിടെ പഠിച്ചുകൊണ്ടിരുന്ന സമയത്തു ക്ലാസ്സ് കഴിഞ്ഞു വരുമ്പോ ഫ്രഡ്സ് ആയിട്ട് ചായ കുടിക്കാൻ പോക്കൊണ്ടിരുന്ന സ്ഥലമാ…ഒരു അപ്പൂപ്പന്റെ കട…അഞ്ചു രൂപക്ക് ചായയും..മൂന്ന് തരം കടിയും കിട്ടും…പക്ഷെ രാവിലെ പോയാലെ കടി കിട്ടു…പോയി നോക്കാ കടി ഒക്കെ വന്നിട്ടുണ്ടോ എന്ന്…”
അവൻ അവൾക്ക് പറഞ്ഞു കൊടുത്തു…രാവിലെ തന്നെ കോഴിക്കോട് നഗരത്തിൽ തിരക്കല്പം കുറവ് ആയത് കൊണ്ട് തന്നെ അവർ പെട്ടന്ന് തന്നെ ദേവ് പറഞ്ഞ സ്പോട്ടിൽ എത്താറായി…
“അത് എന്താ ദേവ്…?
ഹൈവേയുടെ മറുപ്പുറത്തുള്ള വലിയ കെട്ടിടവും അതിന് മുൻപിലുള്ള ആൾക്കൂട്ടവും കണ്ടവൾ ചോദിച്ചു